മാരുതി 'വൈഎല്‍1' വരകളും വിവരങ്ങളും

മാരുതി എസ്എക്‌സ്4-ന് പകരക്കാരനായി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഒരു വാഹനം സുസൂക്കിയുടെ ഗവേഷണ വികസന കേന്ദ്രത്തില്‍ നിന്ന് ഈയിടെ പുറത്തു വരികയുണ്ടായി. വാഹനത്തിന്റെ ടെസ്റ്റുകള്‍ തകൃതിയായി നടക്കുന്നുണ്ട് ഇന്ത്യന്‍ നിരത്തുകളില്‍. വൈഎല്‍1 എന്ന രഹസ്യപ്പേരിലാണ് ഈ സെഡാന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

വാഹനത്തിന്റെ ലഭ്യമായ വിശദാംശങ്ങള്‍ ചുവടെ വായിക്കാം. കൂടെ ഈ 'വിനീതന്‍' വരച്ച വൈഎല്‍1 ചിത്രങ്ങളും കാണാം.

Maruti Suzuki YL1

സുസൂക്കി ഓതന്റിക്‌സ് എന്ന പേരില്‍ മുമ്പ് അവതരിപ്പിക്കപ്പെട്ട സെഡാന്‍ കണ്‍സെപ്റ്റിനെ കാര്യമായി പിന്‍പറ്റുന്നുണ്ട് ഡിസൈനിന്റെ കാര്യത്തില്‍ വൈഎല്‍1 സെഡാന്‍. എസ്എക്‌സ്4നെ അപേക്ഷിച്ച് കൂടുതല്‍ എയ്‌റോഡൈനമിക്‌സ് പാലിക്കുന്ന ശില്‍പമാണ് ഓതന്റിക്‌സിന്റേത്.

Maruti Suzuki YL1

1.4 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഉപയോഗിക്കുക. ഈ എന്‍ജിന്‍ 94 കുതിരശക്തി പകരുന്നതും 130 എന്‍എം ചക്രവീര്യം നല്‍കുന്നതുമാണ്. 1.3 ലിറ്ററിന്റെ, ഫിയറ്റില്‍ നിന്ന് വാങ്ങുന്ന മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിനും ഈ കാറില്‍ ഘടിപ്പിക്കും. 90 കുതിരശക്തിയും 200 എന്‍എം ചക്രവീര്യവും ഡീസല്‍ എന്‍ജിനുണ്ട്.

Maruti Suzuki YL1

ഇന്ത്യന്‍ സി സെഗ്മെന്റില്‍ സുസൂക്കി കാറുകള്‍ക്ക് ഇക്കണ്ട കാലമത്രയും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. എന്‍ട്രി ലെവല്‍ കാര്‍നിര്‍മാതാവ് എന്ന സല്‍പേരാണ് ഉയര്‍ന്ന സെഗ്മെന്റുകളില്‍ ശരിയായ നിലപാടെടുക്കുന്നതിന് മാരുതി സുസൂക്കിയെ പ്രശ്‌നത്തിലാക്കുന്നത്. പുതിയ പരീക്ഷണം വിജയിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടതായിട്ടാണുള്ളത്. മികച്ച വാഹനമായിരുന്നിട്ടും എസ്എക്‌സ്4ന് വിപണിയില്‍ നേരിട്ട ദുരിതം വൈഎല്‍1-നുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം.

Maruti Suzuki YL1

അടുത്ത വര്‍ഷം രണ്ടാം പകുതിയോടെ വാഹനത്തിന്റെ ലോഞ്ച് സംഭവിക്കുമെന്നാണ് കരുതേണ്ടത്. വാഹനത്തിന്റെ പേരും കൂടുതല്‍ വിശദാംശങ്ങളും അധികം വൈകാതെ വെളിപ്പെടുമായിരിക്കാം.

Most Read Articles

Malayalam
English summary
Maruti Suzuki YL1 has been rendered here. You can read about the Maruti Suzuki YL1 here in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X