10 ലക്ഷത്തിന് ലഭിക്കുന്ന ആഡംബരകാറുകള്‍

ഇല്ലത്തുനിന്ന് ഇറങ്ങിയ ശേഷം അമ്മാത്ത് എത്താതിരിക്കുക എന്നത് പുരാതനമായ ഒരു പ്രതിസന്ധിയാണ്. നെഹ്രു പറഞ്ഞ കൊഴമ്പ് പരുവത്തിലുള്ള സോഷ്യലിസത്തില്‍ നിന്ന് അമേരിക്കന്‍ മുതലാളിത്തത്തിലേക്കുള്ള സഞ്ചാരം തുടങ്ങിയെങ്കിലും ഇന്ത്യ ഇപ്പോഴും അമ്മാത്ത് എത്തിയിട്ടില്ല. ഈ പ്രശ്നം കാര്‍ വിപണിയിലും കാര്യമായി പ്രതിഫലിക്കുന്നത് കാണാം. പ്രീമിയം ചെറു കാറുകളില്‍ നിന്ന് ഇറങ്ങുവാന്‍ താക്കത്തുണ്ടെങ്കിലും ആഡംബര കാര്‍ വാങ്ങാന്‍ ശേഷിയില്ലാതെ വരിക എന്നത് കടുത്ത പ്രതിസന്ധി തന്നെയാണ്. ഈ പ്രതിസന്ധിയാണ് ഇന്ത്യയിലെ നവ സാമ്പത്തികവര്‍ഗം അഭിമുഖീകരിക്കുന്നത്.

ഇത്തരക്കാര്‍ 'വിലകുറഞ്ഞ' ആഡംബര കാറുകള്‍ തെരഞ്ഞുനടക്കുകയാണിന്ന്. റോള്‍സ് റോയ്സ് പോലുള്ള കമ്പനികള്‍ വില ഉയര്‍ന്ന നിലയില്‍ നിറുത്തി ഒരു പ്രത്യേക വിഭാഗത്തിന്‍റെ പക്കല്‍ മാത്രം കാറുകളെത്തിക്കുന്നതില്‍ ശ്രദ്ധിക്കുന്നവരാണ്. എല്ലാ അടകോടന്മാര്‍ക്കും അവര്‍ കാര്‍ വില്‍ക്കുകയുമില്ല. സമൂഹത്തില്‍ 'നിലയും വിലയും' ഉള്ളവര്‍ക്കേ കാര്‍ വില്‍ക്കൂ എന്നതാണ് പോളിസി.

മെഴ്സിഡിസ് ബെന്‍സ്, ഓഡി തുടങ്ങിയവര്‍ വില ഉയര്‍ത്തി നിറുത്താന്‍ മനപ്പൂര്‍വമായൊന്നും ചെയ്യുന്നില്ല. എന്നാല്‍ നിരവധി പ്രീമിയം സവിശേഷതകള്‍ കുത്തി നിറച്ചു വരുന്ന ഈ വാഹനങ്ങളുടെ വിലയും സ്വാഭാവികമായും ഉയരുന്നു. എന്നാല്‍ ഈ പുതിയ സവിശേഷതകള്‍ പലതും നമുക്ക് വേണ്ടെന്നു വെക്കാവുന്നതാണെന്നുകാണാം. ഇതിന് തയ്യാറാണെങ്കില്‍ 10 ലക്ഷത്തിന് താഴെ വിലയില്‍ ഒരു ആഡംബര കാര്‍ സ്വന്തമാക്കാന്‍ വലിയ പ്രയാസമില്ല. യൂസ്‍ഡ് കാര്‍ വിപണിയെ ആശ്രയിക്കുക എന്നതാണ് വഴി. 10 ലക്ഷത്തിന് താഴെ വിലയില്‍ വിപണിയില്‍ ലഭ്യമായ യൂസ്‍ഡ് ആഡംബര കാറുകള്‍ ഏതെല്ലാമെന്ന് നമുക്കൊന്ന് നോക്കാം. വിലയില്‍ പ്രദേശത്തെയും നിറം, കണ്ടീഷന്‍ തുടങ്ങിയവയെയുമെല്ലാം അപേക്ഷിച്ചുള്ള വ്യത്യാസം കണ്ടേക്കാമെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

2006 മെഴ്സിഡിസ് ബെന്‍സ് സി ക്ലാസ് 200 കെ

2006 മെഴ്സിഡിസ് ബെന്‍സ് സി ക്ലാസ് 200 കെ

മാന്വല്‍ ട്രാസ്മിഷനിലുള്ള ഈ വാഹനം 8.2 ലക്ഷത്തിന്‍റെ പരിസരത്തിലുള്ള വിലയില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം.

2008 ഹോണ്ട അക്കോര്‍ഡ്

2008 ഹോണ്ട അക്കോര്‍ഡ്

ഹോണ്ടയുടെ അന്താരാഷ്ട്ര പ്രസിദ്ധമായ അക്കോര്‍ഡ് മോഡലിന്‍റെ 2008 പതിപ്പ് 8.4 ലക്ഷത്തിനും 9.6 ലക്ഷത്തിനും ഇടയിലുള്ള വിലയില്‍ ലഭ്യമാകുന്നതാണ്.

2008 ഹോണ്ട സിആര്‍-വി 2.4

2008 ഹോണ്ട സിആര്‍-വി 2.4

ഹോണ്ടയുടെ പ്രീമിയം എസ്‍യുവിയായ സിആര്‍-വിയുടെ 2008 പതിപ്പ് 10 ലക്ഷത്തിന്‍റെ പരിധിയില്‍ സ്വന്തമാക്കാവുന്ന മറ്റൊരു വാഹനമാണ്. 2013 സിആര്‍-വി വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നുണ്ട്. ഈ വാഹനം എത്തുന്നതോടെ യൂസ്‍ഡ് വിപണിവിലയിലും വിലവ്യത്യാസമുണ്ടാകുമെന്ന് ഓര്‍ക്കുക.

ഹോണ്ട സിവിക് 1.8വി

ഹോണ്ട സിവിക് 1.8വി

2010ല്‍ ഇറങ്ങിയ ഹോണ്ട സിവിക് 9 ലക്ഷത്തിന്‍റെ ചുറ്റുവട്ടത്ത് യൂസ്‍ഡി കാര്‍ വിപണിയില്‍ ലഭ്യമാണ്. സിവിക് സെഡാന്‍ വില്‍പന ഇന്ത്യയില്‍ അവസാനിപ്പിച്ചതോടെയാണ് വിലയില്‍ ഇമ്മാതിരി ഇടിവുണ്ടായത്.

2004 മെഴ്സിഡിസ് ബെന്‍സ് ഇ ക്ലാസ് 200 കെ ക്ലാസിക്

2004 മെഴ്സിഡിസ് ബെന്‍സ് ഇ ക്ലാസ് 200 കെ ക്ലാസിക്

മെഴ്സിഡിസ് ഇ ക്ലാസ് 2004 പതിപ്പ് 8.5 ലക്ഷം മുതലുള്ള വിലയില്‍ ലഭ്യമാണ്.

2004 മെഴ്സിഡിസ് ബെന്‍സ് എംഎല്‍ ക്ലാസ് 350 സിഡിഐ

2004 മെഴ്സിഡിസ് ബെന്‍സ് എംഎല്‍ ക്ലാസ് 350 സിഡിഐ

മികവുറ്റ പ്രകടനം കാഴ്ചവെക്കുന്ന ഈ കിടിലന്‍ എസ്‍യുവി 9 ലക്ഷത്തിന് താഴെ വിലയില്‍ ലഭിച്ചേക്കും.

2002 മെഴ്സിഡിസ് ബെന്‍സ് എസ് ക്ലാസ് 320 എല്‍

2002 മെഴ്സിഡിസ് ബെന്‍സ് എസ് ക്ലാസ് 320 എല്‍

വിലപേശലിലൂടെ 10 ലക്ഷത്തിന് താഴെ വരുന്ന വിലയില്‍ ഈ കാര്‍ ലഭിച്ചേക്കും.

Most Read Articles

Malayalam
English summary
Let us have a look at some of the Used luxury cars priced under INR 10 lakhs in the photo feature below.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X