റിന്‍സ്പീഡ് മൈക്രോമാക്സ്: ഭാവിയുടെ വാഹനം

മാര്‍ച്ച് മാസത്തില്‍ നടക്കാനിരിക്കുന്ന ജനീവ മോട്ടോര്‍ഷോയിലേക്ക് വന്‍ കൗതുകങ്ങളാണ് വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് സഞ്ചരിച്ചെത്തുന്നത്. സ്വിറ്റ്‍സര്‍ലന്‍ഡില്‍ നിന്നെത്തുന്ന റിന്‍സ്പീഡ് മൈക്രോമാക്സ് കണ്‍സെപ്റ്റ് ഇതിനകം തന്നെ ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.

വാഹന ഇന്‍ഫൊടെയ്ന്‍മെന്‍റ് മേഖലയിലെ ഭീമന്മാരായ ഹര്‍മാനുമായി ചേര്‍ന്നാണ് റിന്‍സ്പീഡ് ഈ കണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നത്. കണ്‍സെപ്റ്റിന്‍റെ വിശേഷങ്ങള്‍ താഴെ ചിത്രങ്ങള്‍ക്കൊപ്പം വായിക്കാം.

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനമെന്ന അവകാശവാദത്തില്‍ തന്നെ അതിന്‍റെ ഇന്ധനത്തെ കുറിച്ച് സൂചനയുണ്ട്. പൂര്‍ണമായും വൈദ്യുതോര്‍ജ്ജം ഉപയോഗിച്ചാണ് റിന്‍സ്പീഡ് മൈക്രോമാക്സ് പ്രവര്‍ത്തിക്കുന്നത്.

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

"network swarm car" എന്നാണ് മൈക്രോമാക്സിനെ വിശേഷിപ്പിക്കുന്നത്. മറ്റ് മൈക്രോമാക്സ് കാറുകളുമായി, അല്ലെങ്കില്‍ ഇതേ സാങ്കേതിക നിലവാരമുള്ള കാറുകളുമായി പുലര്‍ത്തുന്ന ശൃംഖലാ ബന്ധത്തെയാണ് ഈ വാചകം കൊണ്ട് സൂചിപ്പിക്കുന്നത്.

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

വരാനിരിക്കുന്ന കാലത്തിന്‍റെ ട്രാഫിക് ഗതി നിര്‍ണയിക്കുന്ന ഒരു കീവേഡാണ് "swarm intelligence". കൂട്ടത്തോടെ, പ്രത്യേക രൂപങ്ങള്‍ സൃഷ്ടിച്ച് ആകാശത്ത് പാഞ്ഞുനടക്കാറുള്ള ചെറിയ കിളികളുടെ കൂട്ടങ്ങളുടെ സഞ്ചാരം ശ്രദ്ധിച്ചിട്ടില്ലേ. പരസ്പരം സ്പര്‍ശിക്കാതെ ഒരേദിശയിലേക്ക് പായുന്ന ഈ കൂട്ടത്തിന്‍റെ പൊതുനിയമാവലിയെയാണ് സ്വാം ഇന്‍റലിജന്‍സ് എന്ന് പറയുന്നത്. വരുംകാലത്ത് വാഹനങ്ങള്‍ പരസ്പരം ആശയവിനിമയ ബന്ധനത്തിലായിരിക്കും. ഇതിനെ ആശ്രയിച്ചായിരിക്കും ഗതാഗതനീക്കങ്ങള്‍ നടക്കുക.

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

ഈ ക്ലൗഡ് ബേസ്‍ഡ് സങ്കേതത്തിന്‍റെ അടിസ്ഥാന ആശയം ഹര്‍മാനിന്‍റെ അര്‍ബന്‍സ്വാം (urbanSWARM) കണ്‍സെപ്റ്റില്‍ നിന്നാണ് വരുന്നത്.

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

എത്തേണ്ട സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതോടെ വാഹനത്തിന്‍റെ 'തലച്ചോറ്' ഏറ്റവും എളുപ്പമുള്ള വഴി സ്വയം ണ്ടെത്തുന്നു. ഇതിനായി നെറ്റ്‍വര്‍ക്കിലുള്ള മറ്റ് വാഹനങ്ങളുടെ സഹായം സ്വീകരിക്കും.

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

സുതാര്യമായ പ്ലാസ്റ്റിക് പ്ലക്സിഗ്ലാസാണ് ബോഡിയുടെ ഭൂരിഭാഗവും. ഒരു തുറന്ന പ്രദേശത്തിരിക്കുന്നതിന്‍റെ ഫീല്‍ യാത്രക്കാര്‍ക്ക് അനുഭവപ്പെടും. ഈ ഡിസൈന്‍ കൊണ്ടുള്ള പ്ധാന ഗുണം ഭാരം വന്‍തോതില്‍ കുറഞ്ഞുകിട്ടുന്നതാണ്.

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

മൈക്രോമാക്സ് കണ്‍സെപ്റ്റിന്‍റെ ഇന്‍റീരിയറില്‍ നാല് മുതിര്‍ന്നവര്‍ക്ക് സുഖമായി ഇരിക്കാം. ഇടയില്‍ സ്റ്റാന്‍ഡിംഗ് പൊസിഷന് അഥവാ 'തൂങ്ങാ'നുള്ള സൗകര്യവുമുണ്ട്. മൂന്നുപേര്‍ക്ക് ഇങ്ങനെ നില്‍ക്കാം, സുരക്ഷാ സന്നാഹങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് ടിആര്‍ഡബ്ല്യു ആണ്.

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

യാത്രികര്‍ക്ക് അനന്തമായ ഇന്‍റര്‍നെറ്റുപയോഗം ഈ വാഹനത്തില്‍ സാധ്യമാണ്.

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

റഫ്രിജറേറ്റര്‍, കോഫീമേക്കര്‍ തുടങ്ങിയ സൗകര്യങ്ങള്‍ വാഹനത്തിനകത്ത് ഒരുക്കിയിരിക്കുന്നു.

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

3.7 മീറ്റര്‍ നീളമാണ് മൈക്രോമാക്സിനുള്ളത്. ഉയരം 2.2 മീറ്ററും.

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

ഭാവിയുടെ വാഹനം

Most Read Articles

Malayalam
English summary
MicroMAX, the urban transport concept vehicle developed by Rinspeed, the auto-design/manufacturing house from Switzerland.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X