വെരിറ്റോ വൈബ്: ബൂട്ടുകള്‍ തമ്മിലൊരു താരതമ്യം

ഇന്ത്യന്‍ ഉപഭോക്താവിന്‍റെ വാഹനപരമായ ദൗര്‍ബല്യങ്ങളില്‍ ഒന്നാകുന്നു ബൂട്ട് സ്പേസ്. കാറിന്‍റെ ബൂട്ടിന് 'ആവശ്യത്തിലധികം' സൗകര്യമില്ലെങ്കില്‍ വണ്ടി വാങ്ങാന്‍ അയാള്‍ തയ്യാറാവുകയില്ല. ബൂട്ടിലും കാബിനുകളിലും ധാരാളം സ്ഥലസൗകര്യമുണ്ടെങ്കില്‍ വണ്ടിക്ക് കാറിന്‍റെ രൂപം വേണമെന്നു പോലും വാശി പിടിക്കില്ല അയാള്‍. കാറിനകത്ത് മാതാപിതാഗുരുക്കളും കുട്ടികളും ചട്ടി-കലങ്ങളും പട്ടികളും എന്നുവേണ്ട എല്ലാം നിറച്ചതിന് ശേഷം ബൂട്ടില്‍ ഒരു വലിയ ആലുവാ അടുപ്പ് സ്ഥാപിക്കാനുള്ള ഇടം അയാള്‍ തിരയുന്നു. ഇങ്ങനെയുള്ള 'അയാളുടെ' താല്‍പര്യങ്ങള്‍ പരിഗണിച്ചാണ് രാജ്യത്ത് ഓരോ കാര്‍ നിര്‍മാതാവും കാറുകളിറക്കുന്നത്.

കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത മഹീന്ദ്ര വെരിറ്റോ വൈബ് ഹാച്ച്ബാക്ക് കാറാണ് ഇപ്പോള്‍ ബൂട്ടിനെക്കുറിച്ച് കൂലങ്കുഷമായി ആലോചിക്കാന്‍ പ്രേരിപ്പിച്ചത്. 330 ലിറ്റര്‍ ശേഷിയുള്ള ബൂട്ടാണ് വെരിറ്റോ വൈബിനുള്ളത്. ഇത് സെഗ്മെന്‍റില്‍ മാത്രമല്ല, എന്‍ട്രി ലെവല്‍ സെഡാന്‍ വിഭാഗത്തിനോടും മത്സരിക്കാന്‍ പ്രാപ്തിയുള്ള അളവാണ്. ഇക്കാരണത്താല്‍ തന്നെ താരതമ്യം ചെയ്യേണ്ടിവരുമ്പോള്‍ ഹാച്ച്ബാക്ക് മോഡലുകള്‍ക്കൊപ്പം കോംപാക്ട് സെഡാന്‍ മോഡലുകളെയും പരിഗണിക്കേണ്ടി വരുന്നു. അത്തരത്തിലൊരു താരമ്യമാണ് ചുവടെ.

Mahindra Verito Vibe Boot Space Comparison

മഹീന്ദ്ര വെരിറ്റോ വൈബ്: 330 ലിറ്റര്‍

ബേസ് ഡീസല്‍ പതിപ്പിന്‍റെ വില: 5.6 ലക്ഷം

Mahindra Verito Vibe Boot Space Comparison

ഹോണ്ട അമേസ്: 400 ലിറ്റര്‍

ബേസ് ഡീസല്‍ പതിപ്പ് വില: 6 ലക്ഷം

Mahindra Verito Vibe Boot Space Comparison

മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍: 315 ലിറ്റര്‍

ബേസ് ഡീസല്‍ പതിപ്പ് വില: 6.4 ലക്ഷം

Mahindra Verito Vibe Boot Space Comparison

മാരുതി സുസൂക്കി സ്വിഫ്റ്റ് : 204 ലിറ്റര്‍

ബേസ് ഡീസല്‍ പതിപ്പ് വില: 5.7 ലക്ഷം

Mahindra Verito Vibe Boot Space Comparison

ഹ്യൂണ്ടായ് ഐ20: 295 ലിറ്റര്‍

ബേസ് ഡീസല്‍ പതിപ്പ് വില: 6 ലക്ഷം

Mahindra Verito Vibe Boot Space Comparison

ഫോക്സ്‍വാഗണ്‍ പോളോ: 280 ലിറ്റര്‍

ബേസ് ഡീസല്‍ പതിപ്പ് വില: 6.11 ലക്ഷം

Most Read Articles

Malayalam
English summary
Lets compare the Verito Vibe against a few other sub 4 meter compact sedans and premium hatchbacks and see how the boot real estate stack up.
Story first published: Thursday, June 6, 2013, 13:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X