അമേസിനെതിരെ മാരുതി ഡിസൈര്‍ റീഗല്‍

ഹോണ്ടയെ വരവേല്‍ക്കാന്‍ മാരുതി എന്തെങ്കിലും കരുതി വെച്ചിട്ടുണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പ്രസ്തുത പ്രതീക്ഷ മാരുതി തെറ്റിച്ചില്ല. ഹോണ്ട അമേസ് കോംപാക്ട് സെഡാനിന്‍റെ ലോഞ്ചിന് പിന്നാലെ മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈറിന്‍റെ ഒരു പ്രത്യേക എഡിഷന്‍ പുറത്തിറക്കാനിരിക്കുകയാണ്. ഡിസൈര്‍ റീഗല്‍ എന്നാണ് പ്രത്യേക പതിപ്പിന് പേരിട്ടിരിക്കുന്നത്.

സെറെന്‍ ബ്ലൂ നിറത്തിലാണ് ഈ പതിപ്പ് ലഭ്യമാകുക. ഉള്ളില്‍ ലതര്‍ അപ്‍ഹോള്‍സ്റ്ററി, പുതിയ മ്യൂസിക് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ബോഡി കളേഡ് ഫോള്‍ഡബ്ള്‍ റിയര്‍ വ്യൂ മിററുകള്‍, സില്‍വര്‍ നിറത്തിലുള്ള ഫ്രണ്ട് ഗ്രില്‍.

Maruti Dzire

5.60 ലക്ഷം രൂപയാണ് ഈ പതിപ്പിന് വില. ഈ എഡിഷന്‍റെ വാര്‍ത്തയും ചിത്രങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കുകയൊന്നും ചെയ്തിട്ടില്ല മാരുതി. എന്തായാലും ഹോണ്ട അമേസിന്‍റെ ലോഞ്ച് മാരുതിയെ ചെറുതല്ലാത്ത വിധത്തില്‍ പരിഭ്രമിപ്പിച്ചിട്ടുണ്ടെന്നത് സുവ്യക്തമാണ്.

ഇന്ധനക്ഷമതയുടെ കാര്യത്തില്‍ സ്വിഫ്റ്റ് ഡീസല്‍ പതിപ്പിനെക്കാള്‍ ഏറെ മുമ്പിലാണ് ഹോണ്ട അമേസ്. ലിറ്ററിന് 25.8 കിലോമീറ്ററാണ് അമേസിന്‍റെ മൈലേജ്. മാരുതി ഡിസൈറിനെക്കാള്‍ മികച്ച കാബിന്‍ സൗകര്യവും ബൂട്ട് സൗകര്യവും വാഹനത്തിനുണ്ട്.

ഡിസൈന്‍പരമായി നോക്കിയാലും ഹോണ്ട അമേസിന് മുന്‍തൂക്കമുള്ളതായി കാണാം. ഹാച്ച്ബാക്കിന് പിന്നില്‍ ബൂട്ട് അടിച്ചേല്‍പ്പിച്ചതുപോലുള്ള ഫീല്‍ അമേസിലില്ല. അത് സെഡാന്‍ കാറിന്‍റെ മൗലികമായ സൗന്ദര്യം നിലനിര്‍ത്തുന്നു.

Most Read Articles

Malayalam
English summary
Maruti is responding to the launch of Honda Amaze by launching a special edition of Maruti Dzire named Regal.
Story first published: Saturday, April 13, 2013, 17:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X