ഒരു നല്ല റൈഡറാവാന്‍ 10 മാര്‍ഗങ്ങള്‍

By Santheep

ഡ്രൈവിങ് ലൈസന്‍സ് എന്തിനുമുള്ള ലൈസന്‍സല്ല എന്നു പറയും. ഒരു നല്ല ഡ്രൈവറായി/റൈഡറായി മാറാന്‍ ലൈസന്‍സ് മാത്രം പോര. റൈഡിങ് സ്‌കില്‍ എന്നത് പരിശീലനത്തിലൂടെ ലഭിക്കുന്ന ഒന്നാണ്. ഇത് ജന്മനാ ലഭിക്കുന്ന ഒന്നല്ല എന്നതിനര്‍ഥം ആര്‍ക്കും നേടിയെടുക്കാവുന്ന ഒന്നാണ് എന്നതത്രെ!

ഇവിടെ ഡ്രൈവിങ് കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ അടിസ്ഥാനപരമായി നമ്മള്‍ പാലിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച. ചില സിമ്പിള്‍ പണികളിലൂടെ നമുക്ക് വളരെ കോംപ്ലിക്കേറ്റഡായ ഒരു പ്രശ്‌നത്തെ മറികടക്കാം.

ഓണേഴ്‌സ് മാന്വല്‍

ഓണേഴ്‌സ് മാന്വല്‍

കേള്‍ക്കുമ്പോള്‍ ചിരി വന്നേക്കാം. എന്നാല്‍, ഒട്ടും ചിരിച്ചുതള്ളാന്‍ പാടില്ലാത്ത ഒരു സംഗതിയാണിത്. ബൈക്കിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ വിവരങ്ങള്‍ മിക്കതും ഓണേഴ്‌സ് മാന്വലില്‍ ഉണ്ടായിരിക്കും. ഗിയര്‍ ഷിഫ്റ്റ് പാറ്റേണ്‍, സ്വിച്ചുകള്‍, കണ്‍ട്രോളുകള്‍ തുടങ്ങി നിരവധി പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവിടെ രേഖപ്പെടുത്തി വെക്കുന്നു. ഇതൊന്ന് വെറുതെ വായിച്ചുനോക്കിയെന്നു വെച്ച് ആയുസ്സിന്റെ പകുതി നേരം ചെലവായിപ്പോവുകയില്ല എന്ന് ഈ ലേഖകന്‍ ഗ്യാരണ്ടി.

സിറ്റി ട്രാഫിക്കില്‍ ഓടിക്കുമ്പോള്‍

സിറ്റി ട്രാഫിക്കില്‍ ഓടിക്കുമ്പോള്‍

നഗരങ്ങളില്‍ ഏറ്റവും വേഗതയില്‍ ഓടിക്കാവുന്ന വാഹനങ്ങളാണ് ഇരുചക്രവാഹനങ്ങള്‍. ഇതൊരു ഗുണമാണ്. ഇതിന്റെ ദോഷവും ഇതുതന്നെയാണ്! വളരെ വേഗതയില്‍ വാഹനങ്ങള്‍ക്കിടയിലൂടെ ലക്ഷ്യസ്ഥാനത്തെത്താന്‍ പായുമ്പോള്‍ പലപ്പോഴും ട്രാഫിക് നിയമങ്ങള്‍ നമുക്കു പിന്നില്‍ തകര്‍ന്നുവീഴുന്നു. താഴ്ന്ന ഗിയറുകള്‍ മാത്രം തിരഞ്ഞെടുക്കുക എത്തരം തിരക്കുകളില്‍. ശരിയായ ലേന്‍ പാലിച്ച് വണ്ടിയോടിക്കുക.

ഹൈവേകളില്‍ ഓടിക്കുമ്പോള്‍

ഹൈവേകളില്‍ ഓടിക്കുമ്പോള്‍

നഗരത്തില്‍ നിന്ന് ഹൈവേയിലേക്കു കടക്കുമ്പോള്‍ വലിയ ആശ്വാസം തോന്നുക സ്വാഭാവികമാണ്. സ്വാതന്ത്ര്യം ലഭിച്ചതായി ചിലര്‍ക്ക് അനുഭവപ്പെടാം. ഇത് അഹങ്കാരമായി മാറുന്നിടത്ത് കാര്യങ്ങള്‍ അലമ്പാകുന്നു. വളരെ വേഗതയില്‍ നീങ്ങുന്ന ട്രാഫിക്കാണ് ഹൈവേകളിലേത്. ഇക്കാരണത്താല്‍ തന്നെ സിറ്റികളെക്കാള്‍ അപകടങ്ങളും ഇവിടെ പതിയിരിക്കുന്നു. വലിയ പാണ്ടിലോറികളോട് അനാവശ്യമായ മത്സരങ്ങള്‍ക്ക് പോകരുത്. വെറുതെ ഒന്നു തട്ടിയിട്ടു പോകാന്‍ അവര്‍ക്കൊരു പ്രയാസവുമില്ല.

കോര്‍ണറുകളില്‍

കോര്‍ണറുകളില്‍

കോര്‍ണറെടുക്കല്‍ ഒരു കലയാണ്. ഏതൊരു കലയും പെര്‍ഫെക്ഷനിലെത്താന്‍ നല്ല പരിശീലനം ആവശ്യമാണ്. ഇവിടെ താഴ്ന്ന ഗിയര്‍ മാത്രം തെരഞ്ഞെടുക്കുക. വളവില്‍ കഴിയുന്നത്രം മുമ്പിലേക്ക് നോട്ടം പായിക്കുക. പ്രശ്‌നങ്ങളില്ലെങ്കില്‍ ആക്‌സിലറേറ്റ് ചെയ്ത് പോവുക. വളവുകളില്‍ മോട്ടോജിപി സ്റ്റൈലില്‍ ഓടിക്കാന്‍ ശ്രമിച്ച് മുട്ടുകാലിന് പണി വാങ്ങരുത്.

പരുക്കന്‍ പാതകള്‍

പരുക്കന്‍ പാതകള്‍

നമ്മുടെ രാജ്യത്ത് ഇത്തരം പാതകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. ഇത്തരം റോഡുകളില്‍ ഏറ്രഴുമുയര്‍ന്ന ഗിയറില്‍ സഞ്ചരിക്കണമെന്ന് വാശി പിടിക്കുന്നത് ശരിയല്ല. തിരിവുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. താഴ്ന്ന ഗിയര്‍നിലകള്‍ പാലിക്കുക. ക്ഷമയുള്ളവരായിരിക്കുക.

നനഞ്ഞ പാതകള്‍

നനഞ്ഞ പാതകള്‍

മഴയത്ത് ബൈക്കോടിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം. ഇനി ഓടിക്കേണ്ടി വരികയാണെങ്കില്‍ത്തന്നെ വളരെ പതുക്കെ ഓടിക്കുക. മഴയത്ത് മിക്കവര്‍ക്കും പറ്റാറുള്ള അബദ്ധം എത്രയും വേഗം മഴയത്തുനിന്ന് കേറാനായി വേഗത്തില്‍ ഓടിക്കുന്നതാണ്. ഇത്തരക്കാര്‍ പലപ്പോഴും ജിവിതത്തില്‍ നിന്നുതന്നെ കയറിപ്പോകുന്നു! നമ്മുടെ സാധാരണ ബൈക്കുകളില്‍ എബിഎസ് പോലുള്ള സംവിധാനങ്ങളൊന്നുമില്ല എന്നോര്‍ക്കുക. ബ്രേക്ക് ചെയ്താല്‍ വഴുക്കും എന്നുറപ്പ്. എബിഎസ് ഉണ്ടെങ്കില്‍തന്നെയും നനഞ്ഞ റോഡില്‍ കുറച്ച് പ്രയാസമാണ് കാര്യങ്ങള്‍. ശ്രദ്ധിക്കുക!

ചുറ്റുപാടുകളെ ശ്രദ്ധിക്കുക

ചുറ്റുപാടുകളെ ശ്രദ്ധിക്കുക

വണ്ടിക്കു മുമ്പില്‍ നായ ചാടുന്നത് ഒരു സാധാരണ സംഗതിയാണ്. മനെക ഗാന്ധി സജീവമായതില്‍പിന്നെ ഈ പ്രതിഭാസം കൂടുതലാണ്. ആഡംബരക്കാറില്‍ ഷൗഫറെ വെച്ച് ഓടിക്കുന്ന മനെകയ്ക്കുണ്ടോ നമ്മുടെ പ്രയാസങ്ങള്‍ തിരിയുന്നു? അതിനാല്‍ ചിറ്റുപാടുകളെ ശ്രദ്ധിക്കുക. മനുഷ്യര്‍ മാത്രമല്ല അപകടം സൃഷ്ടിക്കുന്നത്.

കുറച്ചെല്ലാം സ്വയം ചെയ്യാന്‍ പഠിക്കുക

കുറച്ചെല്ലാം സ്വയം ചെയ്യാന്‍ പഠിക്കുക

ചില അടിസ്ഥാനപരമായ റിപ്പയറിങ് പാഠങ്ങള്‍ പഠിച്ചുവെക്കണം. ഇതത്ര വലിയ ആനക്കാര്യമൊന്നുമല്ല. ഇന്റര്‍നെറ്റില്‍ നിന്ന് പഠിച്ചെടുക്കാം കുറെയെല്ലാം. വര്‍ക് ഷോപ്പിലും മറ്റും പോകുമ്പോള്‍ ഇവ മനസ്സില്‍വെച്ചു കൊണ്ട് കാര്യങ്ങള്‍ നിരീക്ഷിക്കുക. ഇത്തരം കാര്യങ്ങളില്‍ ധാരണയുള്ള സുഹൃത്തുക്കളില്‍ നിന്നും പഠിച്ചെടുക്കാവുന്നതാണ്. എയര്‍ പ്രഷര്‍, ഓയില്‍ ലെവല്‍, ടയര്‍ ട്രെഡ് വിയര്‍ തുടങ്ങിയ സിമ്പിള്‍ കാര്യങ്ങള്‍ പരിശോധിക്കാന്‍ ഒരു ഉസ്‌കൂളിലും പോകേണ്ടതില്ല.

പില്യണ്‍ റൈഡര്‍ അഥവാ പിന്നിലിരിക്കുന്ന മഹാന്‍

പില്യണ്‍ റൈഡര്‍ അഥവാ പിന്നിലിരിക്കുന്ന മഹാന്‍

വണ്ടിയോടിക്കുന്ന ഭര്‍ത്താവിന്റെ തലയില്‍ ഹെല്‍മെറ്റ് കാണും. പിന്നിലിരിക്കുന്ന ഭാര്യയുടെ തല ഒഴിഞ്ഞു കിടക്കും! അതെന്താ ഭാര്യക്ക് തലയില്ലേ? പിഴയടയ്ക്കാതിരിക്കാന്‍ വേണ്ടിയാണ് ഹെല്‍മെറ്റ് വെക്കുന്നതെങ്കിലും സ്വന്തം തല സംരക്ഷിച്ച് പിന്നിലിരിക്കുന്നവന്റെ/വളുടെ തല തകര്‍ന്നു പോകട്ടെ എന്ന് കരുതുന്നത് ശരിയാണോ? ഇതുപോലെ വണ്ടിയോടിക്കുമ്പോള്‍ പിന്നില്‍ ആളുള്ളത് പ്രത്യേകം പരിഗണിക്കണം. പിന്നിലിരിക്കുന്നയാള്‍ ഇടയ്ക്കിടെ ചന്തി രണ്ടുവശത്തേക്കുമായി തിരിച്ചും മറിച്ചുമിടുന്ന ശീലമുള്ളയാളാണെങ്കില്‍ ശ്രദ്ധിക്കുക.

വിശ്വസിക്കാന്‍ കൊള്ളാവുന്ന ബൈക്ക്

വിശ്വസിക്കാന്‍ കൊള്ളാവുന്ന ബൈക്ക്

ഇത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. സാങ്കേതികമായി ഏറ്റവും മികച്ചു നില്‍ക്കുന്ന വണ്ടിയാകണം വാങ്ങേണ്ടത്. ഇതിന് നല്ല രീതിയിലുള്ള റിസര്‍ച്ച് ആവശ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #how to #top 10 #ഹൗ ടു #ടോപ് 10
English summary
How To Ride A Motorcycle, 10 Steps To Make You A Better Rider.
Story first published: Tuesday, May 5, 2015, 17:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X