ശ്രദ്ധിക്കൂ, ഈ തെറ്റായ ഡ്രൈവിംഗ് ശീലങ്ങൾ നിങ്ങൾക്കുണ്ടോ?

By Super Admin

വാഹനം നിങ്ങളുടെ വിലപ്പെട്ട ശേഖരണങ്ങളിൽ ഒന്നാകയാൽ വളരെ ശ്രദ്ധാപൂർവ്വമുള്ള പരിചരണം വളരെ അത്യാവശ്യമാണ്. വാഹനങ്ങൾ വേണ്ടവിധം പരിചരിച്ചില്ലെങ്കിൽ ഈടുനിൽക്കില്ലെന്ന് മാത്രമല്ല അതിനായി മുടക്കിയ പണത്തിന് ഒരു അർത്ഥമില്ലാതെയുമാകും. ജീവിത ശൈലിപോലെ തന്നെ ഡ്രൈവിംഗ് ശൈലി എന്നോന്നുണ്ട്. യഥേഷ്ടമങ്ങ് വാഹനങ്ങൾ ഉപയോഗിക്കാമെന്നു കരുതിയാൽ വാഹനങ്ങൾക്കത് ദോഷം ചെയ്യും.

മൈലേജ് വര്‍ധിപ്പിക്കാന്‍ ചില മന്ത്രങ്ങള്‍-വായിക്കൂ

വേണ്ട രീതിയിൽ വാഹനങ്ങൾ പരിചരിച്ചാൽ കൂടിയും തെറ്റായ ഡ്രൈവിംഗ് ശീലങ്ങളും വാഹനങ്ങൾക്ക് ദോഷം പകർന്നേക്കാം. നിങ്ങളുടെ കംഫർട്ടിനൊത്ത് ചില കാര്യങ്ങൾ നിങ്ങൾ അവഗണിച്ചേക്കാം അത്തരം ശീലങ്ങൾ വാഹനങ്ങൾക്ക് ഏതുതരത്തിലുള്ള ദോഷം ചെയ്യുമെന്ന് അറിയുമോ? അത്തരത്തിലുള്ള തെറ്റായ ഡ്രൈവിംഗ് ശീലങ്ങളും അവ വാഹനങ്ങളിൽ വരുത്തുന്ന ദോഷവുമാണ് ഇവിടെ പരാമർശിക്കുന്നത്.

അമിതഭാരം

അമിതഭാരം

വാഹനത്തിൽ അമിതഭാരം കയറ്റുന്നത് ഇന്ധനക്ഷമതയെ മാത്രമല്ല വാഹനങ്ങളുടെ ചില ഭാഗങ്ങളിൽ അമിതമർദ്ദം ചെലുത്തപ്പെടുന്നതിനും ഇത് കാരണമാകും. അധികഭാരങ്ങൾ കയറ്റാനായി നിർമിച്ചിട്ടില്ലാത്തതായ ചെറുവാഹനങ്ങളേയാണ് ഇത് പ്രത്യേകിച്ചും ബാധിക്കുന്നത്. ഇത്തരത്തിൽ അമിതഭാരം വലിച്ചുകയറ്റുമ്പോൾ വാഹനത്തിന്റെ ഹാന്റിലിംഗിനെ താറുമാറാക്കുന്ന തരത്തിൽ ബ്രേക്ക്, ഷോക്ക് എന്നിവയുടെ തേയ്മാനത്തിലേക്ക് നയിക്കും. ഭാരങ്ങൾ വലിച്ചുകയറ്റുന്നതിന് മുൻപായി ഓണേഴ്സ് മാനുവലൊന്ന് പരിശോധിക്കുകയോ അല്ലെങ്കിൽ വെയിറ്റ് കപ്പാസിറ്റി അറിയാനായി ഡീലർമാരുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

ക്ലച്ചിന്റെ അമിതോപയോഗം

ക്ലച്ചിന്റെ അമിതോപയോഗം

ക്ലച്ച് ഫെയിലറിനൊരു പ്രധാനകാരണമാണ് ക്ലച്ചുകളുടെ അമിതോപയോഗം. ട്രാഫിക് കുരുക്കിൽ ഡ്രൈവർമാർ അമിതമായി ക്ലച്ച് ഉപയോഗപ്പെടുത്താറുണ്ട്. കുറഞ്ഞ ഇടവേളകളിൽ വാഹനം നിർത്തേണ്ടി വരുമ്പോൾ ആക്സെലറേറ്ററിലും ഹാന്റ്ബ്രേക്കിലും കൂടുതൽ ഊന്നൽ നൽകിയാൽ ക്ലച്ചിന്റെ അമിതോപയോഗം ഒഴിവാക്കാവുന്നതാണ്.

 വീൽ എലൈൻമെന്റ്

വീൽ എലൈൻമെന്റ്

വാഹനത്തിന്റെ വീൽ എലൈന്റ്മെന്റ് ഇടക്കിടെ പരിശോധിക്കേണ്ടതാണ്. എലൈൻമെന്റിന് തകരാറുള്ള വീലുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നത് ടയറിന്റെ പ്രവർത്തനത്തേയും സസ്പെൻഷനേയും തകരാറിലാക്കും. ഇതു കൂടുതൽ അപകടങ്ങളിലേക്ക് നയിക്കും. അടിയന്തരഘട്ടത്തിൽ വാഹനത്തിന്റെ നിയന്ത്രണം കൈവിട്ട് പോകുന്നതിനും ഇത് കാരണമായേക്കും.

ടയർ പ്രെഷർ

ടയർ പ്രെഷർ

ടയർ പ്രെഷറും സമയാസമയങ്ങളിൽ പരിശോധിക്കേണ്ട മറ്റൊരു കാര്യമാണ്. പ്രഷർ കുറവുള്ള ടയറുപയോഗിച്ചുള്ള വാഹനമോടിക്കൽ റോഡുമായുള്ള ഘർഷണം വർധിപ്പിക്കുകയും തന്മൂലം വാഹനം ഉദ്ദേശിച്ച രീതിയിൽ നിറുത്താൻ കഴിയാതെ വരികയും ചെയ്യും. ടയറിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുമിത്. അതേപോലെ ടയറിൽ അധികപ്രഷർ നിറയ്ക്കുന്നതും അപകടകരമാണ്. വാഹനത്തിന്റെ ബ്രേക്കിടലിനേയും ഹാന്റലിംഗിനേയുമാണ് ഇതുബാധിക്കുന്നത്. ചിലപ്പോൾ ടയർ പെട്ടലിലേക്കും ഇതു നയിക്കും.

സർവീസിന്റെ അഭാവം

സർവീസിന്റെ അഭാവം

സമയാസമയങ്ങളിലുള്ള സർവീസുകൾ വാഹനങ്ങൾ ദീർഘക്കാലം ഈടുനിൽക്കുന്നതിനും വാഹനത്തിന്റെ മൊത്തത്തിലുള്ള പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. സർവീസ് നടത്തുന്നതിൽ വരുത്തുന്ന വീഴ്ച വാഹനത്തിന്റെ മൊത്തത്തിലുള്ള ലൈഫിനെ ബാധിക്കുമെന്ന് മാത്രമല്ല കൂടുതൽ അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യുമിത്.

ബ്രേക്കുകളുടെ അമിതോപയോഗം

ബ്രേക്കുകളുടെ അമിതോപയോഗം

ബ്രേക്കുകളും അമിതമായി ഉപയോഗിക്കുന്നത് വാഹനത്തിന്റെ പ്രവർത്തനത്തെ താറുമാറാക്കുന്ന ഒരു കാര്യമാണ്. ബ്രേക്ക് പാഡ് ചൂടാകുന്നതിനും തന്മുലം ബ്രേക്ക് പാഡ് മെറ്റീരിയലിൽ വിള്ളൽ വീഴുന്നതിന് കാരണമാകുന്നു. മാത്രമല്ല ബ്രേക്കിടുമ്പോൾ വൈബ്രേഷൻ അനുഭവപ്പെടുകയും പെട്ടെന്ന് സ്റ്റോപ്പ് ചെയ്യേണ്ടതായി വരുമ്പോൾ ബ്രേക്ക് പ്രവർത്തിക്കാതെ വരികയും ചെയ്യും. കുത്തനെയുള്ള ഇറക്കങ്ങളിലും കയറ്റങ്ങളിലും കൂടുതൽ നേരം ബ്രേക്കുപയോഗിച്ച് നിരന്തരം വാഹനമോടിക്കേണ്ടി വന്നാലാണ് ബ്രേക്കിന്റെ ക്ഷമത പെട്ടെന്ന് കുറഞ്ഞുവരിക.

എൻജിൻ

എൻജിൻ

വാഹനം നിറുത്താതെ ദീർഘനേരം തുടർച്ചയായി ഓടിച്ചാൽ എൻജിൻ ചൂടാകുന്നതിന് സാധാരണമാണ്. അതിനാൽ ചെറിയ ഇടവേളകളിൽ നിറുത്തി വാഹനമോടിക്കാൻ ശ്രമിക്കുക.

മുന്നിലുള്ള വാഹനവുമായി ചേർന്നോടിക്കൽ

മുന്നിലുള്ള വാഹനവുമായി ചേർന്നോടിക്കൽ

മുന്നിലുള്ള വാഹനങ്ങളുമായി ഒരു സുരക്ഷിത അകലം പാലിക്കുന്നതാണ് നല്ലത്. കാരണം മുൻ വാഹനങ്ങളിൽ നിന്നും തെറിക്കുന്ന കല്ലുകൾ വീണ് വിന്റ്ഷീൽഡ് പൊട്ടുന്നതിനും മഴക്കാലമാണെങ്കിൽ മുന്നിൽ നിന്നും ചെറിതെളിച്ച് കാഴ്ചയ്ക്ക് അവ്യക്തത നേരിടുകയും ചെയ്യും. മാത്രമല്ല അടിയന്തര ഘട്ടത്തിൽ ബ്രേക്കിടേണ്ടിവന്നാലും സുരക്ഷിത അകലം പാലിച്ചാൽ വൻ അപകടങ്ങൾ ഒഴിവാക്കാം.

ഹാന്റ്ബ്രേക്ക്

ഹാന്റ്ബ്രേക്ക്

മിക്ക ഡ്രൈവർമാരും വാഹനം നിർത്തേണ്ടതായിട്ട് വരുമ്പോൾ ഹാന്റ്ബ്രേക്ക് ഉപയോഗിക്കാതെ ഗിയറിലിട്ടുപോകുന്ന പതിവുണ്ട്. ഇത് വാഹനത്തിന്റെ ട്രാൻസ്മിഷനെ സാരമായി ബാധിക്കുമെന്നോർക്കുക.

ശ്രദ്ധിക്കൂ, ഈ തെറ്റായ ഡ്രൈവിംഗ് ശീലങ്ങൾ നിങ്ങൾക്കുണ്ടോ?

വാഹനമോടിക്കുമ്പോൾ മേൽപറഞ്ഞ എല്ലാ കാര്യങ്ങളും മനസിൽവച്ചാൽ മാത്രംപോര ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കണം. കാരണം വാഹനമോടിക്കുന്നയാളാണ് വാഹനത്തിന്റേയും സ്വയരക്ഷയുടെയും ഉത്തരവാദി. വാഹനങ്ങൾ എത്ര നന്നായി കൈകാര്യം ചെയ്യുന്നുവോ അത്രയും സുരക്ഷിതവും പ്രവർത്തനക്ഷമതേറിയതുമായിരിക്കും നിങ്ങളുടെ വാഹനം എന്നോർക്കുക.

കൂടുതൽ വായിക്കൂ

ഒരു നല്ല റൈഡറാവാന്‍ 10 മാര്‍ഗങ്ങള്‍

കൂടുതൽ വായിക്കൂ

പങ്ചറായ ടയര്‍ മാറ്റുന്നതെങ്ങനെ? 10 സിമ്പിള്‍ പണികള്‍

Most Read Articles

Malayalam
കൂടുതല്‍... #കാർ #car
English summary
These 10 driving habits are bad for your car
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X