കാറിന്റെ ജാക്ക് ഉപയോഗിക്കേണ്ട വിധം വിശദീകരിക്കുന്നു

By Santheep

കാറോടിക്കുന്നവരില്‍ എത്ര പേര്‍ക്ക് ജാക്ക് ശരിയായി ഉപയോഗിക്കാനറിയാം എന്നത് ഒരു മില്യണ്‍ ഡോളര്‍ ചോദ്യമാണ്. ഈയുള്ളവന്‍ മനസ്സിലാക്കിയിടത്തോളം കാറോടിക്കുന്ന ഒരു 80 ശതമാനത്തിലധികം പേരെങ്കിലും സ്വന്തം വണ്ടിയുടെ ടയര്‍ മാറ്റിയിട്ട് ശീലിച്ചിട്ടില്ലാത്തവരാണ്. ജാക്ക് ഉപയോഗിക്കേണ്ടിവരുന്ന പ്രധാന സന്ദര്‍ഭങ്ങളിലൊന്നാണല്ലോ ടയര്‍ മാറ്റല്‍. ടയര്‍ മാറ്റുന്ന പ്രക്രിയയെക്കുറിച്ച് നമുക്ക് പിന്നീടൊരിക്കല്‍ സംസാരിക്കാം. ഇപ്പോള്‍ എങ്ങനെ ജാക്ക് ഉപയോഗിക്കാം എന്നതാണ് ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത്.

എങ്ങനെയെല്ലാമാണ് കാർ ജാക്ക് കയറ്റേണ്ടത്, അതിനായി എടുക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ എന്തൊക്കെ എന്നെല്ലാം താഴെ ചര്‍ച്ചിക്കുന്നു.

ജാക്ക് വെക്കാനറിയാമോ?

കാറിനെ തറനിരപ്പില്‍ നിന്നുയര്‍ത്തുക എന്നതാണ് ജാക്കിന്റെ പ്രധാന ഉദ്ദേശ്യം. കാറിനെ ജാക്കിനുമേല്‍ ഉയര്‍ത്തി നിറുത്തി മറ്റു ജോലികളിലേക്ക് നീങ്ങുന്ന പതിവ് പലര്‍ക്കുമുണ്ട്. ഇത് ശരിയായ ഒരു രീതിയല്ല.

ജാക്ക് വെക്കാനറിയാമോ?

കാറിനടിയില്‍ കയറി എന്തെങ്കിലും ചെയ്യാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ സാധാരണ കാര്‍ ജാക്കുകളെക്കാള്‍ ഉയര്‍ന്ന നില കിട്ടുന്ന ജാക്കുകളുപയോഗിക്കുകയാണ് ഉത്തമം. വളരെ ശ്രദ്ധിച്ച് ചെയ്യേണ്ടുന്ന പണിയാണിത്. ജാക്ക് സ്ഥാനംമാറി കാര്‍ നെഞ്ചത്തോട്ട് വീണ സന്ദര്‍ഭങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്.

ജാക്ക് വെക്കാനറിയാമോ?

ടയര്‍ പഞ്ചറാവുന്ന സന്ദര്‍ഭങ്ങളില്‍ കാറിനെ നിരപ്പായ ഇടത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുക. ശേഷം ഫസ്റ്റ് ഗിയറിലിട്ട് പാര്‍ക്കിംഗ് ബ്രേക്ക് എന്‍ഗേജ് ചെയ്യുക. ഇനി ജാക്ക് പ്രയോഗിക്കാം.

ജാക്ക് വെക്കാനറിയാമോ?

നിരപ്പുള്ള നിലം കിട്ടാത്തയിടത്താണ് വാഹനമെങ്കില്‍ കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വം ചെയ്യണം. ഫൂട്പാത്തിലേക്കോ മറ്റേതെങ്കിലും ഉയര്‍ന്ന ഇടത്തിലേക്കോ കാറിന്റെ മുന്‍വശമോ പിന്‍വശമോ വരത്തക്ക നിലയില്‍ പാര്‍ക്ക് ചെയ്യുകയായിരിക്കും ഉത്തമം. കാര്‍ ജാക്കില്‍ നിന്ന് തെറ്റിയാലും തടിക്ക് അപകടം കൂടാതെ കഴിയാം. കല്ലോ തടിക്കഷണങ്ങളോ വെച്ച് കാര്‍ നീങ്ങാതിരിക്കാനുള്ള സന്നാഹങ്ങളും ഒരുക്കേണ്ടതാണ്.

ജാക്ക് വെക്കാനറിയാമോ?

ഹൈവേയില്‍ വെച്ച് ടയര്‍ ചെയ്യാതിരിക്കുക എന്നത് സാമാന്യമായ ഒരു സുരക്ഷാനിര്‍ദ്ദേശം മാത്രമാണ്. പണി കിട്ടാന്‍ വളരെ എളുപ്പമുള്ള ഇടമാണതെന്ന് പറയേണ്ടതില്ലല്ലോ.

ഇനി കാര്‍ ജാക്ക് ഉപയോഗിക്കേണ്ടതെങ്ങനെ എന്ന് പരിശോധിക്കാം

ഇനി കാര്‍ ജാക്ക് ഉപയോഗിക്കേണ്ടതെങ്ങനെ എന്ന് പരിശോധിക്കാം

ജാക്ക് വെക്കുവാന്‍ പഴയ കാറുകളിലാണെങ്കില്‍ കുറച്ച് കരുത്തേറിയ സബ് ഫ്രെയിമുകളുണ്ടായിരുന്നു. പുതിയ കാറുകളില്‍ ഇവ വളരെ കനം കുറഞ്ഞ ലോഹങ്ങളുപയോഗിച്ചാണ് നിര്‍മിക്കുന്നത്. ഇവിടെ ജാക്ക് വെച്ചാല്‍ ആ പ്രദേശം എളുപ്പം പൊളിഞ്ഞുകിട്ടും. പുതിയ കാറുകളില്‍ ജാക്ക് വെക്കുവാനായി ടയറിന് പിന്നിലായി പ്രത്യേകം ഇടമുള്ളത് കാണാം. ചിത്രത്തില്‍ കാണുന്നതുപോലെ ഈ സ്ഥലത്ത് ജാക്ക് കൃത്യമായി ഘടിപ്പിച്ച് ഉയര്‍ത്താന്‍ സാധിക്കും. കാര്‍ മാന്വലില്‍ ഈ ലിഫ്റ്റിംഗ് പോയിന്റ് കൃത്യമായി രേഖപ്പെടുത്തിയിരിക്കും. വായിച്ചുനോക്കുന്നത് നല്ലതാണ്. ഇനിയും മനസ്സിലായില്ലെങ്കില്‍ ഏതെങ്കിലും മെക്കാനിക്കുനോട് ചോദിച്ചാല്‍ സംഗതി തെര്യപ്പെടുത്തിത്തരും.

ജാക്ക് വെക്കാനറിയാമോ?

ജാക്ക് ശരിയായ ലിഫ്റ്റിംഗ് പോയിന്റില്‍ ഘടിപ്പിച്ചുകഴിഞ്ഞാല്‍ പതുക്കെ ഉയര്‍ത്തിത്തുടങ്ങാം. സാധാരണമായി കാറുകളില്‍ കാണാറുള്ളത് സിസര്‍ ജാക്കുകളാണ്. ഈ ജാക്ക് ഘടിപ്പിച്ചതിനുശേഷം ഘടികാരസൂചി മാതൃകയില്‍ തിരിച്ച് ഉയര്‍ത്തുകയാണ് വേണ്ടത്.

ജാക്ക് വെക്കാനറിയാമോ?

ഹൈഡ്രോളിക് ജാക്കാണ് ഉപയോഗിക്കുന്നതെങ്കില്‍ വളരെ സ്മൂത്തായി പമ്പ്-അപ് ചെയ്യുക.

ജാക്ക് വെക്കാനറിയാമോ?

ടയര്‍ ഘടിപ്പിച്ചു കഴിഞ്ഞാല്‍ ജാക്ക് പതുക്കെ റീലീസ്/പമ്പ്-ഡൗണ്‍ ചെയ്യാം.

ജാക്ക് വെക്കാനറിയാമോ?

ഹൈഡ്രോളിക് ജാക്കിന്റെ പ്രഷര്‍ വാല്‍വ് റീലീസ് ചെയ്താല്‍ മാത്രം മതിയാകും. ജാക്ക് പതുക്കെ താഴ്ന്നുകൊള്ളും.

സാധാരണമായി ഉപയോഗിക്കാറുള്ള ജാക്കുകള്‍

സാധാരണമായി ഉപയോഗിക്കാറുള്ള ജാക്കുകള്‍

സിസര്‍ ജാക്ക്

ചെറിയ വാഹനങ്ങള്‍ ഉയര്‍ത്തുവാന്‍ സിസര്‍ ജാക്കുകളാണ് സാധാരണയായി ഉപയോഗിക്കാറ്. വലിപ്പക്കുറവിന്റെ സൗകര്യം ഈ ജാക്കിനുണ്ട് എന്നു പറയാം.

കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഹൈഡ്രോളിക് ജാക്കുകള്‍

കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഹൈഡ്രോളിക് ജാക്കുകള്‍

വലിയ വാഹനങ്ങള്‍ ഉയര്‍ത്തുവാന്‍ ഹൈഡ്രോളിക് ജാക്കുകളാണുപയോഗിക്കാറ്.

Most Read Articles

Malayalam
English summary
How many of us can say that we are fully aware how to use a car jack? One of the main reasons to jack up a car is to change a tyre.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X