എസ്എക്‌സ്4, കൊറോള നികുതിപ്രശ്‌നം പരിഹരിച്ചു

Maruti Suzuki SX4
കഴിഞ്ഞ കേന്ദ്ര ബജറ്റ് ഓട്ടോമൊബൈല്‍ മേഖലയില്‍ സൃഷ്ടിച്ച ആശയക്കുഴപ്പത്തിന് അറുതിയായി. മാരുതി എസ്എക്‌സ്4, ടൊയോട്ട കൊറോള, ഹോണ്ട സിവിക് എന്നീ വാഹനങ്ങള്‍ 27 ശതമാനം നികുതിനിരക്കിലേക്ക് തിരിച്ചു കൊണ്ടുവരുന്ന തരത്തില്‍ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി ഔദ്യോഗിക വിവരം പുറത്തുവന്നു.

1500 സിസി എന്‍ജിന്‍ ശേഷിക്ക് മുകളിലുള്ളതും 4,000 എംഎമ്മിലധികം നീളമുള്ളതും 170 എംഎമ്മിലധികം ഗ്രൗണ്ട് ക്ലിയറന്‍സുള്ളതുമായ വാഹനങ്ങളെ എസ്‌യുവികളായി കണക്കാക്കുന്ന നിര്‍ദ്ദേശമാണ് ബജറ്റ് മുന്നേട്ടു വെച്ചത്.

ഈ മാനദണ്ഡപ്രകാരം എസ്എക്‌സ്4, കൊറോള തുടങ്ങിയ സെഡാനുകള്‍ എസ്‌യുവികളുടെ ഗണത്തിലേക്ക് മാറ്റപ്പെട്ടു.

എസ് യുവികള്‍ക്ക് 3 ശതമാനം അധിക നികുതി വരുന്നത് ഈ വാഹനങ്ങള്‍ക്കും ബാധകമാകും എന്നതായിരുന്നു ഫലം. ഇത് തികച്ചും തെറ്റായ മാനദണ്ഡമാണെന്ന് ചൂണ്ടിക്കാട്ടി ഓട്ടോമൊബൈല്‍ കമ്പനികള്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുകയാണെങ്കില്‍ കാറുകള്‍ക്ക് വില വലിയ തോതില്‍ വര്‍ധിക്കും എന്ന നില വന്നിരുന്നു. വിപണിയില്‍ പൊതുവില്‍ നിലനില്‍ക്കുന്ന മാന്ദ്യത്തിനിടയ്ക്ക് ഇത്തരമൊരു വന്‍ നിലവര്‍ധന ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല.

Most Read Articles

Malayalam
English summary
The Maruti Suzuki SX4 and Toyota Corolla Altis will attract the same old 27% excise duty once again.
Story first published: Friday, July 26, 2013, 10:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X