സ്വിഫ്റ്റ് ഫോര്‍ വീല്‍ ഡ്രൈവ് ലോഞ്ച് ചെയ്തു

സുസൂക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ 4 വീല്‍ ഡ്രൈവ് പതിപ്പ് യുകെയില്‍ ലോഞ്ച് ചെയ്തു. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പതിപ്പില്‍ മാത്രമാണ് ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം ഘടിപ്പിച്ചിട്ടുള്ളത്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്.

ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ വിപണികളില്‍ സ്വിഫ്റ്റിന്റെ ഫോര്‍വീല്‍ ഡ്രൈവ് നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നു. ഇന്ത്യന്‍ വിപണിയിലേക്ക് ഈ വാഹനം വരാന്‍ ഇടയുണ്ടോ തുടങ്ങിയ വിഷയങ്ങള്‍ ഗാലറിയില്‍ ചര്‍ച്ച ചെയ്യുന്നു.

Suzuki Swift 4×4

ഫോര്‍വീല്‍ ഡ്രൈവ് ഘടിപ്പിച്ചതോടെ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഭാരത്തില്‍ വര്‍ധന വന്നിട്ടുണ്ട്. ഏതാണ്ട് 65 കിലോഗ്രാം വര്‍ധനയാണ് സംഭവിച്ചിട്ടുള്ളത്.

Suzuki Swift 4×4

ഈ ഫോര്‍വീല്‍ സന്നാഹം വഴി പിന്‍വീലുകളിലേക്കുള്ള ചക്രവീര്യം വര്‍ധിപ്പിച്ചിട്ടുണ്ട്.

Suzuki Swift 4×4

രണ്ട് വേരിയന്റുകളില്‍ സ്വിഫ്റ്റ് ഫോര്‍വീല്‍ ഡ്രൈവ് ലഭ്യമാണ്. എസ്‌സെഡ്3, എസ്‌സെഡ്4 എന്നിവ. വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 25എംഎം കണ്ട് ഉയര്‍ത്തിയിട്ടുണ്ട്.

Suzuki Swift 4×4

എസ്‌സെഡ്3 വരുന്നത് ഫ്രണ്ട് വീല്‍ ഡ്രൈവിന് സമാനമായ സവിശേഷതകളോടെയാണ്. അതെസമയം എസ്‌സെഡ്4ല്‍ നിരവധി പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കറുത്ത വീല്‍ ആര്‍ച്ചുകളാണ് ഈ പതിപ്പിനുള്ളത്. പവര്‍ ഫോള്‍ഡിംഗ് മിററുകള്‍, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകള്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ ഇതിലുണ്ട്.

Suzuki Swift 4×4

സ്വിഫ്റ്റ് ഫോര്‍വീല്‍ എസ്‌സെഡ്4 പതിപ്പില്‍ ഡേടൈം റണ്ണിംഗ് ലാമ്പുകള്‍ നല്‍കിയിട്ടുണ്ട്.

Suzuki Swift 4×4

എസ്‌സെഡ്3യുടെ വില ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 10.44 ലക്ഷവും എസ്‌സെഡ്4ന് 11.89 ലക്ഷവും വരും. ഇത് അവതരണവിലയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Suzuki Swift 4×4

റഷ്യന്‍ വിപണിയില്‍ സ്വിഫ്റ്റ് ഫോര്‍ വീല്‍ ഡ്രൈവ് ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട് സുസൂക്കി. ഈ വര്‍ഷം അവസാനത്തില്‍ തന്നെ വാഹനം റഷ്യയിലിറങ്ങും.

Suzuki Swift 4×4

യുകെയുടെ ഗ്രാമ വിപണികളെ ലക്ഷ്യം വെക്കുന്ന ഈ വാഹനം ഇന്ത്യയിലെത്തുമോ എന്ന കാര്യമാണ് ഇനി ആലോചിക്കേണ്ടത്. ഇന്ത്യയില്‍ ഗ്രാമ വിപണികളില്‍ ആരും തന്നെ ഈ വാഹനം വാങ്ങാന്‍ പോകുന്നില്ല എന്നത് ഉറപ്പിക്കാം. ഫോര്‍വീല്‍ ഡ്രൈവ് സന്നാഹത്തിന് നഗരങ്ങളില്‍ പ്രിയമുണ്ടെങ്കിലും ഇത്രയും ചെറിയൊരു വാഹനം ആളുകള്‍ എത്രത്തോളം തെരഞ്ഞെടുക്കും എന്നാലോചിക്കേണ്ടതുണ്ട്. വില വലിയ തോതില്‍ ഉയരുമെന്നതിനാല്‍ സമാനമായ വിലയ്ക്ക് ഒരു എസ്‌യുവി സ്വന്തമാക്കാമെന്ന് കരുതുന്നവരായിരിക്കും അധികവും.

Most Read Articles

Malayalam
English summary
The Swift 4X4 has now been announced for the island country and will be offered with some off-road add-ons as standard.
Story first published: Wednesday, July 10, 2013, 13:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X