വേനൽക്കാലത്ത് കാറുകൾ എങ്ങനെ പരിചരിക്കാം?

By Praseetha

കാർ സുരക്ഷയുറപ്പാക്കൂ എന്നോർമ്മിപ്പിച്ച് വീണ്ടുമൊരു വേനൽക്കാലം വന്നെത്തിയിരിക്കുന്നു. മധ്യ വേനലവധിക്കാലമാണ് ദീർഘദൂര യാത്രകൾക്കായി മിക്കവരും തിരഞ്ഞെടുക്കുന്നത്. അനുകൂലമായ കാലാവസ്ഥ ആയതിനാൽ റോഡ് ട്രിപ്പിന് യോജിച്ച സമയവുമാണിത്.

വണ്ടി സര്‍വീസ് സെന്ററുകാരുടെ ക്രൂരകൃത്യങ്ങള്‍-വായിക്കൂ

യാത്രയ്ക്ക് തിടുക്കം കൂട്ടിയാൽ മാത്രം പോര അതിന് മുൻപ് കാറിന്റെ സ്ഥിതിഗതികൾ കൂടി കണക്കിലാക്കേണ്ടതുണ്ട്. യാത്രയെ മുൻനിർത്തി മാത്രമല്ല വേനൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ നിങ്ങളുടെ വാഹനങ്ങളിൽ ചില തയ്യാറെടുപ്പുകൾ നടത്തേണ്ടതായിട്ടുണ്ട്. വേനൽചൂടിൽ നിന്നും നിങ്ങളുടെ കാറുകളെ എങ്ങനെ പരിചരിക്കാമെന്നറിയാൻ താഴെ താളുകളിലേക്ക് നീങ്ങൂ.

പെയിന്റ്

പെയിന്റ്

എപ്പോഴും തണലിൽ മാത്രം വാഹനം നിർത്തിയിടാതിരിക്കാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം വണ്ടിയുടെ പെയിന്റിന് മങ്ങലേൽക്കുകയും പാച്ചുകൾ വീഴാനുമുള്ള സാധ്യതയുണ്ട്.

ഇൻന്റീരിയർ

ഇൻന്റീരിയർ

പെയിന്റിന് മങ്ങലേൽപ്പിക്കൽ മാത്രമല്ല അകത്തളത്തിലെ ചൂട് ക്രമാധീതമായി വർധിപ്പിക്കുകയും ചെയ്യും. കറുപ്പ് നിറത്തിലുള്ള സീറ്റുകളാണെങ്കിൽ കൂടുതൽ ചൂടിനെയിത് ആഗീരണം ചെയ്യും. കൊടും വെയിലിൽ നിർത്തിയിടുമ്പോൾ വണ്ടിയിൽ കയറുന്നതിന് മുൻപായി അല്പസമയം ഡോറുകൾ തുറന്നിടാൻ ശ്രദ്ധിക്കണം. അമിത ചൂട് അനുഭവപ്പെടുക മാത്രമല്ല വണ്ടിക്കുള്ളിലെ ചൂട് വായു ശ്വസിക്കുന്നത് തന്നെ ആരോഗ്യത്തിന് ദോഷകരമാണ്. ചിലപ്പോൾ ശ്വാസതടസവും നേരിട്ടേക്കാം.

ഗ്ലാസ്

ഗ്ലാസ്

അമിയമായ ചൂടേൽക്കുകയാണെങ്കിൽ കാറിന്റെ വിൻഷീൽഡിന് വിള്ളലുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ദീർഘനേരം വെയിലിൽ പാർക്ക് ചെയ്യേണ്ടി വരുമ്പോൾ എപ്പോഴും മൂടിയിടാൻ ശ്രമിക്കണം. വിൻഷീൽഡ് മാറ്റുകയെന്നത് വളരെ ചിലവേറിയതാണെന്ന് മാത്രമല്ല പുതിയതൊന്ന് ലഭിക്കാനുള്ള ബുദ്ധിമുട്ടും മനസിലാക്കേണ്ടതുണ്ട്.

ടയർ

ടയർ

ടയറുകൾക്ക് തേയ്മാനമില്ലെന്ന് ഉറപ്പ് വരുത്തുക. ടയറിൽ വേണ്ടത്ര കാറ്റ് നിറച്ചിട്ടുണ്ടോയെന്നും കൂടാതെ വീൽ എലൈൻമെന്റും പരിശോധിക്കേണ്ടതാണ്. ചുട്ടുപൊള്ളുന്ന നിരത്തിൽ കൂടി വണ്ടിയോടിക്കുമ്പോൾ ടയർ പങ്ചർ ആവുക മാത്രമല്ല ടയറിന്റെ ഈട് നിൽപ്പിനേയും ബാധിക്കും.

കൂൾലാന്റ്

കൂൾലാന്റ്

വേണ്ട അളവിൽ കൂൾലാന്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക. കുറേ നാളുകൾക്കു ശേഷമാണ് കൂൾലാന്റ് മാറ്റുന്നതെങ്കിൽ അംഗീകൃത സർവീസ് സെന്ററിൽ നിന്ന് തന്നെ മാറ്റേണ്ടതുണ്ട്. റേഡിയേറ്റർ വ‍ൃത്തിയായി സൂക്ഷിക്കുകയും വേണം. റേഡിയേറ്ററിലും കൂളിംഗ് സിസ്റ്റത്തിലും എന്തെങ്കിലും തകരാറുകൾ ഉണ്ടെങ്കിലത് എൻജിൻ പ്രവർത്തനരഹിതമാകുന്നതിലേക്ക് എത്തിക്കും. എൻജിൻ തകരാറിലാകുന്നത് കൂടുതൽ പണ ചിലവ് വരുന്ന കാര്യമാണ്.

എൻജിൻ ഓയിൽ

എൻജിൻ ഓയിൽ

ഫ്യുവലിന് ശേഷം ഏറ്റവും ശ്രദ്ധപുലർത്തേണ്ട ഒന്നാണ് എൻജിൻ ഓയിൽ. കാർ കൃത്യസമയത്ത് സർവീസിന് കൊടുക്കുകയും ടെക്നീഷ്യനെ കൊണ്ട് ഓയിൽ വിസ്കോസിറ്റി പരിശോധിപ്പിക്കേണ്ടതും അത്യാവശ്യമാണ്. എൻജിനിൽ നിന്നുള്ള ചൂടും കാലാവസ്ഥയും വിസ്‌കോസിറ്റി കുറയ്ക്കുമെന്നതിനാൽ ഇടയ്ക്ക് ഓയിൽ പരിശോധിക്കേണ്ടത് അനിവാര്യമാണ്.

ഏസി

ഏസി

അംഗീകൃത സർവീസ് സെന്റർ മുഖേന ഏസി പരിശോധനയും നടത്തേണ്ടതാണ്. അതിൽ വേണ്ടത്ര ഗ്യാസുണ്ടെന്ന് ഉറപ്പ് വരുത്തുക. കൂടാതെ ചോർച്ചയോ കരടോ മറ്റോ കുടിങ്ങിയിട്ടുണ്ടോന്ന് നോക്കേണ്ടതാണ്. ഏസി ഓണിലാക്കി വച്ചുകൊണ്ട് കാർ സ്റ്റാർട്ടാക്കാതിരിക്കുക. ഇത് ബാറ്റരിയിൽ കൂടുതൽ മർദ്ദമേൽപ്പിക്കുന്നതിന് കാരണമാകും. കൂടാതെ കാറിനകത്ത് ചൂട് തങ്ങി നിൽക്കുന്നുണ്ടെങ്കിൽ ഗ്ലാസുകൾ താഴ്ത്തിയിട്ട് ഏസി ഓണാക്കുക.

ബാറ്ററി

ബാറ്ററി

ബാറ്ററി തുരുമ്പ് പിടിച്ചിട്ടുണ്ടോന്ന് പരിശോധിക്കണം. ചൂടുക്കാലത്ത് ഏറെനേരം ഏസി ഓണായിരിക്കുന്നതിനാൽ ബാറ്ററിയിൽ ലോഡ് കൂടാൻ സാധ്യതയുള്ളതിനാൽ സമയത്ത് പരിശോധനകൾ നടത്തേണ്ടതാണ്.

കൂടുതൽ വായിക്കൂ

ഫുള്‍ ഫേസ് ഹെല്‍മെറ്റിന്റെ ഗുണഗണങ്ങള്‍-വായിക്കൂ

ഒരു ആന കുത്താന്‍ വന്നാല്‍ എന്തു ചെയ്യും

Most Read Articles

Malayalam
English summary
Summer Car Care: Maintenance Tips To Beat The Heat
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X