മാരുതി എര്‍റ്റിഗയുടെ വാര്‍ഷികപ്പതിപ്പ് ഈ മാസം

വന്‍ വിജയമായിത്തീര്‍ന്ന മാരുതി സുസൂക്കി എര്‍റ്റിഗ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തിട്ട് നടപ്പ് മാസത്തേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇന്ത്യന്‍ വിപണിയുടെ പ്രത്യേകതകള്‍ക്കനുസരിച്ച് നിര്‍മിക്കപ്പെട്ട ഈ വാഹനം ഒരു പ്രത്യേക സെഗ്മെന്‍റ് തന്നെ ഇന്ത്യയില്‍ സൃഷ്ടിച്ചെടുത്തു എന്നുവേണമെങ്കില്‍ പറയാം. കോംപാക്ട് എംയുവി എന്നു വിളിക്കാവുന്ന എര്‍റ്റിഗയുടെ ഒന്നാം വാര്‍ഷികം മികച്ച രീതിയില്‍ ആഘോഷിക്കാനാണ് മാരുതി പദ്ധതിയിടുന്നത്.

ഏപ്രില്‍ 2012നാണ് എര്‍റ്റിഗ വിപണിയിലെത്തുന്നത്. ഇതുവരെയായി 70,000 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ഉപഭോക്താക്കളോട് മാരുതി തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നത് എര്‍റ്റിഗയ്ക്ക് ഒരു വാര്‍ഷികപ്പതിപ്പ് ഇറക്കിയാണ്.

Ertiga

നിരവധി പുതിയ സവിശേഷതകള്‍ വാഹനത്തില്‍ ഉണ്ടായിരിക്കും. ക്രോം ഫിനിഷ് ചെയ്ത ഫ്രണ്ട് ഗ്രില്‍, ഫോഗ് ലാമ്പുകള്‍, ആര്‍ട് ലതര്‍ സീറ്റ് കവറുകള്‍, സീറ്റ് കവറുകളില്‍ ആനിവേഴ്സറി ബാഡ്ജ്, ബ്ലൂടൂത്ത്, ജിപിഎസ് ടച്ച്സ്ക്രീന്‍ (ഓപ്ഷണല്‍) എന്നിവയാണ് പുതുതായി വാഹനത്തില്‍ ഇടം പിടിക്കുക.

ഇക്കാര്യത്തില്‍ ഔദ്യോഗികമായി യാതൊന്നും പുറത്തുവന്നിട്ടില്ല എന്നുകൂടി അറിയിക്കട്ടെ. വളരെ താമസിക്കാതെ തന്നെ വാഹനത്തിന്‍റെ ലോഞ്ച് നടക്കും; ഒരു പക്ഷെ അടുത്ത ആഴ്ചയില്‍ തന്നെ, എന്നാണ് ലഭിക്കുന്ന വിവരം.

Most Read Articles

Malayalam
English summary
Maruti Suzuki will launch an Anniversary edition for the Ertiga MPV.
Story first published: Tuesday, April 9, 2013, 17:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X