ഫോക്‌സ്‌വാഗണ്‍ ക്രോസ് പോളോ ലോഞ്ചി

ഫോക്‌സ്‌വാഗണ്‍ ക്രോസ് പോളോ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. 7.75 ലക്ഷം രൂപയാണ് ദില്ലിയിലെ എക്‌സ്‌ഷോറൂം വില. 1.2 ലിറ്ററിന്റെ ടിഡിഐ ഡീസല്‍ എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ഘടിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച പ്രീമിയം ഹാച്ച്ബാക്കുകളില്‍ ഒന്നായ പോളോയ്ക്ക് ഇതോടെ ലഭിച്ചിരിക്കുന്നത് സ്‌പോര്‍ടിയായ ഒരു ഡിസൈന്‍ സൗന്ദര്യമാണ്. വാഹനത്തിന്റെ എടുപ്പില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ വന്നിരിക്കുന്നു. കുറച്ചധികം ബോള്‍ഡായിട്ടുണ്ട് എന്ന് വിശദീകരിക്കാവുന്നതാണ്. ഒരല്‍പം മസിലന്‍ ഫീലും തോന്നാം.

ക്രോസ് പോളോ എന്ന പേരിന്റെ വിശദീകരണം ഫോക്‌സ്‌വാഗണ്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അര്‍വിന്ദ് സക്‌സേന നല്‍കുന്നത് ഇപ്രകാരമാണ്. ഇന്ത്യന്‍ ഉപഭോക്താക്കളെ ത്രില്ലടിപ്പിച്ചു നിറുത്തുവാന്‍ ഫോക്‌സ്‌വാഗണ്‍ രൂപീകരിച്ചിട്ടുള്ള പദ്ധതികളില്‍ പോളോ ഹാച്ച്ബാക്ക് ഒരു പ്രധാന താരമാണ്. ക്രോസ് പോളോ നിര്‍മിച്ചിട്ടുള്ളത്, സ്‌പോര്‍ടിയായ ക്രോസ്സോവര്‍ സ്‌റ്റൈലിംഗിലുള്ള പ്രീമിയം ഹാച്ച്ബാക്ക് തിരയുന്ന ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ്.

വാഹനത്തെ ഇച്ചിരി മസിലന്‍ സൗന്ദര്യമുള്ളതാക്കാന്‍ വേണ്ടി നിര്‍മിച്ച ഫ്രണ്ട്, റിയര്‍ ബംപറുകള്‍ക്കു മാത്രം ക്രോസ് പോളോയുടെ സ്വഭാവം മിക്കവാറും പുറത്തുവിടാന്‍ കഴിയുന്നു. കറുപ്പ് നിറത്തില്‍ വാഹനത്തെ ചുറ്റുന്ന 'സൈഡ് ക്ലാഡിംഗ്', വീല്‍ ആര്‍ച്ചുകള്‍ എന്നിവയെല്ലാം ക്രോസ് പോളോയുടെ സ്‌പോര്‍ടിനെസ് വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.

പോളോയെക്കുറിച്ച് ചിലതെല്ലാം നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയ്ക്ക് വളരെ അപ്രതീക്ഷിതമായാണ് ലോഞ്ച് നടക്കുന്നത്. ലോഞ്ചിന് പിന്നാലെ തന്നെ വില്‍പനയും തുടങ്ങുവാനാണ് ഫോക്‌സ്‌വാഗണ്‍ തീരുമാനം. അതായത് നാളെത്തന്നെ വില്‍പന ആരംഭിക്കും.

Volkswagen Cross Polo

ക്രോസ് പോളോയുടെ 1.2 ലിറ്റര്‍ ടിഡിഐ എന്‍ജിന്‍ പകരുന്നത് 4,200 ആര്‍പിഎമ്മില്‍ 74 കുതിരകളുടെ കരുത്താണ്. 2000 ആര്‍പിഎമ്മില്‍ 180 എന്‍എം ചക്രവീര്യമാണ് എന്‍ജിന്‍ പകരുക. എന്‍ജിനോട് 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു.

എക്സ്റ്റീരിയര്‍ സവിശേഷതകള്‍

എക്സ്റ്റീരിയര്‍ സവിശേഷതകള്‍

ക്രോമിയം പൂശിയ പുതിയ 'ക്രോസ്സ്' ഗ്രില്‍

സില്‍വര്‍ നിറത്തിലുള്ള പുതിയ 'ക്രോസ്സ്' ബംപറുകള്‍ മുന്നിലും പിന്നിലും.

5 സ്‌പോക് അലോയ് വീലുകള്‍

കറുപ്പ് സൈഡ് ക്ലാഡിംഗുകള്‍

വീല്‍ ആര്‍ച്ചുകള്‍ക്ക് താഴെയായി കറുപ്പ് കവറിംഗ്.

സില്‍വര്‍ നിറത്തിലുള്ള റൂഫ് റെയിലുകള്‍.

കണ്ണാടിക്കവറുകള്‍ക്ക് സില്‍വര്‍ പെയിന്റടിച്ചിരിക്കുന്നു.

പിന്‍ ഡോറില്‍ 'ക്രോസ്സ് പോളോ' ഡികാലുകള്‍

കറുപ്പ് ഫിനിഷിലുള്ള ഹാലജന്‍ ഹെഡ്‌ലാമ്പുകള്‍.

തുരുമ്പ് പിടിക്കലിനെതിരെ ആറ് വര്‍ഷത്തെ വാറന്റിയുള്ള ബോഡി.

ഇന്റീരിയര്‍

ഇന്റീരിയര്‍

മികവുറ്റ ലിവണ്‍ ടൈറ്റാനിയം ബ്ലാക് അപ്‌ഹോള്‍സ്റ്ററി.

തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍

തികല്‍ പൊതിഞ്ഞ ഗിയര്‍ഷിഫ്റ്റ് നോബും ഹാന്‍ഡ്‌ബ്രേക് ലിവര്‍ ഹാന്‍ഡിലും

ക്രോം ഇന്റീരിയര്‍ ട്രിം

ഡോറിനു മുകളില്‍ മൂന്ന് ഗ്രാബ് ഹാന്‍ഡിലുകള്‍

ഗ്ലോവ് ബോസിനുള്ളില്‍ സണ്‍ഗ്ലാസ് ഹോള്‍ഡര്‍

Volkswagen Cross Polo

എബിഎസ്, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എമര്‍ജന്‍സി എക്‌സിറ്റ് തുടങ്ങിയ നിരവധി സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിനകത്തുണ്ട്. ഫ്‌ലാഷ് റെഡ്, റിപ്ലക്‌സ് സില്‍വര്‍, ഡീപ് ബ്ലാക് പേള്‍ എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാണ്.

Most Read Articles

Malayalam
English summary
Volkswagen, Europe's largest carmaker announced the launch of the new Cross Polo today.
Story first published: Thursday, August 22, 2013, 15:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X