മലിനീകരണം കുറയ്ക്കാൻ നിങ്ങളാൽ എന്ത് ചെയ്യാനാകും?

By Praseetha

ഇന്ത്യയിലേറ്റവും മലിനീകരണമുള്ള നഗരം ദില്ലിയാണെന്നുള്ള കണ്ടെത്തിലിനെ തുടർന്നാണ് ഡീസൽ വാഹനങ്ങൾക്ക് തടയിടാനുള്ള പ്രധാനക്കാരണം. അതിനുശേഷം ഡീസൽ നിരോധിച്ച് കൊണ്ടുള്ള നിയമം രാജ്യത്ത് പലയിടത്തും നടപ്പിലാക്കി വരികയാണ്.

കുഞ്ഞു പല്ല് പറിക്കാൻ ഹെലികോ‌പ്റ്ററോ?

2000സിസിക്ക് മുകളിലുള്ള വാഹനങ്ങളും കാലപഴക്കമേറിയ ഡീസൽ വാഹനങ്ങളും നിരോധിക്കുന്നത് വഴിയാണ് മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ കൈക്കൊണ്ടിരിക്കുന്നത്. നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ മലിനീകരണം ഒരുപരിധി വരെ തടയാനാകും അതിനുള്ള മാർഗങ്ങളാണ് താഴെ വിവരിച്ചിരിക്കുന്നത്.

സർവീസ് നടത്തൽ

സർവീസ് നടത്തൽ

വേണ്ട രീതിയിൽ സർവീസ് നടത്താത്ത വാഹനങ്ങളിൽ നിന്നാണ് കൂടുതലായും കറുത്ത പുക പുറന്തള്ളുന്നതായി കാണപ്പെടുന്നത്. സമയാസമയങ്ങളിൽ വാഹനങ്ങൾ സർവീസിന് നൽകി വേണ്ട രീതിയിലുള്ള ശുചീകരണ പ്രവർത്തികൾ നടത്തിയാൽ തന്നെ മലിനീകരണം ഒഴിവാക്കാവുന്നതാണ്.

ഓടാതിരിക്കുമ്പോൾ എൻജിൻ ഓഫ് ചെയ്യുക

ഓടാതിരിക്കുമ്പോൾ എൻജിൻ ഓഫ് ചെയ്യുക

ട്രാഫിക്ക് കുരുക്കിൽ സിഗ്നിൽ ഓണാകുന്നത് വരെ എൻജിൻ പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണെങ്കിൽ ഇത് മലിനീകരണത്തിന് കാരണമാകും. എത്രമാത്രം വാഹനങ്ങൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നുവോ മലിനീകരണത്തിന്റെ തോത് അത്രകണ്ട് വർധിക്കുകയും ചെയ്യും. ഒരു മിനിട്ടിലധികം നേരം നിർത്തേണ്ടതായി വരികയാണെങ്കിൽ വാഹനം ഓഫ് ചെയ്തിടുന്നതായിരിക്കും ബുദ്ധി. മലിനീകരണം കുറയ്ക്കുന്നതോടൊപ്പം ഇന്ധനവും ലാഭിക്കാം.

എൻജിനിലുള്ള സമർദ്ദം

എൻജിനിലുള്ള സമർദ്ദം

എൻജിനിൽ കൂടുതൽ സമർദ്ദം ഏൽപിക്കുന്നത് എൻജിന്റെ കാര്യക്ഷമത കുറയുന്നതിലും കൂടുതൽ മലിനീകരണത്തിനും വഴിയൊരുക്കുന്നു. ഇന്ധനം അധികമായി കത്തുന്നത് വഴി കൂടുതൽ കാർബൺഡയോക്സൈഡാണ് പുറന്തള്ളപ്പെടുന്നത്. പെട്ടെന്ന് ബ്രേക്കിടുമ്പോൾ അല്ലെങ്കില്‍ മറ്റ് വാഹനങ്ങളെ മറികടന്നു പോകുമ്പോഴോക്കെ ഇത് സംഭവിക്കാം.

പ്രകൃതി സൗഹൃദ വാഹനങ്ങൾ

പ്രകൃതി സൗഹൃദ വാഹനങ്ങൾ

നിലവിലുള്ള വാഹനമൊഴിവാക്കി ഒരു ഹൈബ്രിഡ് വാഹനമെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ എൽപിജി, സിഎൻജി എൻജിൻ ഉൾപ്പെടുത്തുന്നതായിരിക്കും നിങ്ങളെ സംബന്ധിച്ചിടത്തോളം എളുപ്പമുളള കാര്യം.

പബ്ലിക്ക് ട്രാൻസ്പോർട്

പബ്ലിക്ക് ട്രാൻസ്പോർട്

ആളുവീതമുള്ള കാറും ബൈക്കും ഓടിക്കുന്നത് ഒഴിവാക്കി ബസ്, മെട്രോ പോലുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാൽ വൻ തോതിൽ മലിനീകരണം കുറയ്ക്കാമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ഇത് സാധ്യമാകും ഇന്ത്യയിൽ എല്ലായിടത്തേക്കും മെട്രോ പോലുള്ള സർവീസ് ഇല്ലാത്തതിനാൽ സ്വന്തം വാഹനമുപേക്ഷിച്ചാൽ ആളുകൾ പെട്ടതു തന്നെ.

റൂട്ട് പ്ലാൻ ചെയ്യൽ

റൂട്ട് പ്ലാൻ ചെയ്യൽ

ഓഫിസിലേക്കും മറ്റുമുള്ള യാത്രപുറപ്പെടുന്നതിന് മുൻപ് ജിപിഎസ് ഉപയോഗിച്ച് ട്രാഫിക്ക് കുറഞ്ഞ റോഡുകൾ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. എന്തെന്നുവെച്ചാൽ മുൻ വിവരിച്ചത് പോലെ ട്രാഫിക്കിൽ കിടക്കുന്ന സമയമത്രയും എൻജിൻ പ്രവർത്തിക്കുകയും ഇന്ധന നഷ്ടവും മലിനീകരണത്തിനൊപ്പം നിങ്ങളുടെ സമയവുമാണ് നഷ്ടമാക്കുന്നത്.

കൂടുതൽ വായിക്കൂ

ടെസ്റ്റ് ഡ്രൈവിംഗിനിടയിൽ പയ്യൻ കാറും കൊണ്ട് കടന്നു

കൂടുതൽ വായിക്കൂ

ഒറിജിനൽ ബുഗാട്ടിയേയും വെല്ലും ഈ അപരൻ

Most Read Articles

Malayalam
കൂടുതല്‍... #മലിനീകരണം #pollution
English summary
Five ways to make your car less polluting and more efficient
Story first published: Thursday, June 30, 2016, 17:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X