പോളാരിസിൻറെ ഓഫ്-റോഡ് ആംബുലൻസ്

ഏറ്റവും അപകടകരമായ കാലാവസ്ഥയില്‍ തീര്‍ത്ഥാടനങ്ങള്‍ക്ക് പോകുകയും പ്രകൃതിക്ഷോഭത്തില്‍ പെട്ട് മരിക്കുകയും ചെയ്യുന്നത് പുണ്യവും മോക്ഷദായകവുമാണെന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യക്കാര്‍. ഈയിടെയായി ഇത്തരം അപകടങ്ങളുടെ എണ്ണം കൂടിവരികയാണ്. ഇത്തരം സ്ഥലങ്ങളില്‍ സേവനമനുഷ്ടിക്കാന്‍ തങ്ങളുടെ വാഹനങ്ങള്‍ക്കുള്ള ശേഷി പോളാരിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ന്യൂ ദില്ലിയില്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സംഘടിപ്പിക്കപ്പെട്ട എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസില്‍ വെച്ച് ഇന്ത്യയിലെ ആദ്യത്തെ ആള്‍ ടെറെയ്ന്‍ ആംബുലന്‍സ് പോളാരിസ് പ്രദര്‍ശിപ്പിച്ചതാണ് പുതിയ വാര്‍ത്ത.

Polaris Off-Road Ambulance Displayed At AIIMS

ഇന്ത്യയില്‍ ഇനിയും അടിസ്ഥാന സൗകര്യങ്ങള്‍ എത്തിയിട്ടില്ലാത്ത ഗ്രാമങ്ങള്‍ നിരവധിയാണ്. മറ്റൊന്ന് തീര്‍ത്ഥാടനങ്ങള്‍ക്കും മറ്റുമായി മല കയറുന്നവരുടെ എണ്ണവും അധികരിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ പോളാരിസ്സിന്റെ നീക്കം തികച്ചും തന്ത്രപരവും പ്രശംസനീയവുമാണ്.

Polaris Off-Road Ambulance Displayed At AIIMS

പോളാരിസ് റെയ്ഞ്ചര്‍ 6X6 800-നെ മോഡിഫൈ ചെയ്താണ് ഈ ആംബുലന്‍സ് നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും ദുഷ്‌കരമായ പരുക്കന്‍ പാതകളില്‍ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള എടിവിയാണ് റെയ്ഞ്ചര്‍ 6X6 800.

Polaris Off-Road Ambulance Displayed At AIIMS

ഇന്ത്യയുടെ നിലവിലുള്ള സാഹചര്യങ്ങള്‍ വലിയ തോതില്‍ ആവശ്യപ്പെടുന്ന തരം ആംബുലന്‍സാണ് തങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് പോളാരിസ് ഇന്ത്യ എംഡി പങ്കജ് ദുബേ പറയുന്നു.

Polaris Off-Road Ambulance Displayed At AIIMS

1 ടണ്‍ ഭാരമുള്ള വസ്തുക്കള്‍ വലിച്ചു കൊണ്ടുപോകുവാനും 566.99 കിലോഗ്രാം ഭാരമുള്ളവ ഏറ്റിക്കൊണ്ടുപോകുവാനും ശേഷിയുള്ള എടിവിയാണ് പോളാരിസ് റെയ്ഞ്ചര്‍ 6X6 800. 760സിസി ശേഷിയുള്ള ഈ എടിവിയുടെ എന്‍ജിന്‍ 40 കുതിരകളുടെ കരുത്ത് പുറത്തെടുക്കുന്നു. ഒരു സ്വിച്ചിന്റെ സഹായത്താല്‍ 4 വീല്‍ ഡ്രൈവിലേക്കും 6 വീല്‍ ഡ്രൈവിലേക്കും എളുപ്പത്തില്‍ മാറുവാന്‍ ഈ വാഹനത്തെ സന്നാഹപ്പെടുത്തിയിരിക്കുന്നു.

Most Read Articles

Malayalam
English summary
At the All India Institute of Medical Sciences in New Delhi, Polaris displayed what is perhaps the first all-terrain ambulance in India.
Story first published: Saturday, October 19, 2013, 16:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X