2014 സ്വിഫ്റ്റ് വിശദാംശങ്ങള്‍

സുസൂക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ 2014 മോഡല്‍ ഈയിടെ യൂറോപ്പില്‍ എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍, കാര്യപ്പെട്ട മാറ്റങ്ങളൊന്നുമില്ലാതെ, ഒരു ഡേടൈം റണ്ണിംഗ് ലൈറ്റ് ഘടിപ്പിച്ചു വന്ന വാഹനം ഏറ്റവും കുറഞ്ഞത് കണ്ടുനില്‍ക്കുന്നവരെയെങ്കിലും തൃപ്തിപ്പെടുത്തിയിട്ടില്ല. അതെസമയം ജപ്പാന്‍ വിപണിയില്‍ ലോഞ്ച് ചെയ്തിരിക്കുന്ന ഈ ഫേസ്‌ലിഫ്റ്റ് മോഡല്‍ നിരവധി പുതു സന്നാഹങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്.

കൂടുതല്‍ വിവരങ്ങള്‍ ഗാലറിയില്‍ അറിയാം.

'ഡ്യുവല്‍ ജെറ്റ് എന്‍ജിന്‍'

'ഡ്യുവല്‍ ജെറ്റ് എന്‍ജിന്‍'

'ഡ്യുവല്‍ ജെറ്റ് എന്‍ജിന്‍' എന്ന് സുസൂക്കി വിളിക്കുന്ന ഒരു എന്‍ജിനുമായാണ് പുതിയ സ്വിഫ്റ്റ് എത്തിയിരിക്കുന്നത്.

കെ സീരീസ് എന്‍ജിന്‍

കെ സീരീസ് എന്‍ജിന്‍

റീജനറേറ്റീവ് ബ്രേക്കിംഗ് സന്നാഹവും ഐഡ്‌ലിംഗ് സ്റ്റോപ് സംവിധാനവും ഘടിപ്പിച്ച പഴയ 1.2 ലിറ്ററിന്റെ കെ സീരീസ് എന്‍ജിന്‍ തന്നെയാണിത്. പുതിയ സാങ്കേതിക മാറ്റങ്ങള്‍ ഇന്ധനക്ഷമതയില്‍ വന്‍ തോതിലുള്ള മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്.

മൈലേജ്

മൈലേജ്

കമ്പനി അവകാശപ്പെടുന്നതു പ്രകാരം പുതിയ മൈലേജ് മണിക്കൂറിന് 26.4 കിലോമീറ്ററാണ്.

ഡിജിഇ

ഡിജിഇ

ഡിജിഇ (ഡ്യുവല്‍ ജെറ്റ് എന്‍ജിന്‍) സന്നാഹവുമായി മൂന്ന് വേരിയന്റകളാണ് കമ്പനി നിരത്തിലിറക്കിയിട്ടുള്ളത്.

നീല

നീല

സ്പീഡോ മീറ്ററിലെ സ്റ്റാറ്റസ് ലാമ്പുകളാണ് മറ്റൊരു പ്രത്യേകത. സാധാരണ അവസ്ഥയില്‍ നീല നിറം കാണിക്കുന്നു ഇതില്‍.

പച്ച

പച്ച

ഇന്ധനക്ഷമമായ രീതിയിലാണ് വാഹനം നീങ്ങുന്നതെങ്കില്‍ നീല നിറത്തില്‍ നിന്ന് പച്ചയിലേക്ക് സ്പീഡോമീറ്റര്‍ മാറുന്നു.

ഡ്രൈവര്‍ സീറ്റ്

ഡ്രൈവര്‍ സീറ്റ്

ഡ്രൈവര്‍ സീറ്റ് ഉദാരമായ രീതിയില്‍ ക്രമീകരിക്കാന്‍ വാഹനം അനുവദിക്കുന്നുണ്ട്. 58 മില്ലിമീറ്ററോളം മുകളിലേക്കും 10 മില്ലിമീറ്റര്‍ താഴേക്കും സീറ്റ് ക്രമീകരിക്കാം.

ടെലിസ്‌കോപിക് ടില്‍റ്റ് സ്റ്റീയറിംഗ്

ടെലിസ്‌കോപിക് ടില്‍റ്റ് സ്റ്റീയറിംഗ്

സ്റ്റീയറിംഗ് വീല്‍ ക്രമീകരിക്കുവാനുള്ള സൗകര്യവും പുതിയ സ്വിഫ്റ്റിലുണ്ട്. 40 എംഎം മുകളിലേക്കും കീഴേക്കും സ്റ്റീയറിംഗ് വീല്‍ ചലിപ്പിക്കാം. 36 എംഎം താഴേക്കും സ്റ്റീയറിംഗ് വീല്‍ നീങ്ങും.

സീറ്റ് ബെല്‍റ്റ്

സീറ്റ് ബെല്‍റ്റ്

ഫ്രണ്ട് സീറ്റ് ബെല്‍റ്റുകളും ഉയരത്തിനനുസരിച്ച് ക്രമീകരിക്കാനാവും.

ഗിയര്‍ ഷിഫ്റ്റ്

ഗിയര്‍ ഷിഫ്റ്റ്

ഗിയര്‍ മാറ്റങ്ങള്‍ കൂടുതല്‍ ആയാസരഹിതമാണ് പുതിയ സ്വിഫ്റ്റില്‍. സ്റ്റീയറിംഗ് വീലില്‍ പാഢില്‍ ഷിഫ്റ്റ് അനുവദിച്ചിരിക്കുന്നു.

ഓഡിയോ

ഓഡിയോ

സ്റ്റീയറിംഗ് വീലില്‍ തന്നെ ഓഡിയോ നിയന്ത്രണങ്ങള്‍ ഘടിപ്പിക്കുവാനുള്ള ഓപ്ഷന്‍ നല്‍കുന്നുണ്ട് കമ്പനി.

കൈതാങ്ങി

കൈതാങ്ങി

ഒരു ഫ്രണ്ട് സീറ്റ് ആംറെസ്റ്റും പുതിയ സ്വിഫ്റ്റില്‍ കാണാം.

എയര്‍ബാഗ്

എയര്‍ബാഗ്

എല്ലാ മോഡലുകള്‍ക്കും ഡ്രൈവര്‍ എയര്‍ബാഗ്, പാസഞ്ചര്‍ അയര്‍ബാഗ് എന്നിവ ലഭ്യമാണ്.

കര്‍ട്ടന്‍ എയര്‍ബാഗുകള്‍

കര്‍ട്ടന്‍ എയര്‍ബാഗുകള്‍

ഉയര്‍ന്ന വേരിയന്റുകളില്‍ കര്‍ട്ടന്‍ എയര്‍ബാഗുകള്‍, സീറ്റ് സൈഡ് എര്‍ബാഗുകള്‍ എന്നിവയും ലഭ്യമാണ്.

Most Read Articles

Malayalam
English summary
Suzuki Japan has launched the 2014 Swift hatchback with fully loaded specifications.
Story first published: Saturday, July 27, 2013, 16:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X