കാറിലെ മൂട്ടകളെ എങ്ങനെ കൊല്ലാം?

By Santheep

ലോകത്തിലെ ഏറ്റവും കൊടിയ വിഷമതകളിലൊന്നാണ് കിടക്കയില്‍ മൂട്ട കയറുന്നത്. നിങ്ങളുടെ കിടക്കയില്‍ മൂട്ടയുണ്ടെങ്കില്‍ സ്വാഭാവികമായും കാറിനകത്തും മൂട്ട കാണും. രാത്രി ഉറങ്ങുമ്പോഴും പകല്‍ യാത്ര ചെയ്യുമ്പോഴും മൂട്ടകടി കൊള്ളുന്ന വ്യക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ പീഡിതന്‍!

കാറിനകത്ത് മൂട്ടയുടെ പീഡനത്താല്‍ വശം കെട്ടവര്‍ക്കായി ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പിക്കുകയാണിവിടെ. എങ്ങനെ കാറിലെ മൂട്ടയെ കൊല്ലാം?

വാക്വം ക്ലീനര്‍ പ്രയോഗം

വാക്വം ക്ലീനര്‍ പ്രയോഗം

വാക്വം ക്ലീനര്‍ ഉപയോഗിച്ച് മൂട്ടയെ വലിച്ചെടുക്കുന്ന ഒരു സമ്പ്രദായമുണ്ട്. ഇത് ഒരു പരിധിവരെ ഉപകാരപ്രദമാണ്. രാത്രിയില്‍ കാറില്‍ ലൈറ്റിടാതെ ഒരു ഏകദേശധാരണ വെച്ച് വാക്വം ക്ലീനര്‍ഡ പ്രയോഗം നടത്താന്‍ കഴിഞ്ഞാല്‍ കുറച്ചുകൂടി ഫലപ്രദമായിരിക്കും. ലൈറ്റുള്ള ഇടത്തേക്ക് ഈ ദുഷ്ടജന്തുക്കള്‍ വരില്ല എന്നാണനുഭവം.

സൂര്യപ്രകാശം

സൂര്യപ്രകാശം

നല്ല ചൂടുള്ള ദിവസങ്ങളില്‍ കാറിനകത്തേക്ക് നല്ല സൂര്യപ്രകാശം കടത്തിവിടുന്നത് നന്നായിരിക്കും. കുറെയെല്ലാം ശമനം ഇതുകൊണ്ടുണ്ടാകും. എങ്കിലും അര്‍ഹതയുള്ള മൂട്ടകള്‍ അതിജീവിക്കുക തന്നെ ചെയ്യും. ചില ഹീറ്റിങ് ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ കിട്ടാനുണ്ട്. ഇവയും പ്രയോഗിക്കാവുന്നതാണ്. കടുത്ത ചൂടിനെ അതിജീവിക്കാന്‍ മൂട്ടയ്ക്ക് സാധിക്കില്ല.

ബഡ് ബഗ് സ്റ്റീമര്‍

ബഡ് ബഗ് സ്റ്റീമര്‍

ഓണ്‍ലൈന്‍ വിപണിയില്‍ ഇത്തരം ഉപകരണങ്ങള്‍ ലഭ്യമാണ്. ചൂടുള്ള ആവി കടത്തിവിട്ട് മൂട്ടയെ കൊല്ലും ഏര്‍പാടാണിത്. 120 ഡിഗ്രിക്കു മുകളിലുള്ള ചൂട് സഹിക്കാന്‍ മൂട്ടയ്ക്ക് സാധിക്കില്ല. ചൂടുള്ള ആവി പ്രയോഗം വഴി മൂട്ടകള്‍ ഇട്ടുവെച്ച മുട്ടകള്‍ വരെ നശിക്കും. എല്ലാ ഒളിയിടങ്ങളിലേക്കും കടക്കുന്നു എന്നതിനാല്‍ ഇതൊരു നല്ല ഓപ്ഷനാണ്.

ടാല്‍കം പൗഡര്‍

ടാല്‍കം പൗഡര്‍

നാച്ചുറല്‍ ടാല്‍കം പൗഡര്‍ മൂട്ടബാധിത പ്രദേശങ്ങളില്‍ ഇട്ടാല്‍ ശല്യം ഒഴിവാക്കാം. നാച്ചുറല്‍ കിട്ടിയില്ലെങ്കില്‍ ബേബ് ടാല്‍കം പൗഡര്‍ വാങ്ങി ഇട്ടാലും മതി. കാറിലെ അപ്‌ഹോള്‍സ്റ്ററിയിലും കാര്‍പെറ്റിലുമെല്ലാമുള്ള വിടവുകളില്‍ പൗഡര്‍ എത്തണം.

രാസായുധം

രാസായുധം

മൂട്ടയെ കൊല്ലാന്‍ നിരവധി കെമിക്കലുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇവ കുറച്ച് അപകടകാരികളുമാണ്. സൂക്ഷിച്ച് ഉപയോഗിക്കുക. ചെറിയ കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനാണെങ്കില്‍ ഇത് ചെയ്യാതിരിക്കുക.

ആല്‍ക്കഹോള്‍

ആല്‍ക്കഹോള്‍

ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഒരു അപകടവാര്‍ത്ത വന്നിരുന്നു. അമേരിക്കയില്‍ നിന്ന്. മൂട്ടയെ കൊല്ലാന്‍ ആല്‍ക്കഹോള്‍ പ്രയോഗിച്ചയാള്‍ കാറിന് തീപ്പിടിച്ച് ആശുപത്രിയിലാണിപ്പോള്‍. (വാര്‍ത്ത വായിക്കാം) വളരെ സൂക്ഷിച്ച് ചെയ്യേണ്ട പണിയാണിത്.

Most Read Articles

Malayalam
English summary
how to prevent bed bugs in your car.
Story first published: Friday, April 17, 2015, 18:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X