മഴക്കാലത്ത് കാറോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

By Santheep

മണ്‍സൂണ്‍ കാലം കാറുകള്‍ക്ക് വലിയ ശ്രദ്ധ നല്‍കേണ്ട കാലമാണ്. കാര്‍ കമ്പനികളെല്ലാം ഇക്കാലത്ത് കാറുകളുടെ സുഖചികിത്സയ്ക്കായി സംവിധാനങ്ങളൊരുക്കുന്നു. അടിസ്ഥാന ചെക്കപ്പുകള്‍ ഫ്രീയായും അതിന്റെ പരിണിതഫലങ്ങള്‍ പണമടച്ചും ഏറ്റുവാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുന്നു ഇവിടെ.

സുരക്ഷിതമായ മണ്‍സൂണ്‍ യാത്രയ്ക്കായി നല്‍കുന്ന ചില ചെറു ഉപദേശങ്ങള്‍ താഴെ വായിക്കാം. തീര്‍ച്ചയായും ഇവ ഉപകാരം ചെയ്യുമെന്ന് ഗാരണ്ടി!

മഴക്കാലത്ത് കാറോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

ചിത്രങ്ങളിലൂടെ നീങ്ങുക

കാറിന്റെ തല്‍ക്കാലസ്ഥിതി പരിശോധിക്കല്‍

കാറിന്റെ തല്‍ക്കാലസ്ഥിതി പരിശോധിക്കല്‍

ബ്രേക്കുകള്‍, സ്റ്റീയറിങ് സംവിധാനം, ടയര്‍ പ്രഷര്‍, ടയറുകളുടെ ട്രഡ് ആഴം, ഡീഫ്രോസ്റ്ററിന്റെ പ്രവര്‍ത്തനം തുടങ്ങിയവ ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. മഴക്കാലത്ത് ഇവയെല്ലാം തകരാറിലാവാനുള്ള സാധ്യത വളരെയധികമാണ്.

അടിയന്തിര സന്നാഹം

അടിയന്തിര സന്നാഹം

എല്ലാ കാറുകളിലും ഒരു എമര്‍ജന്‍സി കിറ്റ് ആവശ്യമാണ്. വഴിയില്‍ വെച്ച് ബ്രേക്ഡൗണായാലുണ്ടാകുന്ന വലിയ തൊന്തരവുകളില്‍ നിന്നും രക്ഷനേടാന്‍ ഇത് സഹായിക്കും. അടിയന്തിരസഹായം ആവശ്യപ്പെട്ടാല്‍ സര്‍വീസ് സെന്ററുകാര്‍ പോക്കറ്റടിച്ചോണ്ട് പോകുന്ന കാലമാണിത്. അത്യാവശ്യം വേണ്ട റിപ്പയറൊക്കെ നടത്താനാവശ്യമായ സാധനങ്ങള്‍ ഈ കിറ്റിലുണ്ടായിരിക്കണം.

വൈപ്പറുകള്‍

വൈപ്പറുകള്‍

ചെറിയ ജീവികളാണെങ്കിലും ഇതുകൊണ്ടുള്ള ഉപയോഗം വളരെ വലുതാണെന്ന് നമുക്കറിയാം. വൈപ്പറുകളുടെ കണ്ടീഷന്‍ ഇടയ്ക്കിടെ പരിശോധിക്കണം. വൈപ്പര്‍ ബ്ലേഡുകള്‍ കേടായിട്ടുണ്ടെങ്കില്‍ ഉടന്‍ മാറ്റിയിടണം. ഇല്ലെങ്കില്‍ വിന്‍ഡ്‌സ്‌ക്രീനില്‍ അത് ചിത്രം വരച്ചിടും.

മഴക്കാലത്ത് കാറോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

തെളിഞ്ഞ വിന്‍ഡ്‌സ്‌ക്രീന്‍ മഴക്കാലത്ത് എത്രമാത്രം ഉപകാരപ്രദമാണെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. വിപണിയില്‍ ലഭിക്കുന്ന വാഷര്‍ ഫ്‌ലൂയിഡുകള്‍ വിന്‍ഡ്‌സ്‌ക്രീന്‍ നന്നായി തെളിയിക്കാന്‍ നല്ലതാണ്.

ടയര്‍ പ്രഷര്‍

ടയര്‍ പ്രഷര്‍

ഓണേഴ്‌സ് മാന്വലില്‍ പറഞ്ഞിട്ടുള്ള അതേ അളവില്‍ ടയര്‍ പ്രഷര്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.

വിന്‍ഡ്‌സ്‌ക്രീനിലെ പുകപടലം

വിന്‍ഡ്‌സ്‌ക്രീനിലെ പുകപടലം

ഏസി ഓണായിരിക്കുമ്പോള്‍ ഡീഫ്രോസ്റ്റര്‍ ഉപയോഗിച്ച് വിന്‍ഡ്‌സ്‌ക്രീനില്‍ പുകപിടിച്ച് കാഴ്ചയ്ക്ക് അവ്യക്തത വരുത്തുന്നത തടയാവുന്നതാണ്. ഡീഫ്രോസ്റ്റര്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതു ഇടയ്ക്കിടെ പരിശോധിക്കേണ്ട കാര്യമാണ്.

വേഗതാനിയന്ത്രണം

വേഗതാനിയന്ത്രണം

റോഡ് നനഞ്ഞിട്ടുണ്ട്, നിറയെ കുണ്ടുംകുഴിയുമാണ്, കാഴ്ച പരിമിതമാണ് തുടങ്ങിയ കാര്യങ്ങള്‍ മഴക്കാലത്ത് സാമാന്യം വകതിരിവുള്ള ഒരു ഡ്രൈവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതില്ല. വളരെ ഉയര്‍ന്ന വേഗതയില്‍ ടയറിനും റോഡിനും ഇടയില്‍ വെള്ളത്തിന്റെ ഒരു പാളി സൃഷ്ടിക്കപ്പെടുന്നു. വോഹനത്തിനുമേലുള്ള നമ്മുടെ നിയന്ത്രണം ഇവിടെവെച്ച് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ടയറിന്റെ ട്രഡ് ആഴം കുറവാണെങ്കില്‍ നിങ്ങള്‍ സ്വര്‍ഗയാത്ര ചെയ്യുന്നതായി ഉറപ്പിക്കാം.

ഹെഡ്‌ലൈറ്റ് ഓണ്‍ ചെയ്തിടുക

ഹെഡ്‌ലൈറ്റ് ഓണ്‍ ചെയ്തിടുക

കൊടുംമഴയത്ത് റോഡിലെ കാര്യങ്ങള്‍ നമ്മുടെ കണ്ണിലെത്തുവാന്‍ ഇച്ചിരി പ്രയാസമാണ്. വാഹനങ്ങളെ അടുത്തെത്തിയാല്‍ മാത്രം തിരിച്ചറിയുന്ന ഈ പ്രതിഭാസത്തെ നേരിടാന്‍ ഹെഡ്‌ലൈറ്റ് ഓണ്‍ ചെയ്യുന്നത് സഹായിക്കും. ലോ ബീമിലിട്ടുവെച്ചാല്‍ മതിയാകും. അപകടങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായകമാണ്.

അകലം പാലിക്കല്‍

അകലം പാലിക്കല്‍

ടെയ്ല്‍ഗേറ്റിങ് നമ്മുടെ നാട്ടില്‍ ഒരു സാധാരണ സംഭവമാണ്. തൊട്ടുമുമ്പിലുള്ള വാഹനത്തിന്റെ മൂട്ടില്‍ ഇടിച്ചൂ-ഇടിച്ചില്ല എന്ന മട്ടില്‍ വണ്ടിയോടിക്കുന്നതാണ് ഈ ഏര്‍പാട്. മഴക്കാലമാണ്, റോഡില്‍ ടയര്‍ വഴുക്കിയാല്‍ മുന്നിലെ വണ്ടിക്കും നമ്മുടെ പോക്കറ്റിനും പണികിട്ടും എന്നോര്‍ക്കുക. വലിയ വണ്ടികളുടെ പിന്നാലെ പോയാല്‍ വേറെയും പ്രശ്‌നമുണ്ട്. ടയറുകള്‍ സ്േ്രപ ചെയ്യുന്ന ചെളിവെള്ളം നമ്മുടെ കാഴ്ചയെ മറയ്ക്കാനിടയുണ്ട്.

വന്‍കുഴികളെ മാനിക്കുക

വന്‍കുഴികളെ മാനിക്കുക

റോഡിലെ വലിയ കുഴികളിലേക്ക് കാറുമായി എടുത്തുചാടാതിരിക്കേണ്ടത് കാറിന്റെ ആരോഗ്യത്തിന് ആവശ്യമാണ്. ബംപറിനും റേഡിയേറ്ററിനും മറ്റും കേട് പറ്റുമെന്നതു കൂടാതെ എന്‍ജിനിലേക്ക് വെള്ളമടിച്ചുകയറി വണ്ടി ഓഫാകാനുള്ള സാധ്യതയും കാണുന്നു. കൊഴുത്ത ചെളിവെള്ളം ബ്രേക്ക് ഡിസ്‌കുകളിലേക്കും (ഡ്രമ്മുകളിലേക്കും) കയറി ല്യൂബ്രിക്കന്റ് പോലെ പ്രവര്‍ത്തിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. വണ്ടി പിന്നെ പിടിച്ചിടത്തൊന്നും കിട്ടില്ല എന്നതാണ് ഫലം. എങ്ങാനും ചെളിവെള്ളത്തിലിറങ്ങേണ്ടി വന്നാല്‍ അവിടെനിന്നും കയറിയതിനു ശേഷം കുറച്ചുനേരം ഇടയ്ക്കിടെ ബ്രേക്ക് ചവുട്ടി പ്രസ്തുത ല്യൂബ്രിക്കന്റങ്ങോട്ട് കളഞ്ഞേക്കണം.

ബ്രേക്കിങ് ശ്രദ്ധിക്കുക

ബ്രേക്കിങ് ശ്രദ്ധിക്കുക

കൊടുംബ്രേക്കിങ്ങിന് പറ്റിയ കാലമല്ല മഴക്കാലം. ബ്രേക്ക് മുഴുവന്‍ കൊടുക്കുമ്പോള്‍ റോഡില്‍ വാഹനം വഴുക്കിനീങ്ങാന്‍ സാധ്യതയുണ്ടെന്നോര്‍ക്കുക. ബുദ്ധിപൂര്‍വം ബ്രേക്ക് ചെയ്യുക.

പരിചിതമല്ലാത്ത, വെള്ളം പൊങ്ങിയ ഗട്ടര്‍ റോഡുകളില്‍...

പരിചിതമല്ലാത്ത, വെള്ളം പൊങ്ങിയ ഗട്ടര്‍ റോഡുകളില്‍...

....വളരെ സംയമനം പാലിക്കണം. അടുത്ത കടയിലെ ആളോട് 'ചേട്ടാ ഭരണങ്ങാനത്തെത്താന്‍ വേറെ റോഡുണ്ടോ?' എന്നു ചോദിക്കുക. ഒരു നിവൃത്തിയുമില്ലെങ്കില്‍ മാത്രം കാറുമെടുത്ത് മുമ്പോട്ടു നീങ്ങുക. ഒരു കാരണവശാലും വേഗതയില്‍ പോകരുത്. റോഡിനു കുറുകെ വെള്ളം ഒവുകിക്കൊണ്ടിരിക്കുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡോറിന്റെ അടിവശത്തു തട്ടുന്ന അളവിലാണ് റോഡിലെ വെള്ളമെങ്കില്‍ ശ്രദ്ധിച്ച് മുമ്പോട്ടു പോകാം. ഈ അളവിലും കൂടുതല്‍ കാണുകയാണെങ്കില്‍ പതുക്കെ പിന്‍വാങ്ങുക. നമുക്ക് ആവഴി പിന്നീടു പോകാം.

ചെളിയില്‍ ടയര്‍ കുടുങ്ങിപ്പോയാല്‍

ചെളിയില്‍ ടയര്‍ കുടുങ്ങിപ്പോയാല്‍

ഫസ്റ്റ് ഗിയറിലോ സെക്കന്‍ഡ് ഗിയറിലോ ഇട്ട് പതുക്കെ ആക്‌സിലറേറ്റ് ചെയ്യുക. വീലുകള്‍ വെറുതെ തിരിഞ്ഞോണ്ടിരിക്കാന്‍ സമ്മതിക്കരുത്. വീല്‍ കൂടുതല്‍ ആഴത്തിലേക്കു പോകാന്‍ ഇത് കാരണമായേക്കും.

Most Read Articles

Malayalam
English summary
The monsoons are here! The Ford Service team in India recommends some tips to help you drive safely this monsoon.
Story first published: Wednesday, July 30, 2014, 14:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X