ഇനി വരാനുള്ള ഹ്യൂണ്ടായ് വണ്ടികള്‍

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാന്‍ഡുകളിലൊന്നാണ് ഹ്യൂണ്ടായ്. ഓട്ടോമൊബൈല്‍ മേഖലയില്‍ ബ്രാന്‍ഡ് വളര്‍ച്ചയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനവും ഹ്യൂണ്ടായിക്കുണ്ട്, ചില പഠനങ്ങള്‍ പ്രകാരം. ഹ്യൂണ്ടായിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ. ഈയടുത്ത കാലത്തായി ആക്രമാകമായ ഒരു സമീപനം ഇന്ത്യന്‍ വിപണിയുടെ കാര്യത്തില്‍ ഹ്യൂണ്ടായ് വളര്‍ത്തിയെടുത്തിട്ടുണ്ട്. നിരവധി ലോഞ്ചുകളും അപ്‌ഗ്രേഡുകളുമെല്ലാമായി വിപണിയിലെ സജീവത വര്‍ധിപ്പിക്കുകയാണവര്‍.

2013-14 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിരവധി വാഹനങ്ങളെത്തിക്കാന്‍ ഹ്യൂണ്ടായ് പദ്ധതിയിട്ടിട്ടുണ്ട്. ഇവയില്‍ കോംപാക്ട് ക്രോസ്സോവറും ഹാച്ച്ബാക്കും സെഡാനുമെല്ലമുണ്ട്. നിലവില്‍ കമ്പനി പ്രഖ്യാപിക്കുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടുള്ള വാഹനങ്ങള്‍ ഏതെല്ലാമെന്ന് നമുക്കൊന്ന് നോക്കാം.

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

റോഡ് ടെസ്റ്റുകള്‍ നടക്കുന്ന കാലയളവില്‍ തന്നെ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ച വാഹനമാണിത്. ഹ്യൂണ്ടായ് ഐ10നും ഐ20ക്കും ഇടയില്‍ വലിപ്പമുള്ള ഒരു വാഹനം നിരത്തുകളില്‍ അങ്ങുമിങ്ങും കാണപ്പെട്ടതോടെ ആടിനെ തിന്നുന്ന അജ്ഞാതജീവിയെ കണ്ടെത്തിയ അവസ്ഥയിലാണ് ഓട്ടോമൊബൈല്‍ മാധ്യമലോകം. അവരതിനെ ഐ15 എന്നും ബ്രില്യന്റ് എന്നുുമെല്ലാം പേരിട്ടു. രണ്ടാഴ്ച മുമ്പ് ഗ്രാന്‍ഡ് ഐ10 എന്ന പേരില്‍ ഈ വാഹനം അവതരിപ്പിക്കപ്പെടുകയുണ്ടായി. മാരുതി സുസൂക്കി സ്വിഫ്റ്റിന്റെയും ഹോണ്ട ബ്രിയോയുടെയുമെല്ലാം വിപണിയില്‍ നിന്ന് കാര്യമായി എന്തെങ്കിലും ചുരണ്ടിയെടുക്കാന്‍ ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10ന് സാധിച്ചേക്കും. 10 ലക്ഷത്തിന് ചോടെ വില കാണും എന്നല്ലാതെ കൂടുതല്‍ വ്യക്തമായ വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല. സെപ്തംബര്‍ 3ന് ഈ വാഹനം നിരത്തുകളിലെത്തും.

ഹ്യൂണ്ടായ് ചെറു എസ്‌യുവി

ഹ്യൂണ്ടായ് ചെറു എസ്‌യുവി

ഇക്കോസ്‌പോര്‍ട്, ഡസ്റ്റര്‍ തുടങ്ങിയ വാഹനങ്ങള്‍ വിപണിയില്‍ അതറുന്ന പ്രകടനം കാഴ്ച വെക്കുകയാണ്. ഈ വാഹനങ്ങള്‍ക്ക് ഒരു മികച്ച എതിരാളിയെക്കൂടി എത്തിക്കാന്‍ ഹ്യൂണ്ടായ് പദ്ധതിയിടുന്നു.

Upcoming Hyundai Cars

ഫ്ലൂയിഡിക് ശില്‍പഭംഗിയില്‍ വരുന്ന ഈ ഈ എസ്‌യുവിയെ കൊറിയന്‍ നിരത്തുകളില്‍ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തികയുണ്ടായി.

ഹ്യൂണ്ടായ് സാന്റ ഫെ

ഹ്യൂണ്ടായ് സാന്റ ഫെ

സാന്റ ഫെ എസ്‌യുവിക്ക് വന്‍തോതിലുള്ള ഒരിു മുഖം മിനുക്കല്‍ ലഭിക്കും 2014ല്‍. വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ തന്നെ വാഹനം വിപണിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. നിലവിലുള്ള സാന്റ ഫെയെക്കാള്‍ ഉയര്‍ന്ന വീല്‍ബേസാണ് പുതിയതിനുണ്ടാവുക.

ഹ്യൂണ്ടായ് ഹെക്‌സാ സ്‌പേസ്

ഹ്യൂണ്ടായ് ഹെക്‌സാ സ്‌പേസ്

2014 പകുതിയോടെ തന്നെ വിപണി പിടിക്കാന്‍ സാധ്യതയുള്ള മറ്റൊരു വാഹനമാണ് ഹ്യൂണ്ടായ് ഹെക്‌സാ സ്‌പേസ് കണ്‍സെപ്റ്റിനെ ആധാരമാക്കിയുള്ള എംപിവി. എംപിവി സെഗ്മെന്റില്‍ ടൊയോട്ട ഇന്നോവ, മാരുതി എര്‍റ്റിഗ എന്നീ വാഹനങ്ങള്‍ തുടരുന്ന ആധിപത്യത്തില്‍ വിള്ളലുകള്‍ വരുത്താന്‍ ഒരുപക്ഷേ ഈ ഹ്യൂണ്ടായ് വണ്ടിക്ക് സാധിച്ചേക്കും. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല.

ഹ്യൂണ്ടായ് ഐ10 ഗ്രാന്‍ഡ് കോംപാക്ട് സെഡാന്‍

ഹ്യൂണ്ടായ് ഐ10 ഗ്രാന്‍ഡ് കോംപാക്ട് സെഡാന്‍

ഒരു കോംപാക്ട് സെഡാന്‍ നിരത്തിലിറക്കേണ്ടത് ഹ്യൂണ്ടായിക്ക് ഒരത്യാവശ്യമായിട്ടുണ്ട്. എതിരാളികളും അല്ലാത്തവരുമെല്ലാം ചെറു സെഡാനുകള്‍ എന്ന പേരില്‍ നാല് മീറ്ററില്‍ താഴെ വലിപ്പമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്നുണ്ട്. ഒരു പുതിയ സെഗ്മെന്റായി വളര്‍ന്നുവന്നിട്ടുണ്ട് ചെറു സെഡാനുകള്‍. ഗ്രാന്‍ഡ് ഐ10ന്റെ അതേ പ്ലാറ്റഫോമില്‍ വാഹനം വന്നേക്കുമെന്ന് ഊഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഗ്രാന്‍ഡ് ഐ10ല്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.1 ലിറ്റര്‍ ഡീസല്‍ എന്‍ജിനും സെഡാനിലും ഉപയോഗിക്കാം. ആക്‌സന്റ് സെഡാന് പരക്കാരനായി ഈ വാഹനത്തെ വിപണിയിലെത്തിക്കുന്നതിനുള്ള സാധ്യതയാണ് കാണുന്നത്. 2014 പകുതിയോടെ ഹ്യൂണ്ടായ് ചെറു സെഡാന്‍ വിപണിയിലെത്തും.

ഹ്യൂണ്ടായ് വൊലെസ്റ്റർ

ഹ്യൂണ്ടായ് വൊലെസ്റ്റർ

ഹ്യൂണ്ടായ് വൊലെസ്റ്ററിനെ നമ്മളാദ്യം കാണുന്നത് കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയില്‍ വെച്ചാണ്. ഇക്കഴിഞ്ഞ ഏപ്രിലില്ർ പൂനെയില്ർ ടെസ്റ്റ് ചെയ്യാനിറക്കിയ വെലസ്റ്റര്‍ സെഡാനിനെ ചില ഓട്ടോ പപ്പരാസികള്‍ ചേർന്ന് പിടികൂടിയിരുന്നു. പ്രീമിയം നിലവാരത്തിലുള്ള ഈ സെഡാന്‍ ഹ്യൂണ്ടായ് രാജ്യത്ത് നല്‍കുന്ന വാഹനങ്ങളില്‍ ഏറ്റവും മികച്ച ഒരു നിര്‍മിതിയായിരിക്കും. എന്ന് വരും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് തല്‍ക്കാലം ഉത്തരമില്ല. ഉട്ടത്ത വര്‍ഷം വന്നാല്‍ നന്നായിരിക്കും എന്ന് ചിന്തിക്കുന്നവരാണ് അധികവും.

Most Read Articles

Malayalam
English summary
Hyundai is planning to bring a fleet of cars to the Indian shores starts by the end of this year and ends by the half of 2014.
Story first published: Monday, August 26, 2013, 10:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X