എയര്‍ബാഗിനും എക്‌സ്പയറി ഡേറ്റുണ്ട്

By Santheep

ജീവന്മരണ പ്രശ്‌നമായതുകൊണ്ടാവണം മരുന്നിന്റെ എക്‌സ്പയറി ഡേറ്റില്‍ നമ്മളിത്രയും ശ്രദ്ധയൂന്നുന്നത്. എന്നാല്‍ മരുന്നിന് മാത്രമോ എക്‌സ്പയറി ഡേറ്റ് എന്നു ചോദിച്ചാല്‍ അല്ല. ലോകത്തിലെ സകല ചരാചരങ്ങള്‍ക്കും എക്‌സ്പയറി ഡേറ്റുണ്ട്.

കാറുകളുടെ കാര്യത്തിലും ഇതൊക്കെ ശരിയാണെന്ന് നമുക്കറിയാം. എന്നാല്‍ കാറില്‍ നമ്മളുപയോഗിക്കുന്ന ചില ആക്‌സസറികള്‍ക്ക് എക്‌സ്പയറി ഡേറ്റുണ്ട് എന്ന കാര്യം എത്ര പേര്‍ക്കറിയാം. ഇവിടെയാണ് നുമ്മടെ പോയിന്റ് കിടക്കുന്നത്. കാറിനുള്ളിലെ നിശ്ചിത കാലാവധിക്കുള്ളില്‍ മാറ്റേണ്ട ഘടകഭാഗങ്ങളും മറ്റുമാണ് ചര്‍ച്ച ചെയ്യുന്ന വിഷയം.

ചില ആക്‌സസറികള്‍ അല്ലെങ്കില്‍ ഘടഭാഗങ്ങള്‍ അതിന്റെ കാലാവധി തീര്‍ന്നാല്‍ ശരിയായി പ്രവര്‍ത്തിക്കാതെ വരും. ഇത്തരം ഭാഗങ്ങള്‍ പലതും നമ്മുടെ സുരക്ഷയെ വലിയ തോതില്‍ ബാധിക്കുന്നവയാണെന്നു കാണാം. ഇനി സുരക്ഷയെ ബാധിച്ചില്ല എന്നുതന്നെയിരിക്കട്ടെ, ഇവ തീര്‍ച്ചയായും നിങ്ങളുടെ പോക്കറ്റിനെ ഗുരുതരമായിത്തന്നെ ബാധിക്കും എന്നതുറപ്പ്.

ടയറുകള്‍

ടയറുകള്‍

കാറിലെ എക്‌സ്പയറി ഡേറ്റുള്ള ഘടകഭാഗം ഏതെന്ന ചോദ്യത്തിന് ആരുടെയും മനസ്സില്‍ ആദ്യം വരിക ടയറുകളാണ്. ഓരോ ആറു മാസം കൂടുമ്പോഴും ടയറുകള്‍ മാറ്റേണ്ടതാകുന്നു. ടയറിന്റെ ട്രെഡ് ആഴം മിനിമം 3 മില്ലിമീറ്ററെങ്കിലും വേണം. ഇത്രയും ആഴം ട്രെഡ് പാറ്റേണുകളില്‍ കാണുന്നില്ലെങ്കില്‍ വര്‍ഷം എത്രയായെന്നത് നോക്കാതെ ടയര്‍ മാറ്റേണ്ടതാണ്.ടയര്‍ നിര്‍മിച്ച വര്‍ഷം കണ്ടുപിടിക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. ടയറിലെ ഡിഒടി നമ്പര്‍ ശ്രദ്ധിച്ചാല്‍ മതിയാവും. ഉദാഹരണത്തിന് ഒരു ടയറിന്‍രെ ഡിഒടി നമ്പര്‍ 3909 എന്നാണെങ്കില്‍ ടയര്‍ നിര്‍മിച്ചത് 2009ലെ 39മത്തെ ആഴ്ചയിലാണെന്ന് മനസ്സിലാക്കാം.

കാബിന്‍ എയര്‍ ഫില്‍ട്ടര്‍

കാബിന്‍ എയര്‍ ഫില്‍ട്ടര്‍

കാബിന്‍ എയര്‍ ഫില്‍ട്ടറുകളുടെ ജീവിതകാലം കാര്‍ സ്ഥിരമായി ഓടുന്ന പരിതസ്ഥിതിയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നിരിക്കിലും, പൊതുവില്‍ പറയാറുള്ളത് 25,000 മുതല്‍ 30,000 കിലോമീറ്റര്‍ വരെ ഓടിയാല്‍ കാബിന്‍ എയര്‍ ഫില്‍ട്ടര്‍ മാറ്റണമെന്നാണ്.

എന്‍ജിന്‍ ഓയില്‍

എന്‍ജിന്‍ ഓയില്‍

കാര്‍ മാന്വലില്‍ നിര്‍മാതാക്കള്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിക്കാറുണ്ട്. ഓരോ നിര്‍മിതിയിലും എന്‍ജിന്‍ ഓയിലിന്റെ എക്‌സ്പയറി ഡേറ്റില്‍ ചില്ലറ മാറ്റങ്ങള്‍ കാണും. പൊതുവില്‍ 12 മുതല്‍ 18 വരെ മാസം പിന്നിടുമ്പോള്‍ അല്ലെങ്കില്‍ വാഹനം 10,000 കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞാല്‍ എന്‍ജിന്‍ ഓയില്‍ മാറ്റേണ്ടതാണ്. എന്‍ജിനോയില്‍ പഴകുന്തോറും അതിന്റെ ല്യൂബ്രിക്കന്റ് വാല്യു കുറഞ്ഞുവരും. ഇത് എന്‍ജിന് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വരെ പ്രാപ്തിയുള്ള ഒന്നാണ്.

എയര്‍ ഫില്‍റ്റര്‍

എയര്‍ ഫില്‍റ്റര്‍

ഒരു വര്‍ഷം അല്ലെങ്കില്‍ 20,000 കിലോമീറ്റര്‍, ഇവയില്‍ ആദ്യം വരുന്ന സന്ദര്‍ഭത്തില്‍ എയര്‍ ഫില്‍റ്റര്‍ മാറ്റണം.

ബ്രേക്ക് ഓയില്‍

ബ്രേക്ക് ഓയില്‍

ബ്രേക്കിംഗ് സിസ്റ്റം ഓരോ 10,000 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയുമ്പോഴും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. എല്ലാ മൂന്നു വര്‍ഷം പിന്നിടുമ്പോഴും ബ്രേക്കിംഗ് സിസ്റ്റം പൂര്‍ണമായും മാറ്റണം. ബ്രേക്ക് ഓയില്‍ വല്ലാതെ ഇരുണ്ടുപോയതായി കാണുന്നുണ്ടെങ്കില്‍ അത് ഉടന്‍ മാറ്റേണ്ടതാണ്.

എയര്‍ കണ്ടീഷണര്‍

എയര്‍ കണ്ടീഷണര്‍

വാഹനത്തിന്റെ എയര്‍ കണ്ടീഷണറില്‍ നിന്ന് ശരിയായ തോതില്‍ തണുപ്പ് കിട്ടുന്നില്ല എന്നുതോന്നിയാല്‍ പരിശോധനയ്ക്ക് വിധേമാക്കേണ്ടതാണ്. എന്തായിരുന്നാലും സമയാസമയങ്ങളില്‍ ഗാസ് റീചാര്‍ജ് ചെയ്യേണ്ടത് ശരിയായി തണുപ്പടിക്കാനാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടതാണ്.

ടൈമിംഗ് ബെല്‍റ്റ്

ടൈമിംഗ് ബെല്‍റ്റ്

60,000 കിലോമീറ്റര്‍ മുതല്‍ 80,000 കിലോമീറ്റര്‍ വരെയാണ് പൊതുവില്‍ പറയാറുള്ള സമയപരിധി. ടൈമിംഗ് ബെല്‍റ്റ് മാറ്റേണ്ട സമയം കാര്‍ മാന്വലില്‍ കൃത്യമായി നിര്‍ദ്ദേശിച്ചിരിക്കും.

ചൈല്‍ഡ് സീറ്റുകള്‍

ചൈല്‍ഡ് സീറ്റുകള്‍

ചൈല്‍ഡ് സീറ്റുകളും എക്കാലത്തേക്കും ഉപയോഗിക്കാനുള്ളവയല്ല. വര്‍ഷങ്ങളുടെ ഉപയോഗത്തില്‍ സീറ്റ് ബെല്‍റ്റുകളുടെ ഇലാസ്തികത വര്‍ധിക്കാനിടയുണ്ട്. ചൈല്‍ഡ് സീറ്റുകളുടെ എക്‌സ്പയറി ഡേറ്റ് സീറ്റിനടയില്‍ നല്‍കിയിരിക്കും. പൊതുവില്‍ 6 വര്‍ഷം വരെയാണ് കാലാവധി കാണാറുള്ളത്.

എയര്‍ബാഗുകള്‍

എയര്‍ബാഗുകള്‍

എയര്‍ബാഗിനുമുണ്ട് എക്‌സ്പയറി ഡേറ്റ്! ഓരോ 10 മുതല്‍ 15 വരെ വര്‍ഷം കൂടുമ്പോള്‍ സീറ്റ് ബെല്‍റ്റ് മാറ്റേണ്ടതുണ്ട്.

ഫയര്‍ എക്സ്റ്റിംഗ്വിഷര്‍

ഫയര്‍ എക്സ്റ്റിംഗ്വിഷര്‍

ഫയര്‍ എക്സ്റ്റിംഗ്വിഷറുകള്‍ ഓരോ 2-3 വര്‍ഷം കൂടുമ്പോഴും മാറ്റേണ്ടതുണ്ട്. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ എക്സ്റ്റിംഗ്വിഷറുകള്‍ക്ക് ചെറിയ തോതില്‍ ലീക്ക് സംഭവിക്കാനിടയുണ്ട്. ഒടുവില്‍ തീപ്പിടിത്തം നടക്കുമ്പോള്‍ എക്‌സ്റ്റിംഗ്വിഷറില്‍ നിന്ന് ഒന്നും പുറത്തുവരാത്ത സ്ഥിവിശേഷമുണ്ടാകാം.

പങ്ചര്‍ സീലന്റ്

പങ്ചര്‍ സീലന്റ്

തുറക്കാത്ത അവസ്ഥയില്‍ പങ്ചര്‍ സീലന്റിന്റെ കാലാവധി 3 മുതല്‍ 8 വരെ വര്‍ഷമാണ്. ബോട്ടില്‍ ഒരിക്കല്‍ തുറന്നുകഴിഞ്ഞാല്‍ കാലാവധി ഇതിലുമെളുപ്പം തീരും.

ഫസ്റ്റ് എയ്ഡ് കിറ്റ്

ഫസ്റ്റ് എയ്ഡ് കിറ്റ്

ഇന്ന് കാറുകള്‍ പലതും ഫസ്റ്റ് എയ്ഡ് കിറ്റുകളോടെയാണ് വിപണിയിലെത്തുന്നത്. മിക്ക കിറ്റുകള്‍ക്കും പൊതുവില്‍ 3 മുതല്‍ 5 വര്‍ഷം വരെ കാലാവധിയുണ്ടാകാറുണ്ട്.

Most Read Articles

Malayalam
English summary
Believe it or not. expiry date is also applicable to a few car parts.
Story first published: Wednesday, April 16, 2014, 12:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X