ഇക്കോസ്‌പോര്‍ടിനുള്ള നിസ്സാന്‍ മറുപടി അവതരിച്ചു

നിസ്സാന്‍ ക്വാഷ്‌ക്വായിയുടെ ഏറ്റവും പുതിയ പതിപ്പ് അപ്രതീക്ഷിതമായി അവതരിപ്പിക്കപ്പെട്ടു. ലണ്ടനില്‍ വെച്ചാണ് അവതരണം നടന്നത്.

ഇന്ത്യയിലേക്ക് ഈ വാഹനത്തിന്റെ വരവുണ്ടാകുമെന്നത് സംബന്ധിച്ച് ചിലത് നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്വാഷ്‌ക്വായിയുടെ പുതിയ പതിപ്പിന്റെ വരവ് ഇക്കോസ്‌പോര്‍ട് തുടങ്ങിയ കോംപാക്ട് ക്രോസ്സോവറുകളോട് പോരാടുവാനാണ്.

New Nissan Qashqai Revealed

ഇതിനകം തന്നെ യൂറോപ്യന്‍ വിപണി അടക്കമുള്ള പല മാര്‍ക്കറ്റുകളിലും ശക്തമായ സാന്നിധ്യമാണ് മാറിയിട്ടുണ്ട് ഈ കാര്‍. വളരുന്ന വിപണികളില്‍ ക്വാഷ്‌ക്വായി മികച്ച ഇടം കണ്ടെത്തും എന്നാണ് കരുതുന്നത്. പലയിടങ്ങളിലും ഡസ്റ്ററിന് മുകളിലായി വിപണിയിടം തിരിച്ചറിഞ്ഞിട്ടുള്ള ക്വാഷ്‌ക്വായി ഇന്ത്യയില്‍ എങ്ങനെ ലോഞ്ച് ചെയ്യുമെന്നത് ഇപ്പോഴും വ്യക്തമല്ല. പ്രീമിയം നിലവാരത്തില്‍ ടെറാനോ ഇതിനകം തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട് എന്നതിനാല്‍ എന്തായിരിക്കും നിസ്സാന്റെ നയമെന്നത് കണ്ടറിയണം.

New Nissan Qashqai Revealed

റിനോയും നിസ്സാനും ചേര്‍ന്ന് നിര്‍മിച്ച സിഎംഎഫ് പ്ലാറ്റ്‌ഫോമിലാണ് ക്വാഷ്‌ക്വായി നിലപാടെടുത്തിരിക്കുന്നത്.

New Nissan Qashqai Revealed

പുതിയ തലമുറ ക്വാഷ്‌ക്വായി മികവുറ്റ ഡിസൈനിലാണ് എത്തിയിരിക്കുന്നത്. 10 മില്ലിമീറ്റര്‍ വീതിയും 49 മില്ലിമീറ്റര്‍ നീളവും കൂടുതലുണ്ട മുന്‍ പതിപ്പിനെ അപേക്ഷിച്ച് പുതിയ വാഹനത്തിന്. നിലവിലുള്ള മോഡലിനെക്കാള്‍ 15 മില്ലിമീറ്റര്‍ ഉയരക്കുറവും കാണാം.

New Nissan Qashqai Revealed

ബോണറ്റ് മുന്‍ പതിപ്പിനെ അപേക്ഷിച്ച് അല്‍പം ഉയര്‍ന്നിരിക്കുന്നത് വാഹനത്തെ ഒരല്‍പം അഗ്രസീവ് ആക്കിയിരിക്കുന്നു. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, മസിലന്‍ വീല്‍ ആര്‍ച്ചുകള്‍, 19 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും ഡിസൈന്‍ സവിശേഷതകളില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കും.

New Nissan Qashqai Revealed

റിനോ-നിസ്സാന്‍ കൂട്ടുകെട്ടില്‍ സംഭവിച്ചതാണ് ക്വാഷ്‌ക്വായിയുടെ പ്ലാറ്റ്‌ഫോം എന്ന് പറഞ്ഞുവല്ലോ. ഇത് മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോമാണ്. (മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ഒരു ചെറുവിവരണം ഇവിടെ വായിക്കാം) ആള്‍വീല്‍ ഡ്രൈവിലും ടൂ വീല്‍ ഡ്രൈവിലും വാഹനം വിപണിയിലെത്തും.

New Nissan Qashqai Revealed

ആക്ടിവ് റൈഡ് കണ്‍ട്രോള്‍, ആക്ടിവ് എന്‍ജിന്‍ ബ്രേക്ക്, ആക്ടിവ് ട്രേസ് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട് അസിസ്റ്റ് എന്നിങ്ങനെയുള്ള സന്നാഹങ്ങളും വാഹനത്തിലുണ്ട്.

ഇന്റീരിയര്‍

ഇന്റീരിയര്‍

കംഫര്‍ട്ട് പ്രധാന ലക്ഷ്യകേന്ദ്രമായി നിര്‍വചിച്ചുള്ള ഡിസൈനാണ് ക്വാഷ്‌ക്വായി ഇന്റീരിയറില്‍ നിസ്സാന്‍ ചെയ്തിട്ടുള്ളത്. എര്‍ഗണോമിക്‌സ് പാലിക്കുവാന്‍ സശ്രദ്ധം ശ്രമിച്ചിട്ടുള്ളത് കണ്ടറിയുവാന്‍ സാധിക്കും.

New Nissan Qashqai Revealed

ഇരിക്കുന്ന യാത്രികരുടെ പിന്‍വശത്തെ പ്രഷര്‍, രക്തചംക്രമണം തുടങ്ങിയ സംഗതികളെ പ്രത്യേകം പരിഗണിച്ച് ഏറ്റവും ഉയര്‍ന്ന കംഫര്‍ട് പ്രദാനം ചെയ്യുന്ന വിധത്തിലാണ് സീറ്റുകളുടെ നിര്‍മാണം.

ബൂട്ട്‌സ്‌പേസ്

ബൂട്ട്‌സ്‌പേസ്

430 ലിറ്റര്‍ ബൂട്ട്‌സ്‌പേസ് പ്രദാനം ചെയ്യുന്നുണ്ട് ക്വാഷ്‌ക്വായി. നിലവിലുള്ള ക്വാഷ്‌ക്വായിയെക്കാള്‍ 20 ലിറ്റര്‍ അധികമാണിത്.

New Nissan Qashqai Revealed

പെട്രോള്‍ എന്‍ജിന്‍

  • 1.2 ലിറ്റര്‍ - മൈലേജ് ലിറ്ററിന് 21.42 കിമി
  • 1.6 ലിറ്റര്‍ - മൈലേജ് ലിറ്ററിന് 21.42
  • ഡീസല്‍ എന്‍ജിന്‍

    • 1.5 ലിറ്റര്‍ - മൈലേജ് ലിറ്ററിന് 31.5 കിമി
    • 1.6 ലിറ്റര്‍ - മൈലേജ് ഫോര്‍ വീല്‍ ഡ്രൈവില്‍ 24.48, ടൂ വീല്‍ ഡ്രൈവില്‍ 27.2

Most Read Articles

Malayalam
English summary
Nissan shocks the world again by revealing the all-new crossover icon 'Qashqai'. The reinvented model has been unveiled during a thrilling 3D social media digital mapping show in London.
Story first published: Saturday, November 9, 2013, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X