മെഴ്‌സിഡിസ് ബെന്‍സ് ഇ 63 ലോഞ്ച് ചെയ്തു

മെഴ്‌സിഡിസ് ബെന്‍സ് ഇ ക്ലാസിന്റ പെര്‍ഫോമന്‍സ് പതിപ്പായ ഇ 63 എഎംജി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ദില്ലിയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ വെച്ചാണ് വാഹനത്തിന്റെ ലോഞ്ച് നടന്നത്. 1.29 കോടി വിലയിട്ടിരിക്കുന്ന ഈ വാഹനം പൂര്‍ണമായും പുറത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് മെര്‍ക് ചെയ്യുന്നത്.

ഇ 63 എഎംജിക്ക് കുറെക്കൂടി കരുത്തേറിയ ഒരു പതിപ്പ് (E 63 AMG S trim) വിദേശ വിപണികളിലുണ്ട്. ഇന്ത്യയില്‍ ഈ പതിപ്പ് ഇനിയും കുറെക്കാലത്തേക്കു കൂടി ലഭ്യമാകില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

എന്‍ജിന്‍

എന്‍ജിന്‍

5.5 ലിറ്റര്‍ ശേഷിയുള്ള ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് ഇ 63ക്കുള്ളത്. 557 കുതിരകളെയാണ് ഈ എന്‍ജിനില്‍ അടക്കം ചെയ്തിരിക്കുന്നത്. 720 എന്‍എം ചക്രവീര്യം പകരുന്നുണ്ട് ഇവന്‍.

7 സ്പീഡ് ഓട്ടോമാറ്റിക്

7 സ്പീഡ് ഓട്ടോമാറ്റിക്

7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ വരുന്നു ഇ 63. മാന്വല്‍ ഷിഫ്റ്റ് മോഡിലും വാഹനത്തെ കൈകാര്യം ചെയ്യാം. പിന്‍വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.

വേഗം

വേഗം

4.2 സെക്കന്‍ഡുകള്‍ക്കുള്ളില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ വാഹനത്തിന് സാധിക്കുന്നു. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

സ്‌പോര്‍ട്‌സ് എക്‌സോസ്റ്റ്

സ്‌പോര്‍ട്‌സ് എക്‌സോസ്റ്റ്

എഎംജി മോഡലുകളില്‍ സാധാരണമായ സ്‌പോര്‍ട്‌സ് എക്‌സോസ്റ്റുകള്‍ തന്നെയാണ് വാഹനത്തില്‍ കാണാന്‍ കഴിയുക.

ഡിസൈന്‍

ഡിസൈന്‍

കുറുകെ ഇരട്ട ആരങ്ങളുള്ള റേഡിയേറ്റര്‍ ഗ്രില്ലില്‍ മെര്‍ക് ലോഗോ ഇടം പിടിച്ചിരിക്കുന്നു. ഇ ക്ലാസിന്റെ റീഡിസൈന്‍ ചെയ്ത അതേ ശൈലിയിലുള്ള, പൂര്‍ണമായും എല്‍ഇഡിയിലുള്ള ഹെഡ്‌ലാമ്പും വാഹനത്തില്‍ കാണാം.

അകപ്പെരുമ

അകപ്പെരുമ

നാപ്പ തുകലിന്റെ ഉദാരമായ ഉപയോഗം ഇ 63യുടെ അകപ്പെരുമ കൂട്ടുന്നു. സീറ്റുകളിലും സ്റ്റീയറിംഗ് വീലിലും ലതര്‍ സാന്നിധ്യം ആസ്വദിക്കാം.

സുരക്ഷ

സുരക്ഷ

ആക്ടിവ് പാര്‍ക്കിംഗ് അസിസ്റ്റ്, അറ്റന്‍ഷന്‍ അസിസ്റ്റ്, കൊളിഷന്‍ പ്രിവന്‍ഷന്‍ അസിസ്റ്റ് എന്നിങ്ങനെ സമ്പന്നമായ സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തില്‍ കാണാം.

Most Read Articles

Malayalam
English summary
Mercedes Benz launched the E 63 AMG today at Buddh International Circuit in Delhi.
Story first published: Thursday, July 25, 2013, 19:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X