ജിപ്സിയെ ഇന്ത്യന്‍ സേനയും കൈവിടുന്നു

മാരുതി സുസൂക്കി ജിപ്സി ഇന്നും ഓഫ് റോഡിംഗ് ഭ്രാന്തന്മാരുടെ ഇഷ്ടവാഹനമാണ്. നിരത്തുകളില്‍ നിന്ന് ഏറെക്കുറെ മാഞ്ഞുപോയ മട്ടാണ് ഈ വാഹനം. ഓര്‍ഡറിനനുസരിച്ച് ഇപ്പോഴും ഇത് ലഭ്യമാണെങ്കിലും കാര്യമായ ഉപഭോക്തൃ പ്രതിരകണം ഇല്ല. ഇത്രയും കാലം ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി മാറി കഞ്ഞികുടിച്ചു പോകുകയായിരുന്ന ഈ കോംപാക്ട് എസ്‍യുവി ഇനി അധികകാലം അവിടെയും തുടരില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ആര്‍മിയുടെ ജനറല്‍ സര്‍വീസ് വെഹിക്കിള്‍ എന്ന നിലയിലായിരുന്നു ജിപ്സി ഉപയോഗിച്ചു വന്നിരുന്നത്. വലിയ മാറ്റങ്ങളൊന്നും തന്നെ ഇടക്കാലത്ത് ഈ വാഹനത്തിന് വരുത്തിയിരുന്നില്ല. സൈന്യത്തിന്‍റെ ഇപ്പോഴത്തെ മിനിമം മാനദണ്ഡങ്ങള്‍ക്ക് വാഹനം അനുയോജ്യമല്ല എന്ന വിലയിരുത്തില്‍ ജിപ്സിയുടെ കാര്യത്തില്‍ വന്നിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

Gypsy

ജനറല്‍ സര്‍വീസ് വാഹനങ്ങളില്‍ മിനിമം 120 കുതിരശേഷി പകരുന്ന ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കണം എന്നതാണ് സേനയുടെ പുതിയ മാനദണ്ഡം നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ജിപ്സിയില്‍ ഇന്നുള്ളത് 1.3 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. ഇതുകൂടാതെ ഡ്യുവല്‍ എയര്‍ബാഗ് എയര്‍ കണ്ടീഷന്‍, പവര്‍ വിന്‍ഡോകള്‍, അഞ്ച് ഡോറുകള്‍, എബിഎസ് എന്നീ സന്നാഹങ്ങളും വേണം. ഇതില്‍ മിക്കതും ജിപ്സിക്കില്ല.

ടാറ്റ മോട്ടോഴ്സ്, നിസ്സാന്‍, മഹീന്ദ്ര എന്നീ കമ്പനികള്‍ ആര്‍മിയുടെ ഡിമാന്‍ഡുകള്‍ക്കു നേരെ കണ്ണും കൂര്‍പ്പിച്ച് വെച്ചിരിക്കുകയാണ്. ടാറ്റയുടെ നിരവധി വാഹനങ്ങള്‍ ആര്‍മി ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. 1983ല്‍ തുടങ്ങിയ ജിപ്സി സഞ്ചാരം ഇവിടെ അവസാനിക്കുകയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

Most Read Articles

Malayalam
English summary
The Indian Army has now decided to upgrade the minimum specifications required and the Gypsy, which has remained virtually unchanged for a long time.
Story first published: Friday, April 5, 2013, 12:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X