റിയര്‍-വ്യൂ മിറര്‍ അഡ്ജസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Written By:

കാറിലെ മറ്റേത് സുരക്ഷാ സംവിധാനങ്ങളും എന്ന പോലെ റിയര്‍-വ്യൂ മിററുകളും ഏറെ പ്രാധാന്യമുള്ളതാണ്. എന്നാല്‍ ഇന്ന് ഭൂരിപക്ഷം പേരും റിയര്‍-വ്യൂ മിററുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താറില്ല.

ഡ്രൈവിംഗിനിടെ റിയര്‍-വ്യൂ മിററുകളുടെ സാന്നിധ്യം അവഗണിക്കുന്നത് സാധാരണയായി കണ്ടുവരുന്ന പ്രവണതയാണ്. കുറഞ്ഞ കാഴ്ചപരിധിയാകാം ഇതിന് കാരണവും. റിയര്‍-വ്യൂ മിററുകള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം? കണ്ടെത്താം-

  • റിയര്‍-വ്യൂ മിററുകളെ മനസിലാക്കാം

"OBJECTS ARE CLOSER THAN THEY APPEAR IN THE MIRROR" - റിയര്‍-വ്യൂ മിററുകളില്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്ന മുന്നറിയിപ്പാണിത്.

സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പ് വരുത്തുന്നതിന് റിയര്‍-വ്യൂ മിററുകള്‍ നിര്‍ണായകമാണ്. സ്റ്റിയറിംഗില്‍ പിടിമുറുക്കുന്നതിന് മുമ്പ് തന്നെ കാറിലെ റിയര്‍-വ്യൂ മിററുകള്‍ പരിശോധിച്ച് ക്രമപ്പെടുത്തുന്നത് ഉത്തമമാകും.

  • സെന്‍ട്രല്‍ റിയര്‍-വ്യൂ മിറര്‍

സെന്‍ട്രല്‍ റിയര്‍-വ്യൂ എങ്ങനെ കൃത്യമായി അഡ്ജസ്റ്റ് ചെയ്യും? പലര്‍ക്കും സംശയമുണ്ടാകാം. 

സെന്‍ട്രല്‍ റിയര്‍-വ്യൂ മിററില്‍ കാറിന്റെ റിയർ വിൻഡ് സ്ക്രീനിനെ കാണത്തക്കവിധം ഒരുക്കുന്നതാണ് ശരിയായ അഡ്ജസ്റ്റമെന്റ് രീതി. തലയ്ക്ക് പകരം കണ്ണുകള്‍ ചലിപ്പിച്ച് പിന്‍ഭാഗത്ത് എന്ത് സംഭവിക്കുന്നു എന്ന് ഡ്രൈവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്ന തരത്തിലാകണം സെന്‍ട്രല്‍ റിയര്‍-വ്യൂ മിററിന്റെ സ്ഥാനം.

  • അഡ്ജസ്റ്റമെന്റ്

വിരലടയാളം പതിയാത്ത റിയര്‍-വ്യൂ മിററുകളും ഇന്ന് കുറവാണ്. തിരക്കിട്ട റിയര്‍-വ്യൂ മിററുകളുടെ അഡ്ജസ്റ്റ്‌മെന്റിനിടെ വിരലടയാളങ്ങള്‍ പതിയുമെന്നതാണ് ഇതിന് കാരണം. 

എന്നാല്‍ ഇൗ ശീലവും പരമാവധി ഒഴിവാക്കണം. റിയര്‍-വ്യൂ മിററുകളിലെ വിരലടയാളങ്ങള്‍ കാഴ്ച പരിധിയും വ്യക്തതയും കുറയ്ക്കും. വിദേശ രാജ്യങ്ങളില്‍, റിയര്‍-വ്യൂ മിററുകളുടെ ഉപയോഗവും ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കിടെ വിലയിരുത്താറുണ്ട്.

ഔട്ട്‌സൈഡ് റിയര്‍-വ്യൂ മിററുകള്‍

കാറിന്റെ ഇരുവശത്തും സംഭവിക്കുന്നത് എന്താണെന്ന് കാണാനാണ് ഔട്ട്‌സൈഡ് റിയര്‍-വ്യൂ മിററുകള്‍. ഔട്ട്‌സൈഡ് റിയര്‍-വ്യൂ മിറര്‍ അഡ്ജസ്റ്റ് ചെയ്യുന്നതിന് മുമ്പ്, തലയുയര്‍ത്തി ശരിയാംവണ്ണം ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുക. 

തുടര്‍ന്ന് വലത് റിയര്‍ മിററില്‍, കാറിന്റെ പിന്‍വശം ഏറ്റവും ഏറ്റവും കുറവുള്ള രീതിയില്‍ കാണാന്‍ ശ്രമിക്കുക. ഇത്തരത്തില്‍ റോഡിലേക്കുള്ള കാഴ്ചപരിധി വര്‍ധിപ്പിക്കാം.

സമാനമായ രീതിയില്‍ ഇടത് റിയര്‍ മിററും ക്രമീകരിക്കുക.

  • ബ്ലൈന്‍ഡ് സ്‌പോട് മിറര്‍

സൈഡ് റിയര്‍-വ്യൂ മിററുകളില്‍ ബ്ലൈന്‍ഡ് സ്‌പോട് മിറര്‍ നല്‍കുന്നത് ഇന്ന് പതിവാണ്. വശങ്ങളിലേക്ക് കൂടുതല്‍ കാഴ്ചപരിധി ഒരുക്കുകയാണ് ബ്ലൈന്‍ഡ് സ്‌പോട് മിററുകളുടെ ദൗത്യം.

കൂടുതല്‍... #ഓട്ടോ ടിപ്സ്
English summary
Things You Need To Know Before Adjusting Your Rear-View Mirrors. Read in Malayalam.
Please Wait while comments are loading...

Latest Photos