യമഹയുടെ വിലക്കുറവുള്ള കോംപാക്ട് കാര്‍

പരിസ്ഥിതിസൗഹൃദം, 'കോംപാക്ട്‌നെസ്' അഥവാ ഏതിടവഴിയിലും കയറാനുള്ള ശാരീരികവഴക്കം, അരിയും സാമാനങ്ങളും വാങ്ങുന്ന കൂട്ടത്തില്‍ ബാഗിലെടുത്തിട്ട് പോരാവുന്നത്രയും വിലക്കുറവ് തുടങ്ങിയ ഗുണഗണങ്ങള്‍ ഉണ്ടായിരിക്കണം ഒരു കാറിന്. ഇത് ഇന്ത്യയെപ്പോലുള്ള ദരിദ്രരാഷ്ട്രങ്ങളില്‍ മാത്രമല്ല, യൂറോപ്പിലും അമേരിക്കയിലുമെല്ലാം ശരിയാണ്. ഗതാഗതക്കുരുക്കുകളും ആഗോളതാപം ഉയര്‍ത്തുന്ന അതിജീവന പ്രശ്‌നങ്ങളുമെല്ലാം ചേര്‍ന്നാണ് ലോകത്തെ ഇത്തരത്തില്‍ മാറ്റിയത്.

മക്‌ലാറന്‍ പി1 പോലുള്ള കൊടും ഭീകരന്മാരെ ഭാവനയില്‍ കണ്ട ഡിസൈനറാണ് ഗോര്‍ഡന്‍ മുറേ. ഈയിടെ അദ്ദേഹം സാരമായ തോതില്‍ മാനസാന്തരപ്പെടുകയുണ്ടായി. വിലകുറഞ്ഞതും പരിസ്ഥിതിസൗഹൃദം പുലര്‍ത്തുന്നതും വലിപ്പം വളരെ കുറഞ്ഞതുമായ കാറുകള്‍ ഡിസൈന്‍ ചെയ്യണമെന്ന ആഗ്രഹം മുറേയില്‍ വളര്‍ന്നു. മുറേയുടെ സ്വപ്‌നത്തിന് സാമ്പത്തികമായി താങ്ങ് നല്‍കിയത് യമഹയായിരുന്നു. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട മോട്ടിവ്.ഇ സിറ്റി കാര്‍ ഇക്കഴിഞ്ഞ ടോക്കിയോ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

MOTIV.e City Car

നേരത്തെ മുറേ നിര്‍മിച്ച ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റായ ടി27 കാറിന്റെ കുറെക്കൂടി ഉല്‍പാദനത്തിന് തയ്യാറായ കണ്‍സെപ്റ്റാണ് മോട്ടിവ്.ഇ എന്നു പറയാം. ഈ വാഹനം ഉല്‍പാദനത്തില്‍ വരുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയൊന്നുമില്ല.

MOTIV.e City Car

സ്മാര്‍ട് ഫോര്‍ടു കാറിനെക്കാള്‍ കരുത്തേറിയതാണ് മുറേയുടെ കണ്‍സെപ്റ്റ്. വലിപ്പത്തില്‍ ഫോര്‍ടുവിനെക്കാള്‍ ചെറുതുമാണിത്. 25 കിലോവാട്ട് കരുത്തുല്‍പാദിപ്പിക്കുന്നതാണ് മോട്ടിവ്.ഇയുടെ ഇലക്ട്രിക് മോട്ടോര്‍. ഈ മോട്ടോറിന് 896 എന്‍എം എന്ന കൊടും ചക്രവീര്യം ഉല്‍പാദിപ്പിക്കാനും കഴിയും.

MOTIV.e City Car

മണിക്കൂറില്‍ 105 കിലോമീറ്ററിലധികം വേഗത്തില്‍ പായുവാന്‍ മോട്ടിവ്.ഇ-ക്ക് സാധിക്കും. മണിക്കൂറില്‍ 0-100 വേഗത പിടിക്കാന്‍ 15 സെക്കന്‍ഡാണ് എടുക്കുക.

MOTIV.e City Car

ഈ കാറിന്റെ ഭാരം 726 കിലോഗ്രാമാണ്. മൂന്ന് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും. 160 കിലോമീറ്ററാണ് വാഹനത്തിന്റെ റെയ്ഞ്ച്.

Most Read Articles

Malayalam
English summary
At last week's Tokyo Motor Show Yamaha displayed the MOTIV.e City Car, an electric car designed by Gordon Murray Design.
Story first published: Tuesday, November 26, 2013, 11:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X