ഇന്ത്യയിലെ പിന്‍-വീല്‍ ഡ്രൈവ് കാറുകള്‍

By Santheep

ഇന്ത്യയില്‍ അധികം കാറുകളും ഫ്രണ്ട് വീല്‍ ഡ്രൈവ് സിസ്റ്റത്തിലാണ് പുറത്തിറങ്ങുന്നത്. ഇതിന് കാരണം ഒറ്റവാചകത്തില്‍ 'ചെലവ് ചുരുക്കല്‍' എന്നു പറയാം. ഡ്രൈവ്‌ട്രെയ്‌നും എന്‍ജിനും ഒറ്റ മൊഡ്യൂളില്‍ തയ്യാര്‍ ചെയ്യാമെന്നതാണ് ഫ്രണ്ട് വീല്‍ ഡ്രൈവ് സിസ്റ്റം കൊണ്ട് നിര്‍മാതാവിനുള്ള പ്രധാന ഗുണം. ഇത് അസംബ്ലി ലൈന്‍ നീക്കങ്ങളില്‍ വലിയ സമയലാഭവും സാമ്പത്തിക ലാഭവും കൊണ്ടുവരുന്നു. ഘടകഭാഗങ്ങളുടെ എണ്ണത്തിലും കുറവ് വരുത്തുന്നുണ്ട് ഫ്രണ്ട് വീല്‍ ഡ്രൈവ്. കാറിന്റെ മധ്യഭാഗത്തായി വരുന്ന ഡ്രൈവര്‍ഷാഫ്റ്റ്, റിയര്‍വീല്‍ ഡ്രൈവ് കാറുകളില്‍ ഇന്റീരിയര്‍ സ്‌പേസില്‍ കുറവ് വരുത്തുന്നുണ്ട്. ഫ്രണ്ട് വീല്‍ സിസ്റ്റം സ്ഥാപിക്കുന്നത് ഈ വഴിക്കും ലാഭം തരുന്നു.

എണ്ണത്തില്‍ കുറവാണെങ്കിലും നമ്മുടെ മാര്‍ക്കറ്റിലും പിന്‍വീല്‍ ഡ്രൈവ് സിസ്റ്റം ഘടിപ്പിച്ച കാറുകളുണ്ട്. നിരവധി ഗുണഗണങ്ങള്‍ പിന്‍വീല്‍ ഡ്രൈവ് സിസ്റ്റത്തിനുണ്ടെന്ന് കാണാവുന്നതാണ്. ഫ്രണ്ട് വീല്‍ ഡ്രൈവ് കാറില്‍ ഡ്രൈവര്‍ട്രെയ്ന്‍, എന്‍ജിന്‍ തുടങ്ങിയ ഭാരമേറിയ ഘടകഭാഗങ്ങള്‍ മുന്‍വശത്ത് കേന്ദ്രീകരിക്കുന്നതിനാല്‍ വാഹനത്തിന്റെ സംതുലനത്തെ അത് ബാധിക്കുന്നു. ഇത് ആക്‌സിലറേഷന്‍, ബ്രേക്കിംഗ് തുടങ്ങിയ നിരവധി കാര്യങ്ങളെ ബാധിക്കുന്ന വിഷയമാണ്.

ഭാരത്തിന്റെ ശരിയായ ബാലന്‍സിംഗ് വണ്ടിയുടെ ഹാന്‍ഡ്‌ലിംഗ് സുഗമമാക്കുന്ന ഘടകമാണ്. മറ്റൊന്ന് ഫ്രണ്ട് വീല്‍ ഡ്രൈവ് സിസ്റ്റം ഘടിപ്പിച്ച വാഹനങ്ങളുടെ മുന്‍വീലുകള്‍ വളരെ പെട്ടെന്ന് തേയ്മാനപ്പെടുന്നതാണ്. ഇതും ഭാരത്തിന്റെ സന്തുലിതമല്ലാത്ത വിതരണം നിമിത്തം സംഭവിക്കുന്നതാണ്. അല്‍പം വഴുക്കുള്ള റോഡുകളില്‍ പെട്ടെന്ന് വണ്ടിയെടുത്തു പോകുവാനും റിയര്‍ വീല്‍ ഡ്രൈവ് കാറുകള്‍ സന്നാഹപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ ഇന്ന് ലഭ്യമായ പിന്‍-വീല്‍ ഡ്രൈവ് കാറുകള്‍ ഏതെല്ലാമെന്ന് താഴെ ചര്‍ച്ച ചെയ്യുന്നു. ഓരോ കാറിനുമൊപ്പമുള്ള ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ ഞങ്ങളുടെ ഡാറ്റാബേസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

ബിഎംഡബ്ല്യു 1 സീരീസ്

ബിഎംഡബ്ല്യു 1 സീരീസ്

വില: 20,90,000

ബിഎംഡബ്ല്യു 1 സീരീസ്

ടൊയോട്ട ഫോര്‍ച്യൂണര്‍

ടൊയോട്ട ഫോര്‍ച്യൂണര്‍

വില: 22,23,135

ടൊയോട്ട ഫോര്‍ച്യൂണര്‍

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

വില: 9,51,387

ടൊയോട്ട ഇന്നോവ

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

വില: 76,21,905

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ

റിനോ കോലിയോസ്

റിനോ കോലിയോസ്

വില: 23,99,000

റിനോ കോലിയോസ്

മഹീന്ദ്ര എക്‌സ്‌യുവി 500

മഹീന്ദ്ര എക്‌സ്‌യുവി 500

വില: 11,85,926

മഹീന്ദ്ര എക്‌സ്‌യുവി 500

മഹീന്ദ്ര സ്‌കോര്‍പിയോ

മഹീന്ദ്ര സ്‌കോര്‍പിയോ

വില: 7,98,752

മഹീന്ദ്ര സ്‌കോര്‍പിയോ

മഹീന്ദ്ര സൈലോ

മഹീന്ദ്ര സൈലോ

വില: 7,49,350

മഹീന്ദ്ര സൈലോ

മഹീന്ദ്ര ക്വണ്‍ടോ

മഹീന്ദ്ര ക്വണ്‍ടോ

വില: 5,99,257

മഹീന്ദ്ര ക്വണ്‍ടോ

മഹീന്ദ്ര ബൊലേറോ

മഹീന്ദ്ര ബൊലേറോ

വില: 5,86,993

മഹീന്ദ്ര ബൊലേറോ

ഫോഡ് എന്‍ഡീവര്‍

ഫോഡ് എന്‍ഡീവര്‍

വില: 19,86,083

ഫോഡ് എന്‍ഡീവര്‍

ടാറ്റ സഫാരി സ്റ്റോം

ടാറ്റ സഫാരി സ്റ്റോം

വില: 10,29,363

ടാറ്റ സഫാരി സ്റ്റോം

ടാറ്റ സുമോ ഗോള്‍ഡ്

ടാറ്റ സുമോ ഗോള്‍ഡ്

വില: 5,83,759

ടാറ്റ സുമോ ഗോള്‍ഡ്

ടാറ്റ നാനോ

ടാറ്റ നാനോ

വില: 1,50,000

ടാറ്റ നാനോ

മാരുതി ഓമ്‌നി

മാരുതി ഓമ്‌നി

വില: 2,17,656

മാരുതി ഓമ്‌നി

പ്രീമിയര്‍ പദ്മിനി

പ്രീമിയര്‍ പദ്മിനി

വില: വിപണിയിലില്ലാത്ത ഈ കാര്‍ 30,000ത്തിനടുത്ത് വിലയില്‍ കിട്ടും.

Most Read Articles

Malayalam
English summary
Rear wheel drive cars are comparatively less in India roads.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X