മഴക്കാല ഡ്രൈവിംഗ് സുഖകരവും സുരക്ഷിതവുമാക്കാം, എങ്ങനെ?

By Praseetha

ഡ്രൈവിംഗിലെ നൈപുണ്യം പരീക്ഷിക്കപ്പെടുന്ന സമയമാണ് മൺസൂൺക്കാലം. കനത്തമഴ മൂലം കാഴ്ചയിലുണ്ടാകുന്ന അവ്യക്തതയും റോഡിലുള്ള വഴക്കലുകളെല്ലാം പൊതുവെ ഡ്രൈവിംഗിന് വെല്ലുവിളിയുയർത്തുന്നതാണ് മാത്രമല്ല റോഡിലുണ്ടാകുന്ന അപകടങ്ങളുടെ എണ്ണവും കൂടുതലാണ്.

ഓണ്‍ലൈനില്‍ കാര്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍-വായിക്കൂ

എന്നാൽ മഴക്കാലത്ത് വണ്ടിയോടിക്കുമ്പോൾ അല്പം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഡ്രൈവിംഗ് സുഖകരവും സുരക്ഷിതവുമാക്കാം. വെല്ലുവിളി നിറഞ്ഞ മണ്‍സൂണ്‍ യാത്രയ്ക്കായി നല്‍കുന്ന ചില ചെറു ഉപദേശങ്ങള്‍ താഴെ വായിക്കാം. തീര്‍ച്ചയായും ഇവ ഉപകാരപ്പെടും!

റോഡിലെ ചതിക്കുഴികൾ

റോഡിലെ ചതിക്കുഴികൾ

വലിയ ഗട്ടറുകൾ, അടപ്പില്ലാത്ത മാൻ ഹോൾ, ഓട എന്നിവയൊക്കെയാണ് റോഡിൽ പതിഞ്ഞിരിക്കുന്ന അപകടങ്ങൾ. റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ ഇത്തരത്തിലുള്ള ചതിക്കുഴി ശ്രദ്ധയിൽ പെടാതെ പോവുകയും ഇതുവഴി അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. വെള്ളക്കെട്ടിലൂടെ വണ്ടിയെടുക്കേണ്ട സാഹചര്യം വരികയാണെങ്കിൽ വേഗത കൂറച്ച് പോയാൽ വൻ അപകടങ്ങൾ ഒഴിവാക്കാം.

മഴയെ സൂക്ഷിക്കുക

മഴയെ സൂക്ഷിക്കുക

അടുപ്പിച്ച് കുറച്ച് ദിവസത്തെ വെയിലിനു ശേഷം പൊടുന്നനെ മഴപെയ്യുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. മഴ പെയ്യുമ്പോൾ റോഡിൽ വീണിട്ടുള്ള ഓയിലും ഇന്ധനവും മഴവെള്ളവുമായി ചേർന്ന് പാടപോലുള്ള ആവരണം സൃഷ്ടിക്കുകയും ഇത് പ്രതലം വഴുക്കലുള്ളതാക്കി മാറ്റുകയും ചെയ്യും. അതിനാൽ ടയറുകൾ സ്കിഡ് ചെയ്തിട്ടുള്ള അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സംന്ദർഭങ്ങളിൽ വേഗത കുറച്ച് പോകുന്നതായിരിക്കും കൂടുതൽ സുരക്ഷിതം.

റോഡിലെ പ്രതിഭാസം

റോഡിലെ പ്രതിഭാസം

നനവുള്ള റോഡ് അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമാകുമെന്ന് അറിഞ്ഞിരിക്കണം. റോഡും ടയറുമായുള്ള സമ്പർക്കം തടയുന്ന തരത്തിൽ വെള്ളത്തിന്റെ ഒരു നേർത്തപാട രൂപപെടുകയാണിവിടെ ചെയ്യുന്നത്. ഇതുമൂലം ബ്രേക്കിട്ടാലും സ്റ്റിയറിംഗ് തിരിച്ചാലും ഒരു പ്രതികരണവുമില്ലാതെ വണ്ടി അതിന്റെ വഴിക്ക് പോകുന്ന സാഹചര്യമുണ്ടാകും. ഉയർന്ന വേഗതയും തേയ്മാനം സംഭവിച്ച ടയറുമാണെങ്കിൽ ചവിട്ടിയാൽ കിട്ടാത്തൊരു അവസ്ഥ പലർക്കും അനുഭവപ്പെട്ടിരിക്കും. അതിനാൽ റോഡിൽ നനവുണ്ടെങ്കിൽ പരമാവധി പതുക്കെ കടന്നുപോകാൻ ശ്രമിക്കുക.

അകലം പാലിക്കൂ

അകലം പാലിക്കൂ

മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ സിറ്റിയിലായാലും ഹൈവെലായാലും മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കുന്നതായിരിക്കും ബുദ്ധി. കാരണങ്ങൾ രണ്ടാണ്, മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകും. മറ്റൊന്ന് ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്കിടേണ്ട സാഹചര്യം വരുമ്പോൾ വിചാരിച്ചിടത്ത് വാഹനം നിൽക്കണമെന്നില്ല.

മഴക്കാലവും ബ്രേക്കിടലും

മഴക്കാലവും ബ്രേക്കിടലും

മഴക്കാലത്ത് പൊടുന്നനെ ബ്രേക്കിടുന്നത് ഒഴുവാക്കി ശക്തി കുറച്ച് പതിയെ ബ്രേക്കിടുകയാണെങ്കിൽ വാഹനം തെന്നിയിട്ടിണ്ടാകുന്ന അപകടം ഒഴിവാക്കാം. വേഗത കുറയ്ക്കേണ്ട സാഹചര്യം വന്നാൽ ബ്രേക്ക് പെഡൽ അമർത്തി പിന്നിൽ വരുന്ന വാഹനങ്ങൾക്ക് സൂചനകൾ നല്കുന്നതും സഹായകമാണ്. എബിഎസ് ഉള്ള വാഹനമാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നമുദിക്കുന്നില്ല.

റോഡിലെ വെള്ളക്കെട്ട്

റോഡിലെ വെള്ളക്കെട്ട്

വലിയൊരു മഴയ്ക്ക് ശേഷം റോഡിലുള്ള വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ മിക്ക വണ്ടികളും ഓഫായി പോയിട്ടുള്ള സാഹചര്യങ്ങളുണ്ടായിരിക്കാം. റോഡിൽ വെള്ളക്കെട്ട് കാണുകയാണെങ്കിൽ ഏസി ഓഫ് ചെയ്ത് ഫസ്റ്റ് ഗിയറിലിട്ട് മറിക്കടക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം. സ്റ്റാർട്ട് ചെയ്യുമ്പോൾ എക്സോസ്റ്റിലൂടെ വെള്ളം കടന്ന് ചിലവേറിയ മറ്റൊരു അറ്റക്കുറ്റ പണിക്ക് കാരണമായേക്കാം.

റോഡിലെ വെള്ളക്കെട്ട്

റോഡിലെ വെള്ളക്കെട്ട്

ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റി ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്താം. വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്തില്ലെങ്കിൽ വാഹനത്തിന് ഗ്രൗണ്ട് ക്ലിയറൻസ് കുറവാണെങ്കിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഇലക്ട്രിക് ഫാൻ മുലം വെള്ളം എയർ ഫിൽട്ടറിലേക്ക് അടിച്ചുകേറാനും തന്മൂലം ഷോർട് സർക്യൂട്ട് ഉണ്ടാകാനും സാധ്യതയുണ്ട്.

പിൻതുടർന്നുള്ള ഓടിക്കൽ വേണ്ട

പിൻതുടർന്നുള്ള ഓടിക്കൽ വേണ്ട

ലോറി, ബസ് പോലുള്ള വാഹനങ്ങളെ പിൻതുടർന്നുള്ള യാത്ര മഴക്കാലത്ത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. കാരണം കെഎസ്ആർടിസി ബസാണെങ്കിൽ മിക്കതിന്റേയും ലൈറ്റും, ഇന്റിക്കേറ്ററും ബ്രേക്കുമൊക്കെ പ്രവർത്തനരഹിതമായിരിക്കും. മാത്രമല്ല മഴയുള്ളപ്പോൾ അതോടിക്കുന്ന ഡ്രൈവറുടെ നീക്കത്തെ കുറിച്ച് നമ്മളറിയാതെ പോവുകയും ചെയ്യും. പെട്ടെന്ന് ബ്രേക്കിടേണ്ട സാഹചര്യമുണ്ടാകുമ്പോൾ എന്തോക്കെ അപകടങ്ങളാണുണ്ടാവുക എന്ന് പറയേണ്ടതില്ലല്ലോ.

വാഹനം പാർക്ക് ചെയ്യുക

വാഹനം പാർക്ക് ചെയ്യുക

കനത്ത മഴയുപ്പോൾ സ്വാഭാവികയും കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുന്നതിനാൽ മുന്നിലേക്കുള്ള യാത്ര ദുസഹമായിരിക്കും. വാഹനം ഇടതുവശത്തേക്ക് നീക്കി ഹസാഡ് ലൈറ്റ് പ്രവർത്തിപ്പിച്ച് മഴക്കുറയും വരെ കാത്തിരിക്കുന്നതായിരിക്കും ബുദ്ധി. ഹസാഡ് ലൈറ്റ് പ്രവർത്തിപ്പിക്കുന്നത് വഴി പിന്നിൽ വരുന്ന വാഹനങ്ങൾക്ക് നിങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണെന്നുള്ള സൂചനയും ലഭിക്കും.

ട്രാഫിക് ബ്ലോക്ക്

ട്രാഫിക് ബ്ലോക്ക്

മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടുമെന്നതിനാൽ സാധാരണ ഒരു നിശ്ചിത ദൂരമെത്താൻ എടുക്കുന്ന സമയത്തേക്കാൾ അല്പം കൂടുമെന്നതിനാൽ വേഗത കൂട്ടാതെ സമയം കണക്കാക്കി യാത്രതിരിക്കുക. അതുവഴി അനാവശ്യ അപകടങ്ങൾ ഒഴിവാക്കാം.

ലൈറ്റിടുക

ലൈറ്റിടുക

കനത്ത മഴയുള്ളപ്പോൾ ഹോൺ ശബ്ദം കേൾക്കണമെന്നില്ല അതുകൊണ്ട് ലൈറ്റുപയോഗിച്ച് സൂചന നൽകാം. മഴ കനക്കുമ്പോൾ ഹെഡ് ലൈറ്റ് ഡിമ്മാക്കി ഹസാഡ് ലൈറ്റുകൾ ഓൺ ചെയ്യുക. മറ്റുള്ള വാഹനങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ഇതാണ് അഭികാമ്യം.

കാറിന്റെ സ്ഥിതി പരിശോധിക്കൽ

കാറിന്റെ സ്ഥിതി പരിശോധിക്കൽ

റോഡിൽ മാത്രം ശ്രദ്ധിച്ചാൽ പോര വാഹനങ്ങളേയും മഴക്കാലം സ്വീകരിക്കാനായി ഒരുക്കേണ്ടതുണ്ട്. ബ്രേക്കുകള്‍, സ്റ്റീയറിങ് സംവിധാനം, ടയര്‍ പ്രഷര്‍, ടയറുകളുടെ ട്രഡ് ആഴം, ഡീഫ്രോസ്റ്ററിന്റെ പ്രവര്‍ത്തനം തുടങ്ങിയവ ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. മഴക്കാലത്ത് ഇവയെല്ലാം തകരാറിലാവാനുള്ള സാധ്യത വളരെയധികമാണ്.

അടിയന്തര സന്നാഹം

അടിയന്തര സന്നാഹം

എല്ലാ കാറുകളിലും ഒരു എമര്‍ജന്‍സി കിറ്റ് ആവശ്യമാണ്. വഴിയില്‍ വെച്ച് ബ്രേക്ഡൗണായാലുണ്ടാകുന്ന വലിയ തൊന്തരവുകളില്‍ നിന്നും രക്ഷനേടാന്‍ ഇത് സഹായിക്കും. അടിയന്തിരസഹായം ആവശ്യപ്പെട്ടാല്‍ സര്‍വീസ് സെന്ററുകാര്‍ പോക്കറ്റടിച്ചോണ്ട് പോകുന്ന കാലമാണിത്. അത്യാവശ്യം വേണ്ട റിപ്പയറൊക്കെ നടത്താനാവശ്യമായ സാധനങ്ങള്‍ ഈ കിറ്റിലുണ്ടായിരിക്കണം.

വൈപ്പറുകൾ

വൈപ്പറുകൾ

വൈപ്പറിന്റെ ഉപയോഗം വളരെ വലുതാണെന്ന് നമുക്കറിയാം. വൈപ്പറുകളുടെ കണ്ടീഷന്‍ ഇടയ്ക്കിടെ പരിശോധിക്കണം. ബ്ലേഡുകള്‍ കേടായിട്ടുണ്ടെങ്കില്‍ ഉടന്‍ മാറ്റിയിടണം. ഇല്ലെങ്കില്‍ വിന്‍ഡ്‌സ്‌ക്രീനില്‍ അത് ചിത്രം വരച്ചിടും.

ടയർ പ്രഷർ

ടയർ പ്രഷർ

ഓണേഴ്‌സ് മാന്വലില്‍ പറഞ്ഞിട്ടുള്ള അതേ അളവില്‍ ടയര്‍ പ്രഷര്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.

വിന്റ് സ്ക്രീനിലെ പുക പടലം

വിന്റ് സ്ക്രീനിലെ പുക പടലം

ഏസി ഓണായിരിക്കുമ്പോള്‍ ഡീഫ്രോസ്റ്റര്‍ ഉപയോഗിച്ച് വിന്‍ഡ്‌സ്‌ക്രീനില്‍ പുകപിടിച്ച് കാഴ്ചയ്ക്ക് അവ്യക്തത വരുത്തുന്നത തടയാവുന്നതാണ്. ഡീഫ്രോസ്റ്റര്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതു ഇടയ്ക്കിടെ പരിശോധിക്കേണ്ട കാര്യമാണ്.

ചെളിയിൽ പൂണ്ടുപോയാൽ

ചെളിയിൽ പൂണ്ടുപോയാൽ

ഫസ്റ്റ് ഗിയറിലോ സെക്കന്‍ഡ് ഗിയറിലോ ഇട്ട് പതുക്കെ ആക്‌സിലറേറ്റ് ചെയ്യുക. വീലുകള്‍ വെറുതെ തിരിഞ്ഞോണ്ടിരിക്കാന്‍ സമ്മതിക്കരുത്. വീല്‍ കൂടുതല്‍ ആഴത്തിലേക്കു പോകാന്‍ ഇത് കാരണമായേക്കും.

കൂടുതൽ വായിക്കൂ

വണ്ടി കേടായാൽ അടിയന്തരഘട്ടത്തിൽ എന്തുചെയ്യാം?

കൂടുതൽ വായിക്കൂ

അടിയന്തരഘട്ടത്തിൽ കാർ വിന്റോ ഉടയ്ക്കുന്നതെങ്ങനെ?

Most Read Articles

Malayalam
കൂടുതല്‍... #കാര്‍ ടോക്ക് #car talk
English summary
Monsoon Driving Tips - Take Pain To Remain Safe In The Rain
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X