പുതിയ ഫോര്‍ഡ് ഫിയസ്റ്റ 2014ല്‍ വരും

ഈ വര്‍ഷത്തെ സാവോ പോളോ മോട്ടോര്‍ ഷോയിലാണ് ഫോര്‍ഡ് ഫിയസ്റ്റ സെഡാനിന്റെ 2014 പതിപ്പ് ആദ്യം അവതരിപ്പിക്കപ്പെട്ടത്. ഈ വാഹനം യൂറോപ്പില്‍ ഫിയസ്റ്റ എന്ന പേരില്‍ തന്നെ വില്‍പനയിലുള്ള ഹാച്ച്ബാക്ക് മോഡലിനെ ആധാരമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. 2014 ആദ്യ മാസങ്ങളില്‍ തന്നെ പുതിയ ഫിയസ്റ്റ സെഡാന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യപ്പെടും.

ഇന്ത്യയില്‍ ഇന്ന് ഫിയസ്റ്റയുടെ രണ്ട് മോഡലുകള്‍ വില്‍ക്കുന്നുണ്ട്. ആദ്യം നിരത്തിലിറങ്ങിയ ഫിയസ്റ്റ ഇന്ന് ക്ലാസിക് എന്ന പേരില്‍ വിറ്റഴിക്കുന്നു. മറ്റൊന്ന് രണ്ടു വര്‍ഷം മുമ്പ് പുതുക്കിയ ഫിയസ്റ്റയും. ഈ കാറിനെക്കാള്‍ കാഴ്ചയില്‍ രോഷാകുലത പകരുന്ന ഡിസൈനാണ് ഫിയസ്റ്റ 2014നുള്ളത്.

Ford Fiesta Facelift

യൂറോപ്യന്‍ വിപണിയിലെ ഫിയസ്റ്റ ഹാച്ച്ബാക്കിന്റെ ചിത്രമാണ് കാണുന്നത്. സെഡാന്‍ പതിപ്പില്‍ കാര്യമായ ശില്‍പപരമായ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല.

Ford Fiesta Facelift

ചിത്രത്തില്‍ കാണുന്നതാണ് 2014 ഫിയസ്റ്റ സെഡാന്‍. ഫോര്‍ഡിന്റെ ഏറ്റവും പുതിയ ഡിസൈന്‍ ഫിലോസഫിയെ ആധാരമാക്കിയുള്ള മാറ്റങ്ങള്‍ മുന്നില്‍ത്തന്നെ കാണാം. അഗ്രസീവായ ഫ്രണ്ട് ഗ്രില്‍, കുറച്ചധികം മസില്‍വല്‍ക്കരിക്കപ്പെട്ട ബോണറ്റ്, ഫ്രണ്ട് ബംപറില്‍ വരുത്തിയ മാറ്റം, ഫോഗ് ലാമ്പിന്റെ ഡിസൈന്‍ മാറ്റം എന്നിവ കാണാവുന്നതാണ്. ഫോഗ് ലാമ്പ് ഹൗസിംഗ് ഡിസൈനിലും മാറ്റമുണ്ട്. മൊത്തത്തില്‍ വാഹനത്തിന് ഒരും 'കോംപാക്ട്' ഫീല്‍ തോന്നിക്കുന്നത് ഫോഡിന്റെ പുതിയ ഡിസൈന്‍ തീമിന്റെ ഗുണമാണ്.

Ford Fiesta Facelift

വാഹനത്തിന്റെ പിന്‍വശവും മാറിയിരിക്കുന്നു. പുതിയ ടെയ്ല്‍ ലൈറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇവ നിലവിലെ പതിപ്പിലുള്ളതിനെക്കാള്‍ വലുതാണ്.

Ford Fiesta Facelift

എന്‍ജിനുകളുടെ കാര്യത്തില്‍ വലിയ മാറ്റം വരാന്‍ സാധ്യതയില്ല. ഫോഡ് ഇക്കോസ്‌പോര്‍ടില്‍ ഉപയോഗിക്കുന്ന 1 ലിറ്റര്‍ ഇക്കോബൂസ്റ്റ് എന്‍ജിന്‍ പുതിയ ഫിയസ്റ്റയില്‍ ഘടിപ്പിക്കില്ല എന്നാണ് അറിയുന്നത്. 1.5 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനായിരിക്കും 2014 ഫോഡ് പിയസ്റ്റയിലുണ്ടായിരിക്കുക. 107 കുതിരകളുടെ കരുത്തുള്ളതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനിലും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും പെട്രോള്‍ പതിപ്പ് ലഭ്യമാക്കും. 1.5 ലിറ്റര്‍ ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിനും വാഹനത്തിനുണ്ടായിരിക്കും. ഡീസല്‍ എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ഘടിപ്പിക്കുക.

Ford Fiesta Facelift

പുതിയ ഫിയസ്റ്റയ്ക്ക് താരകമ്യേന വില കുറയുമെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ തന്നെ ഘടകഭാഗങ്ങള്‍ ഭൂരിഭാഗവും നിര്‍മിക്കുവാനുള്ള സംവിധാനം കമ്പനി രൂപപ്പെടുത്തിക്കഴിഞ്ഞതാണ് ഇതിന് കാരണം. പെട്രോള്‍ പതിപ്പ് 6.99 ലക്ഷത്തിന് ലഭിക്കുമെന്ന് കേള്‍ക്കുന്നുണ്ട്. നിലവില്‍ ഫിയസ്റ്റയുടെ വില തുടങ്ങുന്നത് 7.5 ലക്ഷത്തിന്റെ പരിസരത്തിലാണ്. 10.5 ലക്ഷത്തില്‍ വില അവസാനിക്കുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Ford will launch a facelifted version of the Fiesta sedan in India by the next year. Here are the details of 2014 Ford Fiesta in Malayalam.
Story first published: Friday, August 23, 2013, 10:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X