കാര്‍മോഷ്ടാക്കള്‍ക്ക് പൂട്ടിടാം!

By Santheep

അടവു പോലും തീര്‍ന്നിട്ടില്ലാത്ത കാറുകള്‍ മോഷണം പോകുന്നതിലും വലിയൊരു ഗതികേടുണ്ടോ? വര്‍ഷങ്ങളുടെ അധ്വാനം കൊണ്ടാണ് പലരും ഒരു കാര്‍ സ്വന്തമാക്കുന്നത്. മോഷ്ടിക്കാന്‍ വരുന്നവന് ഇതു വല്ലതും അറിയേണ്ടതുണ്ടോ? വര്‍ഷങ്ങളുടെ അധ്വാനം കൊണ്ടാണ് താനീ പണി പഠിച്ചടുത്തതെന്ന് അവന്‍ പറയും. എന്തു ചെയ്യട്ടെ!

അവനവന്റെ നോട്ടം പോലിരിക്കും കാര്യങ്ങള്‍ എന്നാണ് ഇതെക്കുറിച്ച് ചുരുക്കത്തില്‍ പറയാനുള്ളത്. എങ്ങനെയാണ് കാര്‍ മോഷണം പോകാതെ നോക്കേണ്ടത് എന്ന വിഷയത്തില്‍ ഒരു ലഘു പ്രഭാഷണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ചെറിയതും വലിയതുമായ കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നു. ലക്ഷ്യം ഒന്നു മാത്രം. കാര്‍ കള്ളന്മാരെ പൂട്ടിക്കും!

ഡോര്‍ ലോക്ക്

ഡോര്‍ ലോക്ക്

ഒരു ചെറ്യേ സ്പാനര്‍ വാങ്ങിക്കാനായി കടയില്‍ കയറാന്‍ നേരത്ത് ഡോറുകള്‍ ലോക്ക് ചെയ്യാന്‍ മടി കാണിക്കാറുണ്ട് നമ്മളില്‍ പലരും. വിദഗ്ധനായ ഒരു മോഷ്ടാവിന് നിങ്ങള്‍ സിനിമാ തിയേറ്ററില്‍ തന്നെ കയറണം എന്നൊന്നുമില്ല കാര്‍ കൈയിലാക്കാന്‍. എത്ര ചുരുങ്ങിയ സമയത്തേക്കാണെങ്കിലും കാര്‍ ലോക്ക് ചെയ്യാതെ പുറത്തിറങ്ങരുത്.

ഗാരേജ്

ഗാരേജ്

കാര്‍ പാര്‍ക്ക് ചെയ്യുന്നത് പരമാവധി ഗാരേജുകള്‍ക്ക് ഉള്ളിലാക്കുക. കള്ളന്മാര്‍ക്ക് ആക്‌സസ് പരമാവധി കുറഞ്ഞ സ്ഥലമാണിത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനും സാധിക്കുന്നു.

വിലപിടിപ്പുള്ളവ

വിലപിടിപ്പുള്ളവ

വില പിടിച്ചതൊന്നും കാറില്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇന്ന് മോഷ്ടാക്കള്‍ അത്യാധുനിക സന്നാഹങ്ങളുമായാണ് നടപ്പ്. പണി എപ്പോഴും കിട്ടാം.

ഇമ്മൊബിലൈസര്‍

ഇമ്മൊബിലൈസര്‍

വാഹനമോഷണം തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണിത്. ഇന്ന് പ്രീമിയം നിലവാരത്തിലുള്ള കാറുകളിലെല്ലാം എന്‍ജിന്‍ ഇമ്മൊബിലൈസറുകളുണ്ട്. ഒരു കമ്പ്യൂട്ടര്‍ ചിപ്പ് അടങ്ങിയ കീയാണ് ഈ സാങ്കേതികതയുടെ പ്രത്യേകത. ഈ കീ തിരിച്ചറിയാന്‍ വാഹനത്തിന് സാധിക്കും എന്നര്‍ഥം. കള്ളത്താക്കോലുപയോഗിച്ചാല്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കില്ല.

ട്രാക്കര്‍

ട്രാക്കര്‍

ഒരപല്‍പം ചെലവുള്ള കാര്യമാണെങ്കിലും ഏറെ ഉപയോഗപ്രദമാണിത്. ഒരു ജിപിഎസ് ട്രാക്കര്‍ വാഹനത്തില്‍ ഘടിപ്പിക്കുക. കാര്‍ എവിടെപ്പോയാലും കണ്ടുപിടിക്കാന്‍ സഹായിക്കുന്നു ഈ ട്രാക്കര്‍.

അലാറം

അലാറം

ഇത്തരം സംവിധാനങ്ങള്‍ ഓഫാക്കാന്‍ മോഷ്ടാക്കള്‍ക്കറിയാം. എങ്കിലും ഇതിന് ഒരല്‍പം സമയമെടുക്കും. വിന്‍ഡോയില്‍ അലാറത്തിന്റെ അടയാളം കണ്ടാല്‍തന്നെ മിക്കവാറും മോഷ്ടാക്കള്‍ പിന്‍വാങ്ങും.

പാര്‍ക്കിങ്

പാര്‍ക്കിങ്

ആള്‍ത്തിരക്കുള്ള ഇടങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഉത്തമം. മോഷ്ടാക്കള്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ സ്വാതന്ത്ര്യത്തോടെ പെരുമാറാന്‍ സാധിക്കില്ല. അധികനേരം ഇങ്ങനെ പാര്‍ക്ക് ചെയ്യേണ്ടി വരികയാണെങ്കില്‍ കാര്‍ ചിത്രത്തില്‍ കാണുന്ന വിധത്തില്‍ ഫൂട്പാത്തിലേക്ക് തിരിച്ചു നിര്‍ത്തുക. ഇത് കാര്‍ വലിച്ചുകൊണ്ടു പോകാന്‍ പദ്ധതിയുള്ളവരെ പ്രയാസത്തിലാക്കും.

സ്റ്റീയറിങ് ലോക്ക്

സ്റ്റീയറിങ് ലോക്ക്

ലോക്കഴിക്കാന്‍ മോഷ്ടാക്കള്‍ക്ക് സാധിച്ചേക്കും. എന്നാല്‍ ഇതിന് കുറച്ച് സമയമെടുക്കും. ഷിഫ്റ്റര്‍ ലോക്ക്, ബ്രേക്ക് പെഡല്‍ ലോക്ക്, സ്‌പെയര്‍ വീല്‍ ലോക്ക് തുടങ്ങിയവയും പ്രയോഗിക്കാവുന്നതാണ്.

വിഐഎന്‍ നമ്പര്‍

വിഐഎന്‍ നമ്പര്‍

യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു പരിപാടിയാണിത്. വിന്‍ഡോ അടക്കമുള്ള ഇടങ്ങളില്‍ ഈ നമ്പര്‍ പതിച്ചാല്‍ മോഷ്ടാക്കള്‍ പിന്‍മാറാനുള്ള സാധ്യത കൂടുതലാണ്. ഈ ഘടകഭാഗങ്ങള്‍ മാറ്റേണ്ടിവരും കാര്‍ മറിച്ചു വില്‍ക്കുന്നതിനു മുമ്പ്.

ആക്‌സസറി

ആക്‌സസറി

വാഹനത്തിനു പുറത്തുള്ള ആക്‌സസറികളിലാണ് പലപ്പോഴും മോഷ്ടാക്കള്‍ പണിയാറുള്ളത്. ഇവയെല്ലാം നന്നായി നട്ടും ബോള്‍ട്ടുമിട്ട് മുറുക്കിയിടുക എന്നതാണ് ഏക പോംവഴി. അഴിച്ചെടുക്കുന്നവര്‍ കുറച്ചധികം പണിപ്പെടണം! മുന്‍വശം മതിലിനോടും മറ്റും ചേര്‍ത്ത് പാര്‍ക്ക് ചെയ്യുന്നതും നല്ലതാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ ടിപ്സ്
English summary
Prevent Your Car From Getting Stolen.
Story first published: Monday, April 27, 2015, 18:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X