ഗുജറാത്ത് പൊലീസിലേക്ക് പോളാരിസ് വണ്ടികള്‍

ഓടിരക്ഷപ്പെടുന്നതിന് രാജപാതകള്‍ ഉപയോഗിക്കുന്ന ശീലം കള്ളന്മാര്‍ക്ക് പൊതുവില്‍ കുറവാണ്. പൊലീസിന്റെ പക്കലാണെങ്കില്‍ ഹൈവേ പട്രോളിംഗിന് വലിയ വണ്ടികള്‍ മാത്രമേയുള്ളൂ. കള്ളന്‍ ഹൈവേ വിട്ട് ഏതെങ്കിലും ഇടവഴിയിലേക്കിറങ്ങിയാല്‍ പൊലീസിന്റെ പണി പാളും. ഈ പ്രശ്‌നത്തിന്റെ പരിഹാരത്തിനായി മുംബൈ പൊലീസ് ഇടക്കാലത്ത് കുറെ ടാറ്റ നാനോ കാറുകള്‍ സ്വന്തമാക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. ഇത്തവണ ഇത് ഗുജറാത്തിന്റെ ഊഴമാണ്. ഗുജറാത്ത് പൊലീസ് തെരഞ്ഞെടുത്തിരിക്കുന്നത് പോളാരിന്റെ ആര്‍സെഡ്ആര്‍ എസ് 800 എന്ന ആള്‍ ടെറെയ്ന്‍ വാഹനമാണ്.

പോളാരിസിന് ഗുജറാത്ത് പൊലീസില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിച്ചു കഴിഞ്ഞതായാണ് വിവരം.

Polaris RZR S 800 ATV

ഗുജറാത്തിലെ തീരപ്രദേശങ്ങളിലും ഗലികള്‍ നിറഞ്ഞ നഗരങ്ങളിലും സുരക്ഷാ പ്രാധാന്യമുള്ള ഇടങ്ങളിലുമെല്ലാം പട്രോളിംഗ് വാഹനമായാണ് ഈ എടിവി ഉപയോഗിക്കുക.

Polaris RZR S 800 ATV

രണ്ട് സീറ്റുകളാണ് ഈ വാഹനത്തിനുള്ളത്. പൊലീസിനായി എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Polaris RZR S 800 ATV

52 കുതിരശക്തിയാണ് ആര്‍സെഡ്ആര്‍ എസ് 800നുള്ളത്. 760 സിസി ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു ഈ എടിവിയില്‍. 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ആര്‍സെഡ്ആര്‍ എസ് 800 എടുക്കുന്ന സമയം വെറും 4.5 സെക്കന്‍ഡാണ്.

Polaris RZR S 800 ATV

ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍ ഫോര്‍വീല്‍ ഡ്രൈവില്‍ ഈ എടിവി ലഭിക്കും.

Polaris RZR S 800 ATV

ഇത്തരം വാഹനങ്ങള്‍ (ക്വാഡ്രിസൈക്കിള്‍) നിരത്തിലിറക്കാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നില്ല. ഗുജറാത്ത് പൊലീസിന് ഇക്കാര്യത്തില്‍ ഇളവ് നല്‍കുവാന്‍ സര്‍ക്കാരിന് പരിപാടിയുണ്ടാവുമെന്നാണ് വിചാരിക്കേണ്ടത്.

Most Read Articles

Malayalam
English summary
Gujarat police has ordered for Polaris RZR S 800 ATVs to use it as their patrolling vehicle.
Story first published: Thursday, July 11, 2013, 12:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X