കാര്‍ ഓട്ടോമാറ്റിക് ഗിയറാണോ? ശ്രദ്ധിക്കുക! ഡ്രൈവിംഗില്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍

Written By:

ഇന്ത്യന്‍ റോഡുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ ഗിയര്‍ബോക്‌സോട് കൂടിയ കാറുകളുടെ സാന്നിധ്യം ദിനംപ്രതി വര്‍ധിച്ച് വരികയാണ്. നിലവിലെ ട്രാഫിക് സാഹചര്യങ്ങളില്‍ ആയാസകരമായ ഡ്രൈവിംഗാണ് ഇത്തരം കാറുകള്‍ നല്‍കുന്നത്.

നിങ്ങള്‍ സ്ഥിരം ട്രാഫിക്ക് ജാമിന് ഇരയാകുന്നൂവെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കാറുകള്‍ തന്നെയാണ് ഏറ്റവും ഉചിതവും. ആയാസകരമായ ഡ്രൈവിംഗിന് വേണ്ടി നാം തെരഞ്ഞെടുക്കുന്ന ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കാറുകള്‍ക്ക് മാനുവല്‍ ട്രാന്‍സ്മിഷന്‍ കാറുകളെക്കാള്‍ ഒരല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്.

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കാറുകളില്‍ നമ്മള്‍ വരുത്തുന്ന ഒരോ ചെറിയ അശ്രദ്ധയ്ക്കും പിന്നീട് വലിയ വിലയാണ് നല്‍കേണ്ടി വരിക. 

കാരണം, മറ്റ് കാറുകളെ അപേക്ഷിച്ച് ഓട്ടോമാറ്റിക് കാറുകളുടെ റിപ്പയറിംഗ് നിരക്ക് ഉയര്‍ന്നതാണ്. അതിനാല്‍ ഓട്ടോമാറ്റിക് കാറുകള്‍ ഉപയോഗിക്കുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍-

  • ഡ്രൈവിംഗില്‍ മോഡ് മാറ്റരുത്

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ക്ലച്ചുകളും ട്രാന്‍സ്മിഷന്‍ സംവിധാനത്തിലെ ബാന്‍ഡുകളും മുഖേനയാണ് ഗിയറുകളും മോഡുകളും തമ്മില്‍ സ്വിച്ച് ചെയ്യപ്പെടുന്നത്.

അതിനാല്‍ ബ്രേക്ക് ചവിട്ടി കാര്‍ നിര്‍ത്തിയതിന് ശേഷം മോഡ് മാറ്റുന്നതാണ് ഉചിതം.

അതേസമയം, നിങ്ങള്‍ ഡ്രൈവിംഗില്‍ തന്നെ നേരിട്ട് മോഡ് മാറ്റുകയാണെങ്കില്‍ ട്രാന്‍സ്മിഷന്‍ സിസ്റ്റത്തിലുള്ള ഫ്രിക്ഷന്‍ മെറ്റീരിയലാകും കാര്‍ നിര്‍ത്താന്‍ ശ്രമിക്കുക.

ഇത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനത്തെ തകരാറിലാക്കുന്നില്‍ നിര്‍ണായക പങ്ക് വഹിക്കും.

  • ഇറക്കങ്ങളില്‍ ന്യൂട്രല്‍ ഉപയോഗിക്കരുത്

ഒരിക്കലും ഇറക്കത്തില്‍ കാറിനെ ന്യൂട്രല്‍ മോഡിലേക്ക് മാറ്റി ഇന്ധനം സംരക്ഷിക്കാന്‍ ശ്രമിക്കരുത്. ഇത് അബദ്ധമാണ്.

മാത്രമല്ല, ഇറക്കങ്ങളില്‍ വാഹനത്തെ ന്യൂട്രലിലേക്ക് മാറ്റിയാല്‍, വാഹനത്തിന് മേലുള്ള നമ്മുടെ നിയന്ത്രണം കൂടിയാണ് നഷ്ടമാകുന്നത്. ആധുനിക സാങ്കേതികതയില്‍ വരുന്ന ഓട്ടോമാറ്റിക് കാറുകളില്‍ ചരിവുള്ള പ്രദേശങ്ങള്‍ ഇറങ്ങുമ്പോള്‍ തന്നെ എഞ്ചിനിലേക്കുള്ള ഇന്ധന സപ്ലൈ നിര്‍ത്തലാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്.

അതിനാല്‍ മാനുവല്‍ കാറുകളിലേത് പോലെ ഇറക്കങ്ങളില്‍ ന്യൂട്രല്‍ മോഡിലേക്ക് മാറ്റി ഇന്ധനം സംരക്ഷിക്കേണ്ട ആവശ്യകത ഓട്ടോമാറ്റിക് കാറുകള്‍ക്ക് ഇല്ല.

  • ഡ്രൈവിംഗിന് മുമ്പ് എഞ്ചിന് അധികം റെയ്‌സ് ചെയ്യരുത്

ഡ്രൈവിംഗ് ആരംഭിക്കുന്നതിന് മുമ്പ്, ന്യൂട്രല്‍ മോഡിലിട്ട് കാര്‍ എഞ്ചിനെ റെയ്‌സ് ചെയ്യുന്നത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനത്തെ ബാധിക്കും.

നേരത്തെ സൂചിപ്പിച്ചത് പോലെ, ഗിയര്‍/മോഡുകള്‍ മാറാനായി ക്രമീകരിച്ചിട്ടുള്ള ബാന്‍ഡുകളും ക്ലച്ചുകളും ഇതിലൂടെ തകരാറിലാകും.

എഞ്ചിന് സ്റ്റാര്‍ട്ട് ചെയ്ത് സാധാരണ നിലയില്‍ തന്നെ ബ്രേക്ക് പെഡല്‍ ഉപയോഗിച്ച് ഡ്രൈവിംഗ് മോഡിലേക്ക് മാറുന്നതാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കാറുകള്‍ക്ക് ഏറ്റവും ഉചിതം.

  • സ്റ്റോപ് സിഗ്നലുകളില്‍ മോഡ് മാറ്റരുത്

സ്‌റ്റോപ് സിഗ്നലുകളില്‍ എത്തുമ്പോള്‍ ഡ്രൈവ് മോഡ് മാറ്റുന്നതും അനുചിതമാണ്.

കാരണം, ഇത്തരം സാഹചര്യങ്ങളില്‍ ന്യൂട്രലിലേക്ക് മാറുന്നത് ട്രാന്‍സ്മിഷന് മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കില്ല.

അതേസമയം, ഡ്രൈവ് മോഡില്‍ തന്നെ വാഹനം വന്ന് നിര്‍ത്തുന്നത് ട്രാന്‍സ്മിഷന് മേലുള്ള സമ്മര്‍ദ്ദം ഒരല്‍പം കുറയ്ക്കും.

വേഗതയ്ക്ക് വേണ്ടി എഞ്ചിന്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ നിന്നും നിശ്ചാലാവസ്ഥയില്‍ എത്തുന്നത് സ്വാഭാവികമായും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്റെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വഴിവെക്കും.

  • കാര്‍ നിങ്ങുമ്പോള്‍ ഒരിക്കലും പാര്‍ക്ക് മോഡില്‍ ഇടരുത്

ഏറ്റവും പുതിയ ഓട്ടോമാറ്റിക് കാറുകളില്‍ പാര്‍ക്ക് മോഡില്‍ വാഹനം നീങ്ങാന്‍ അനുവദിക്കാറില്ല.

ഇത് തടയാന്‍ സ്പീഡ് സെന്‍സറുകള്‍ ഇത്തരം കാറുകളില്‍ ഉണ്ടാകും.

എന്നാല്‍ ഒരല്‍പം പഴയ ഓട്ടോമാറ്റിക് കാറുകളില്‍ ഈ സംവിധാനമുണ്ടാകില്ല. ഇത് നാം തന്നെയാണ് മാറ്റേണ്ടത്.

പാര്‍ക്ക് മോഡില്‍ ഗിയറുകള്‍ക്ക് മേല്‍ ഒരു പിന്‍ലോക്കാണ് പ്രവര്‍ത്തിക്കുന്നത്. ഇത് വാഹനം മുന്നോട്ട് നീങ്ങുന്നതില്‍ നിന്നും പ്രതിരോധിക്കും.

അതിനാല്‍ പാര്‍ക്ക് മോഡില്‍ ഡ്രൈവ് ചെയ്യുന്നത് പിന്‍ലോക്കിനെ തകരാറിലാക്കി പാര്‍ക്ക് മെക്കാനിസം കേടുവരുത്തുന്നതിന് ഇടവരുത്തും.

അതുപോലെ തന്നെ പാര്‍ക്ക് മോഡിലേക്ക് മാറാന്‍ ആദ്യം ബ്രേക്ക് ചവിട്ടി വാഹനം നിര്‍ത്തേണ്ടതും അനിവാര്യമാണ്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഓട്ടോ ടിപ്സ് #auto tips
Story first published: Friday, March 17, 2017, 12:11 [IST]
English summary
Things that should not be done in an automatic transmission car.
Please Wait while comments are loading...

Latest Photos