ഡ്രൈവിംഗിനിടെ ഉറക്കമൊരു വില്ലനാകാറുണ്ടോ? ജാഗ്രത!!

ഡ്രൈവിംനിടെ ഉറങ്ങാതിരിക്കണമെങ്കിൽ ഇത്രമാത്രം ചെയ്താൽ മതി.

By Praseetha

എത്ര മികച്ച ഡ്രൈവറാണെന്നുള്ള ആത്മവിശ്വാസം നിങ്ങൾക്കുണ്ടായാൽ പോലും രാത്രിക്കാല ദീർഘദൂര യാത്രകളിൽ പ്രത്യേക ശ്രദ്ധയാവശ്യമാണ്. ചിലർ മയക്കം അനുഭവപ്പെടുമ്പോൾ അതു കാര്യമാക്കാതെ മുന്നോട്ടുപോകും ഒരു നിമിഷത്തെ വീഴ്ചമതി നിങ്ങളുടെ ജീവൻ അപകടത്തിലാകാൻ.

ഡ്രൈവിംഗിനിടെ ഉറക്കം ഒരു വില്ലനാകാറുണ്ടോ?

ഇത്തരത്തിലുള്ള മിക്ക അപകടകങ്ങളും പുലർച്ചെയായിരിക്കും സംഭവിക്കുക. ഹൈവേകളിൽ ഡ്രൈവർ ഉറങ്ങിപ്പോയതു കാരണം അപകടം സംഭവിച്ചു എന്നുള്ള വാർത്തകൾ നിരവധി കേട്ടുകാണും. ഡ്രൈവർമാർ പാതി മയക്കത്തിൽ വണ്ടിയോടിക്കുന്നതാണ് നിയന്ത്രണം വിട്ടുള്ള ഇത്തരം അപകടകങ്ങൾക്ക് ഒരു പരിധിവരെ കാരണം.

ഡ്രൈവിംഗിനിടെ ഉറക്കം ഒരു വില്ലനാകാറുണ്ടോ?

നിങ്ങൾ ഒരു മികച്ച ഡ്രൈവർ ആയേക്കാം എന്നാൽ ഒരു പരിധിക്കപ്പുറം ഉറക്കത്തെ പിടിച്ചു നിർത്താൻ നിങ്ങളുടെ തലച്ചോറിന് സാധിക്കില്ലെന്ന് ഓർക്കണം. കാറിന്റെ ഗ്ലാസ് താഴ്ത്തിയിടുന്നത്, ഓഡിയോ വോളിയം കൂട്ടുന്നത് എന്നിവയൊന്നും ഇതിനൊരു പരിഹാരമായി കാണരുത്.

ഡ്രൈവിംഗിനിടെ ഉറക്കം ഒരു വില്ലനാകാറുണ്ടോ?

വാഹനമോടിച്ചുകൊണ്ടിരിക്കുമ്പോൾ പിടിച്ചുനിൽക്കാൻ കഴിയാത്ത വിധം തലച്ചോർ മയക്കത്തിലേക്ക് പോവുക എപ്പോഴെന്ന് ആർക്കും പറയാൻ സാധിക്കില്ല. ഡ്രൈവിനിടെ നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ടോ?

ഡ്രൈവിംഗിനിടെ ഉറക്കം ഒരു വില്ലനാകാറുണ്ടോ?

എങ്കിൽ ഡ്രൈവിംഗ് ഉടൻ നിർത്തി നിങ്ങൾക്ക് വിശ്രമമാണ് ആവശ്യം. ഒരു നിമിഷത്തെ അശ്രദ്ധ നയിക്കുന്നത് വലിയ ദുരന്തത്തിലേക്കാണെന്ന് ഓർത്തിരിക്കുന്നത് നല്ലതായിരിക്കും.

ഡ്രൈവിംഗിനിടെ ഉറക്കം ഒരു വില്ലനാകാറുണ്ടോ?

  • റോഡില്‍ ശ്രദ്ധ പതിപ്പിക്കാൻ സാധിക്കാത്ത വിധം കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക.
  • തുടർച്ചയായി കോട്ടുവായിടുക.
  • തുടരെ തുടരെ കണ്ണു ചിമ്മി തുറക്കേണ്ടുന്ന സാഹചര്യമുണ്ടാവുക.
  • ഡ്രൈവിംഗിൽ നിന്നും ശ്രദ്ധ പതറി മറ്റെന്തിങ്കിലും ചിന്തിച്ചുകൊണ്ട് ഓടിക്കുക.
  • തലയ്ക്ക് ഭാരക്കൂടുതലും ബാലൻസ് തെറ്റുന്നതുപോലെയും തോന്നുക.
  • ഡ്രൈവിംഗിനിടെ ഉറക്കം ഒരു വില്ലനാകാറുണ്ടോ?

    ഉറക്കത്തിലേക്ക് വഴുതി വീഴുമുൻപ് തലച്ചോർ നൽകുന്ന ചില അപായ സൂചനകളാണിത്. ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു പോകുന്നവർക്കാണ് അപകടങ്ങൾ സംഭവിക്കുന്നത്. ഒരു നിമിഷത്തെ അശ്രദ്ധ മതി എന്നന്നേക്കുമായുള്ള ഉറക്കത്തിലേക്കാണ് നിങ്ങൾ ചെന്നെത്തുക.

    ഡ്രൈവിംഗിനിടെ ഉറക്കം ഒരു വില്ലനാകാറുണ്ടോ?

    എപ്പോഴും ദൂരയാത്രയ്ക്ക് പോകുമ്പോൾ വേണ്ടത്ര ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ദൂരയാത്രയ്ക്ക് മുൻപ് ഉന്മേഷത്തോടെ വണ്ടിയോടിക്കാൻ ഏഴോ, എട്ടോ മണിക്കൂർ ഉറക്കം ആവശ്യമാണെന്ന് ഓർക്കുക.

    ഡ്രൈവിംഗിനിടെ ഉറക്കം ഒരു വില്ലനാകാറുണ്ടോ?

    ഡ്രൈവിംഗിനിടയില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഏതെങ്കിലും അനുഭവപ്പെട്ടാൽ വണ്ടി നിർത്തി അല്പമെങ്കിലും ഉറങ്ങാൻ ശ്രമിക്കണം. ഇതു തടസമില്ലാത്ത മുന്നോട്ടുള്ള യാത്രയ്ക്ക് സഹായകമാകും.

    ഡ്രൈവിംഗിനിടെ ഉറക്കം ഒരു വില്ലനാകാറുണ്ടോ?

    ജീവിച്ചിരിക്കുന്നതിലും വലുതായിട്ടൊന്നുമില്ലെന്ന് ഓർക്കണം. ഉറങ്ങി എഴുന്നേറ്റാലും അല്പനേരത്തേക്ക് മയക്കം അനുഭവപ്പെട്ടേക്കാം എന്നതിനാൽ വേഗത കൂറച്ച് ഓടിക്കുന്നതായിരിക്കും നല്ലത്.

    ഡ്രൈവിംഗിനിടെ ഉറക്കം ഒരു വില്ലനാകാറുണ്ടോ?

    ദൂര യാത്രകളിൽ കഴിവതും ഡ്രൈവിംഗ് അറിയുന്ന ഒരാളെ കൂടെകൂട്ടുന്നത് നല്ലതായിരിക്കും. നിങ്ങൾക്ക് വിശ്രമം ആവശ്യമുപ്പോൾ വണ്ടി മാറി എടുക്കാൻ കൂടെയൊരാൾ ഉണ്ടാകുന്നത് നല്ലതാണ്.

    ഡ്രൈവിംഗിനിടെ ഉറക്കം ഒരു വില്ലനാകാറുണ്ടോ?

    കുറച്ചു ദൂരമേയുള്ളൂ ഇനി ലക്ഷ്യ സ്ഥാനത്ത് എത്തി ഉറങ്ങാം എന്ന ചിന്തയോടെ ഓടിക്കുന്നതും അപകടകങ്ങൾക്ക് വഴിവെക്കുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള തിടുക്കങ്ങൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക.

    ഡ്രൈവിംഗിനിടെ ഉറക്കം ഒരു വില്ലനാകാറുണ്ടോ?

    യാത്രക്കിടെ മദ്യപിക്കരുത്. മദ്യം തലച്ചോറിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

    ഡ്രൈവിംഗിനിടെ ഉറക്കം ഒരു വില്ലനാകാറുണ്ടോ?

    യാത്രയില്‍ കഫൈന്‍ അടങ്ങിയപദാര്‍ത്ഥങ്ങളോ, പാനീയങ്ങളോ കഴിക്കുന്നത് തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ സഹായിക്കും.

    ഡ്രൈവിംഗിനിടെ ഉറക്കം ഒരു വില്ലനാകാറുണ്ടോ?

    രാത്രി ഏറെ വൈകി പുലര്‍ച്ചെ 5.30 വരെയുള്ള സംയങ്ങളിൽ വാഹനം ഓടിക്കാതിരിക്കുന്നതായിരിക്കും കൂടുതൽ സുരക്ഷിതം. ഈ സമയത്തായിരിക്കും ഉറക്കം തൂങ്ങി വീഴാനുള്ള പ്രവണത കൂടുതൽ.

    ഡ്രൈവിംഗിനിടെ ഉറക്കം ഒരു വില്ലനാകാറുണ്ടോ?

    അമിതമായ ആവേശവും ആത്മവിശ്വാസവും കാണിക്കാതെ ശരീരത്തിന് ആവശ്യമായിട്ടുള്ള വിശ്രമം നൽകിയാൽ യാത്രയും നിങ്ങൾക്ക് ആസ്വാദ്യകരമാക്കാം.

    ഡ്രൈവിംഗിനിടെ ഉറക്കം ഒരു വില്ലനാകാറുണ്ടോ?

    ഓർക്കുക ജീവിതം ഒരുതവണയേയുള്ളൂ. നിങ്ങളുടെ അശ്രദ്ധമൂലം അതുപൊലിയാതിരിക്കട്ടെ. മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രാത്രിക്കാല ഡ്രൈവിംഗ് നിങ്ങൾക്ക് ഏറെ സുരക്ഷിതമാക്കാം.

    ഡ്രൈവിംഗിനിടെ ഉറക്കം ഒരു വില്ലനാകാറുണ്ടോ?

    വണ്ടി കേടായാൽ അടിയന്തരഘട്ടത്തിൽ എന്തുചെയ്യാം

    അടിയന്തരഘട്ടത്തിൽ കാർ വിന്റോ ഉടയ്ക്കുന്നതെങ്ങനെ

Most Read Articles

Malayalam
കൂടുതല്‍... #കാർ #car
English summary
5 Tips for Sleeping in Your Car
Story first published: Saturday, December 10, 2016, 14:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X