ടെറാനോയെ 5 വേരിയന്റില്‍ വിന്യസിക്കും

നിസ്സാന്‍ ടെറാനോയുടെ അവതരണം കഴിഞ്ഞയാഴ്ച നടന്നുവെങ്കിലും കാര്യമായ വിവരങ്ങളൊന്നും പങ്കുവെക്കാതെയാണ് പരിപാടി അവസാനിച്ചത്. വിലനിലവാരം 10 ലക്ഷത്തില്‍ താഴെയായിരിക്കുമെന്ന സൂചന മാത്രം നല്‍കിയിരുന്നു. ഓണ്‍കാര്‍സ് പുറത്തുകൊണ്ടു വരുന്ന ചില പുതിയ വിവരങ്ങള്‍ നിസ്സാന്‍ ടെറാനോയുടെ വേരിയന്റ് വിവരങ്ങള്‍ അറിയിക്കുന്നു.

റിനോ ഡസ്റ്ററില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിനുകള്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ വാഹനത്തില്‍ ഉപയോഗിക്കും എന്നാണ് മനസ്സിലാക്കുന്നത്. ഒരു പെട്രോള്‍ എന്‍ജിനും രണ്ട് വിധത്തില്‍ ട്യൂണ്‍ ചെയ്യപ്പെട്ട ഒരു ഡീസല്‍ എന്‍ജിനുമാണ് റിനോ ഡസ്റ്ററിനുള്ളത്.

Nissan Terrano Variants

104 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഒന്ന്. 145 എന്‍എം ചക്രവീര്യവും ഈ എന്‍ജിനുണ്ട്. 1.5 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനാണ് രണ്ട് തരത്തില്‍ ട്യൂണ്‍ ചെയ്യപ്പെട്ട് വരുന്നത്. ഇവയില്‍ ഒരെണ്ണം 85 പിഎസ് കരുത്തും 200 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുമ്പോള്‍ മറ്റേത് 110 പിഎസ് കരുത്തും 248 എന്‍എം ചക്രവീര്യവും നല്‍കുന്നു.

Nissan Terrano Variants

ഈ എന്‍ജിന് പതിപ്പുകള്‍ അഞ്ച് വേരിയന്റുകളിലായി വിന്യസിക്കുമെന്നാണ് പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. എക്‌സ്ഇ, എക്‌സ്എല്‍, എക്‌സ്എല്‍+, എക്‌സ്‌വി പ്രീമിയം എന്നിവയാണ് വേരിയന്റുകള്‍.

Nissan Terrano Variants

1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പേറുക എക്‌സ്എല്‍ വേരിയന്റാണ്. 1.5 ലിറ്ററിന്റെ 85 പിഎസ് കരുത്തുള്ള എന്‍ജിനുമായി എക്‌സ്, എക്‌സ്എല്‍-ഡി, എക്‌സ്എല്‍-ഡി+ എന്നീ വേരിയന്റുകള്‍ വരും.

Nissan Terrano Variants

1.5 ലിറ്ററിന്റെ 110 പിഎസ് കരുത്തുള്ള എന്‍ജിന്‍ ഘടിപ്പിക്കുക എക്‌സ്എല്‍-ഡി, എക്‌സ്‌വി-ഡി, എക്‌സ്‌വി-ഡി പ്രീമിയം എന്നീ വേരിയന്റുകളിലാണ്. റിനോ ഡസ്റ്ററില്‍ നിലവില്‍ കാണുന്നതിന് സമാനമായാണ് വേരിയന്റുകളെ വിന്യസിച്ചിരിക്കുന്നതെന്നു കാണാം. ആറ് നിറങ്ങളില്‍ ടെറാനോ ലഭിക്കുമെന്നാണ് ഇപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. ഗ്രാഫൈറ്റ് ബ്ലാക്, പേള്‍ വൈറ്റ്, ബ്ലേഡ് സില്‍വര്‍, സ്റ്റെര്‍ലിംഗ് ഗ്രേ, ഫയര്‍ റെഡ്, ബ്രോണ്‍സ് ഗ്രേ എന്നിങ്ങനെ.

Most Read Articles

Malayalam
English summary
Some leaked information give a glimpse at the variant details of the most expected SUV from Nissan, the Tarrano.
Story first published: Wednesday, August 28, 2013, 13:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X