ലാന്‍ഡ് റോവര്‍ ചെറു എസ്‍യുവി ഇന്ത്യയിലേക്ക്

ടാറ്റ ഉടമസ്ഥതയിലുള്ള ബ്രിട്ടിഷ് കമ്പനിയായ ലാന്‍ഡ് റോവര്‍ ഒരു പുതിയ കോംപാക്ട് എസ്‍യുവി നിര്‍മിക്കാനൊരുങ്ങുന്നതതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രീമിയം നിലവാരത്തിലുള്ള എസ്‍യുവികള്‍ക്ക് പൊതുവില്‍ ലഭിക്കുന്ന സ്വീകാര്യതയായിരിക്കണം ലാന്‍ഡ് റോവറിനെ ഇത്തരമൊരു നീക്കത്തിന്‍ പ്രേരിപ്പിക്കുന്നതെന്നു വേണം കരുതാന്‍. ഓഡ് ക്യു3, ബിഎംഡബ്ലിയു എക്സ്1 തുടങ്ങിയ കോംപാക്ട് എസ്‍യുവികള്‍ വിപണിയില്‍ മികച്ച മുന്നേറ്റം നടത്തുന്നുണ്ട്. മിനി കണ്‍ട്രിമാനും ഇതേ വിഭാഗത്തിലുണ്ട്.

ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടുള്ളതായി യുകെ ഓട്ടോകാറിലെ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. "എല്ലാ വിപണികളിലും സബ് കോംപാക്ട് എസ്‍യുവി നന്നായി പോകുന്നതായി കാണാന്‍ കഴിയുന്നുണ്ട്. ഇത് ഭാവിയില്‍ തുടരില്ല എന്ന് പറയാന്‍ കാരണമൊന്നും കാണുന്നുമില്ല" എന്ന ലാന്‍ഡ് റോവര്‍ ഗ്ലോബല്‍ ബ്രാന്‍ഡ് ഡയറക്ടര്‍ ജോണ്‍ എഡ്വാര്‍ഡ്സിന്‍റെ വാക്കുകള്‍ ഉദ്ധരിക്കുന്നു ഓട്ടോകാര്‍.

ലാന്‍ഡ് റോവര്‍ ചെറു എസ്‍യുവി

ലാന്‍ഡ് റോവര്‍ ചെറു എസ്‍യുവി

ലോകത്തെമ്പാടുമുള്ള വിപണികളിലേക്കായാണ് ഈ എസ്‍യുവി എത്തിക്കുന്നത്. കോംപാക്ട് എസ്‍യുവികളുടെ ഒരു പ്രധാനപ്പെട്ട വിപണിയായ ഇന്ത്യയിലേക്കും ഈ വാഹനം എത്തിച്ചേരും.

ലാന്‍ഡ് റോവര്‍ ചെറു എസ്‍യുവി

ലാന്‍ഡ് റോവര്‍ ചെറു എസ്‍യുവി

ഓഡി, ബിഎംഡബ്ലിയു കോംപാക്ട് എസ്‍യുവികള്‍ ഇന്ത്യയില്‍ വില്‍പനയിലുണ്ട് മെഴ്സിഡിസ് ബെന്‍സിന്‍റെ ഡിഎല്‍എ കോംപാക്ട് എസ്‍യുവി ലോഞ്ച് ചെയ്യാനിരിക്കുകയാണ്. മത്സരം കൂടുതല്‍ ശക്തമാകുന്ന പുതിയ സാഹചര്യത്തിലേക്കാണ് ലാന്‍ഡ് റോവര്‍ ചെറു എസ്‍യുവി എത്തുക.

ലാന്‍ഡ് റോവര്‍ ചെറു എസ്‍യുവി

ലാന്‍ഡ് റോവര്‍ ചെറു എസ്‍യുവി

നാല് മീറ്ററില്‍ താഴെയുള്ള വിഭാഗത്തിലൂടെയായിരിക്കും ഇന്ത്യന്‍ നിരത്തില്‍ ലാന്‍ഡ് റോവര്‍ ചെറു എസ്‍യുവി ലോഞ്ച് ചെയ്യുക.

ലാന്‍ഡ് റോവര്‍ ചെറു എസ്‍യുവി

ലാന്‍ഡ് റോവര്‍ ചെറു എസ്‍യുവി

ഇക്കാര്യത്തില്‍ ലാന്‍ഡ് റോവര്‍ നിശിതമായ വിപണി നിരീക്ഷണത്തിലാണെന്നാണ് അറിയുന്നത്. ഈ നടപടി അനുകൂലമായി പൂര്‍ത്തിയാവുകയാണെങ്കില്‍ ലാന്‍ഡ് റോവറിന്‍റെ ഒരു ചെറുരൂപത്തെ നമുക്ക് നിരത്തുകളില്‍ കാണാം.

ലാന്‍ഡ് റോവര്‍ ചെറു എസ്‍യുവി

ലാന്‍ഡ് റോവര്‍ ചെറു എസ്‍യുവി

ലാന്‍ഡ് റോവര്‍ കാറുകളില്‍ ഘടിപ്പിക്കുന്നതിനായി രണ്ട് എന്‍ജിനുകള്‍ (1.4 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിനും 1.6 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനും) ടാറ്റ വികസിപ്പിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ലാന്‍ഡ് റോവര്‍ ചെറു എസ്‍യുവി ഇന്ത്യയില്‍ നിര്‍മിക്കുമെന്നും പറഞ്ഞുകേള്‍ക്കുന്നു.

ലാന്‍ഡ് റോവര്‍ ചെറു എസ്‍യുവി

ലാന്‍ഡ് റോവര്‍ ചെറു എസ്‍യുവി

ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ വിദേശത്ത് നിര്‍മിക്കുന്ന ആദ്യ ലാന്‍ഡ് റോവര്‍ കാറായിരിക്കും പുതിയ ചെറു എസ്‍യുവി. ജാഗ്വര്‍, ലാന്‍ഡ് റോവര്‍, ടാറ്റ, ലാന്‍ഡ് റോവറിന്‍റെ ചൈനീസ് പങ്കാളിയായ ചെറി എന്നിവര്‍ ചേര്‍ന്നായിരിക്കും വാഹനത്തിന്‍റെ നിര്‍മാണം നടത്തുക.

Most Read Articles

Malayalam
English summary
Official suggestions say that the Land Rover is considering launch of a sub-compact model of Range Rover SUV.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X