വണ്ടി കേടായാൽ അടിയന്തരഘട്ടത്തിൽ എന്തുചെയ്യാം?

By Praseetha

പൻവേലിനടുത്ത് പൂനൈ-മുംബൈ എക്സ്പ്രെസ് വേയിൽ നിർത്തിയിട്ടുരുന്ന രണ്ട് കാറുകളിലിടിച്ച് നിയന്ത്രണം വിട്ട ബസ് 20 അടി താഴ്ചയിലേക്കുള്ള കൊക്കയിലേക്ക് മറിഞ്ഞു. ആറുമാസം പ്രായമുള്ള കുഞ്ഞ് അടക്കം 17 പേർ മരണപ്പെടുകയും അമ്പതോളം പേർക്ക് പരിക്കുപറ്റുകയും ചെയ്തു. പശ്ചിമ മഹാരാഷ്ട്രയിലെ സത്താറയിൽനിന്നു മുംബൈയിലേക്ക് പുറപ്പെട്ട സ്വകാര്യബസിനാണ് അപകടം സംഭവിച്ചത്. പഞ്ചറായ ടയർ മാറ്റാനായി റോഡിനരികിൽ നിർത്തിയ കാറുകാരെ സഹായിക്കാൻ പിന്നിലൊരു കാർ നിർത്തിയിട്ടിരുന്നു. നിയന്ത്രണം വിട്ട ബസ് കാറുകളിലിടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു.

ബസ് സഞ്ചരിക്കവെ പാലം തകർന്നു വൻ ദുരന്തമൊഴിവായി

ഇടിയുടെ ആഘാതത്തിൽ ഒരു കാറും കൊക്കയിലേക്കു തെറിച്ചുവീണു. ഇന്ത്യയിലെ ആദ്യത്തെ ആറുവരി അതിവേഗ പാതയാണ് മുംബൈ-പൂനൈ എക്സ്പ്രസ്‌വേ. അതിവേഗതയിൽ വാഹനങ്ങൾ ചീറിപായുന്ന റോഡിലേക്ക് കയറ്റി നിർത്തിയതാണ് അപകടകാരണമായി വ്യക്തമാക്കുന്നത്. വാഹനങ്ങൾ പാതിവഴിയിൽ വച്ച് കേടായാൽ എന്തു ചെയ്യണം എത്തരത്തിൽ പാർക്ക് ചെയ്യണമെന്നുള്ള മാർഗ നിർദ്ദേശങ്ങളാണ് ചുവടെ ചേർക്കുന്നത്.

 വണ്ടി കേടായാൽ അടിയന്തരഘട്ടത്തിൽ എന്തുചെയ്യാം?

ഇത്തരത്തിൽ അശ്രദ്ധമായി പാർക്ക് ചെയ്യുന്ന വണ്ടികളാണ് മിക്ക അപകടങ്ങൾക്കും വഴിയൊരുക്കുന്നത്. വണ്ടി ഓടിക്കാൻ അല്ലാതെ എങ്ങനെ ഏത് തരത്തിൽ പാർക്ക് ചെയ്യണമെന്ന് പലർക്കും വ്യക്തമായ ധാരണയില്ല.

 വണ്ടി കേടായാൽ അടിയന്തരഘട്ടത്തിൽ എന്തുചെയ്യാം?

തികച്ചും ഒറ്റപ്പെട്ട സ്ഥലത്ത് വണ്ടി പൊടുന്നനെ നിന്നുപോയാൽ എന്ത് ചെയ്യാനാകുമെന്ന് ആലോചിച്ചിട്ടുണ്ടോ? പരിഭ്രാന്തരാകാതെ വേണ്ടതു ചെയ്യുന്നിടത്താണ് നമ്മുടെ വിജയം.

 വണ്ടി കേടായാൽ അടിയന്തരഘട്ടത്തിൽ എന്തുചെയ്യാം?

വണ്ടിയോടിക്കുമ്പോൾ പ്രത്യേകിച്ച് ഹൈവേയിൽ കൂടി പോകുമ്പോൾ കാറിന് കേട്സംഭവിക്കുകയാണെങ്കിൽ ഉടൻ തന്നെ റോഡിന്റെ വശത്തേക്ക് തള്ളിനീക്കാൻ ശ്രമിക്കുക. സൈൻ ബോർഡെന്തിങ്കിലും വക്കുന്നതും ഉചിതമായിരിക്കും.

വണ്ടി കേടായാൽ അടിയന്തരഘട്ടത്തിൽ എന്തുചെയ്യാം?

മറ്റ് വാഹനങ്ങൾക്ക് തടസമില്ലാതിരിക്കാനും എതിരെ വരുന്ന വാഹനങ്ങൾക്ക് വ്യക്തമായി കാണുന്നതിനും വേണ്ടിയാണിത്.

വണ്ടി കേടായാൽ അടിയന്തരഘട്ടത്തിൽ എന്തുചെയ്യാം?

ഹൈവെയിൽ വച്ച് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതും രാത്രിസമയങ്ങളിൽ വണ്ടിയിൽ നിന്നിറങ്ങി കേട്പാടുകൾ തീർക്കാൻ ശ്രമിക്കുന്നത് തന്നെ അബദ്ധമാണ്. പിന്നിൽ നിന്ന് പാഞ്ഞുവരുന്ന വാഹനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ലെങ്കിൽ മറ്റൊരു അപകടത്തിന് ഇത് വഴിയോരുക്കും.

വണ്ടി കേടായാൽ അടിയന്തരഘട്ടത്തിൽ എന്തുചെയ്യാം?

രാത്രിസമയത്ത് വണ്ടിക്കകത്ത് നിന്ന് ഇറങ്ങാൻ സാധിക്കാത്ത തരത്തിലാണെങ്കിൽ ഇന്റീരിയർ ലൈറ്റ് ഓൺ ചെയ്ത് വിന്റോയിലൂടെ വെളുത്ത തുവാലയോ പേപ്പറോ വീശി ആളുകളുടെ ശ്രദ്ധയാകർഷിക്കാവുന്നതാണ്. നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നുള്ള മെസേജ് നൽകുന്നതിനുള്ള നല്ലൊരുപായമാണിത്.

വണ്ടി കേടായാൽ അടിയന്തരഘട്ടത്തിൽ എന്തുചെയ്യാം?

തൂവാലയും മറ്റും ലഭ്യമല്ലെങ്കിൽ ഹസാർഡ് ലൈറ്റിടുന്നതും മറ്റുള്ള ഡ്രൈവർമാരുടെ ശ്രദ്ധപറ്റുന്നതിന് ഒരുപരുധിവരെ സഹായിക്കും.

വണ്ടി കേടായാൽ അടിയന്തരഘട്ടത്തിൽ എന്തുചെയ്യാം?

മറ്റൊന്ന് ചെയ്യാവുന്നത് ഉടനെ ഫോൺ എടുത്ത് ഹൈവേ പട്രോളിനെ വിവരമറിയിക്കുക എന്നതാണ്.

വണ്ടി കേടായാൽ അടിയന്തരഘട്ടത്തിൽ എന്തുചെയ്യാം?

വണ്ടിയിൽ നിന്ന് ഇറങ്ങി വാഹനങ്ങൾക്ക് അഭിമുഖമായിരുന്ന് കേടുപാടുകൾ തീർക്കാൻ ശ്രമിക്കുന്നതും വൻആപത്താണ്. പകരം വണ്ടിയെ മറുവശത്തേക്ക് മാറ്റി കേടുപാട് പരിഹരിക്കുന്നതാകും ഉചിതം.

വണ്ടി കേടായാൽ അടിയന്തരഘട്ടത്തിൽ എന്തുചെയ്യാം?

നിങ്ങളുടെ ശ്രദ്ധക്കുറവ് കൊണ്ട് മേൽപറഞ്ഞ തരത്തിലുള്ള അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നതിനേക്കാൾ റോഡിൽ സമയോചിതമായുള്ള നീക്കത്തിലൂടെ വൻ ദുരന്തങ്ങൾ നിങ്ങൾക്ക് തന്നെ ഒഴിവാക്കാവുന്നതേയുള്ളൂ.

വണ്ടി കേടായാൽ അടിയന്തരഘട്ടത്തിൽ എന്തുചെയ്യാം?

വാഹനമെടുത്ത് ദീർഘദൂര യാത്രയ്ക്ക് പുറപ്പെടുമ്പോൾ അത്യാവശ്യം വേണ്ട സുരക്ഷാനടപടി ക്രമങ്ങൾ അറിഞ്ഞുവയ്ക്കുന്നത് നല്ലതായിരിക്കും.

കൂടുതൽ വായിക്കൂ

അപകടം വരുത്തി കടന്നുകളയുന്നവരെ, നിങ്ങൾക്കിനി ജയിൽശിക്ഷ

കൂടുതൽ വായിക്കൂ

ട്രക്കുകൾക്ക് ഇടയിൽപ്പെട്ട കാർ തരിപ്പണമായി; 5 ദാരുണ മരണം

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ ടിപ്സ് #auto tips
English summary
What to Do if Your Car Breaks Down on the Road
Story first published: Tuesday, June 7, 2016, 13:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X