കാറിന്‍റെ നിറവും നിങ്ങളുടെ വ്യക്തിത്വവും

കാറുകളുടെ നിറങ്ങള്‍ നോക്കി ഉടമയുടെ സ്വഭാവം മനസ്സിലാക്കാമെന്നാണെങ്കിലോ? പഠനങ്ങള്‍ പറയുന്നത് ഇത് സാധ്യമാണെന്നാണ്! കാറിന്‍റെ നിറം ഓരോ ഉടമയുടെയും സ്വകാര്യ തെരഞ്ഞെടുപ്പാണ്. അതില്‍ അയാളുടെ ജീവിതസാഹചര്യങ്ങളുടെ സ്വാധീനം കൂടി കലര്‍ന്നിരിക്കും. സ്വന്തം സാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചോടി ഒരാള്‍ക്ക് കാറിന്‍റെ നിറം തെരഞ്ഞെടുക്കാനാവില്ല.

ഈ പഠനങ്ങളോട് യോജിക്കാനും വിയോജിക്കാനും നിങ്ങള്‍ക്ക് കഴിയും. നിങ്ങള്‍ യോജിച്ചതുകൊണ്ടുമാത്രം ഇവ ശരിയാകണമെന്നില്ല എന്നതുപോലെ നിങ്ങള്‍ വിയോജിച്ചതുകൊണ്ട് ഇവ തെറ്റാകണമെന്നുമില്ല. ചിത്രങ്ങളിലൂടെ നീങ്ങി നിങ്ങളെയും മറ്റുള്ളവരെയും തിരയുക. കാര്‍ സ്വന്തമായില്ലാത്തവര്‍ക്ക് ആദ്യമേ സ്വന്തം ഇഷ്ടനിറം മനസ്സില്‍ കരുതാം.

കറുപ്പ്

കറുപ്പ്

കറുപ്പ് നിറമുള്ള കാറോണോ പക്കലുള്ളത്? കരുത്തുറ്റ വ്യക്തിത്വങ്ങളാണ് ഈ നിറം തെരഞ്ഞെടുക്കുക എന്ന് പഠനം പറയുന്നു. ആരുടെയും വാക്കുകള്‍ക്ക് അടിപ്പെടാന്‍ ഇവര്‍ തയ്യാറാവില്ല.

വെള്ള

വെള്ള

വെള്ള നിറം ഇഷ്ടമുള്ളവര്‍ക്ക് വൃത്തിയിലും വെടിപ്പിലുമെല്ലാം വലിയ ശ്രദ്ധയായിരിക്കും. വെള്ള നിറത്തിലുള്ള സാധനങ്ങള്‍ വാങ്ങി അവയില്‍ ചെളിയൊന്നും പറ്റാതെ കൊണ്ടുനടക്കുക എന്നതാണ് ഇവരുടെ പൊതുഹോബി. ഇസ്തിരി ചുളിയുന്നത് ഇവര്‍ക്ക് ഒട്ടും ഇഷ്ടമല്ല. ഇന്ത്യക്കാര്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്‍ നിറമാണിത്. രാഷ്ട്രീയക്കാര്‍ ഏറെയും ഈ നിറം തെരഞ്ഞെടുക്കുന്നു. ഈ നിറമുള്ള കാറുകള്‍ക്ക് രണ്ടാം വില്‍പനയില്‍ മികച്ച വില ലഭിക്കും.

സില്‍വര്‍

സില്‍വര്‍

വെള്ളി നിറം ഇഷ്ടപ്പെടുന്നവര്‍ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരിക്കും. ഏത് കാര്യം ചെയ്യുമ്പോളും ഇവര്‍ ഒരു തലമുറ മുമ്പില്‍ നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും.

ചുവപ്പ്

ചുവപ്പ്

വളരെ ചുറുചുറുക്കുള്ള വ്യക്തികളാണ് ചുവപ്പ് നിറം തെരഞ്ഞെടുക്കുക. അതായത് കല്യാണവീടുകളിലും മറ്റും വെറുതെ ഒച്ചപ്പാടുണ്ടാക്കിയും ആരും അനുസരിക്കാനിടയില്ലാത്ത ആജ്ഞകള്‍ നല്‍കിയും നടക്കുന്നവരെ കണ്ടിട്ടില്ലേ? അവരാണിവര്‍. എവിടെപ്പോയാലും ഉടന്‍ രംഗം പിടിച്ചടക്കുന്നതില്‍ ഇവര്‍ക്ക് വലിയ താല്‍പര്യമാണ്. അപാരമായ ഊര്‍ജ്ജത്തിന്‍റെ ഉറവിടങ്ങളാണിവര്‍.

ഫെരാരി കാറുകള്‍ക്ക് മിക്കവാറും ഈ നിറം കാണുന്നതിന് പിന്നില്‍ ഇതായിരിക്കാം കാരണമെന്ന് നിഗമനങ്ങളുണ്ട്.

മഞ്ഞ

മഞ്ഞ

മഞ്ഞ നിറമുള്ള കാറുകള്‍ ഇഷ്ടപ്പെടുന്നവരുണ്ട്. ലോകം മുഴുവന്‍ തന്നെ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന പൂതിയുള്ളവരാണിവര്‍. വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന 'ഉസ്മാന്‍ കളറുകള്‍' ആണ് ഇവര്‍ എപ്പോഴും തെരഞ്ഞെടുക്കുക.

ഓറഞ്ച്

ഓറഞ്ച്

അപൂര്‍വമാണ് ഇന്ത്യന്‍ റോഡുകള്‍ ഈ നിറത്തിലുള്ള കാറുകള്‍. വളരെ രസകരമായി ധാരാളം സംസാരിക്കുന്ന, തമാശ ഇഷ്ടപ്പെടുന്ന വ്യക്തിത്വമുള്ളവരാണ് ഈ നിറം പൊതുവില്‍ തെരഞ്ഞെടുക്കുക എന്ന് പഠനം പറയുന്നു.

ബ്രൗണ്‍

ബ്രൗണ്‍

ഈ നിറം ലാളിത്യം നിറഞ്ഞ ജീവിതശൈലിയുള്ളവര്‍ തെരഞ്ഞെടുക്കുന്നതാണ്. അങ്ങേയറ്റത്തെ വിനയം ഇവരുടെ കൈമുതലായിരിക്കും.

ഗ്രേ

ഗ്രേ

ഈ നിറം 'കോര്‍പറേറ്റ് നിറ'മെന്നാണ് അറിയപ്പെടുന്നത്. ഗ്രേ നിറമുള്ള കാറിന്‍റെ ഉടമകള്‍ കാല്‍ക്കുലേറ്ററിന്‍റെ ഭാഷയില്‍ സംസാരിക്കും. ഓഫീസ് വിട്ട് വീട്ടിലെത്തിയാലും ബിസിനസ് കാര്യങ്ങളും കരിയര്‍ ഗ്രാഫ് ഉയര്‍ത്തുന്നത് സംബന്ധിച്ച ആശങ്കകളും പറഞ്ഞുകൊണ്ടേയിരിക്കും. ഇക്കാരണത്താല്‍ ഇത്തരക്കാരുടെ ഭാര്യമാര്‍ ഭര്‍ത്താവ് വരാന്‍ കാത്തുനില്‍ക്കാതെ നേരത്തെ ഉറങ്ങാന്‍ പോകും.

പച്ച

പച്ച

പച്ച നിറമുള്ള കാറിന്‍റെ ഉടമകള്‍ വളരെ സംതുലിതമായ മാനസികാവസ്ഥ ഉള്ളവരായിരിക്കും. ഉയര്‍ന്ന പക്വത ഇവര്‍ക്കുണ്ടായിരിക്കും.

പിങ്ക്

പിങ്ക്

ചെറിയ പെണ്‍കുട്ടിയുടെ നിഷ്കളങ്കതയാണ് പിങ്ക് നിറം ദ്യോതിപ്പിക്കുന്നത്. ഇവര്‍ എപ്പോഴും മനസ്സില്‍ യൗവനം കാത്തു സൂക്ഷിക്കുന്നു.

ഡീപ് പര്‍പിള്‍

ഡീപ് പര്‍പിള്‍

ഇത് സര്‍ഗാത്മകതയുടെ നിറമാണ്. ഈ നിറത്തിലുള്ള കാര്‍ ഇഷ്ടപ്പെടുന്നവര്‍ വളരെ ക്രിയേറ്റീവായിരിക്കുമെന്ന് പഠനം പറയുന്നു. ഇവര്‍ അപാര സ്വാതന്ത്ര്യദാഹികളായിരിക്കും.

സ്വര്‍ണം

സ്വര്‍ണം

സ്വര്‍ണനിറത്തിലുള്ള കാറുകള്‍ അത്യപൂര്‍വമാണ്. ഈ നിറം കാണിക്കുന്നത് ഉടമയുടെ അല്‍പത്തരത്തെയല്ലാതെ മറ്റൊന്നുമല്ല. സ്വര്‍ണപ്പല്ല് പിടിപ്പിച്ച് അനാവശ്യമായി ഇളിച്ചുകാട്ടുന്ന വിടനായ കാരണവരെ നിങ്ങള്‍ക്ക് ഓര്‍മ വരുന്നുണ്ടോ? അയാളാണ് കാറിന് സ്വര്‍ണം പൂശുക.

കാറിന്‍റെ നിറവും ഉടമയുടെ സ്വഭാവവും

ഇത്രയും വായിച്ചതില്‍ നിന്ന് കാറിന്‍റെ നിറത്തെ ആസ്പദിച്ചുള്ള നിങ്ങളുടെ വ്യക്തിത്വം പിടികിട്ടിയിരിക്കുമെന്ന് മനസ്സിലാക്കട്ടെ. ഇത് പൂര്‍ണമായി ശരിയാവണമെന്നില്ല. എല്ലാ അര്‍ത്ഥത്തിലും തെറ്റാകണമെന്നുമില്ല. ഥാങ്ക്സ്.

Most Read Articles

Malayalam
English summary
The colour of your car can say a lot of things about you.
Story first published: Saturday, March 2, 2013, 17:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X