ഐഎന്‍എസ് വിശാഖപട്ടണം: ഇന്ത്യയുടെ കരുത്തേറിയ യുദ്ധക്കപ്പല്‍

By Santheep

ഇന്ത്യയുടെ ഏറ്റവും വലിയ സ്റ്റെല്‍ത് ഗൈഡഡ് മിസ്സൈല്‍ വേധ കപ്പലായ ലോഞ്ച് ചെയ്തത് ഇക്കഴിഞ്ഞയാഴ്ചയിലാണ്. രാജ്യത്തിന്റെ നാവികസേനയെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ഈ യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണം എന്നാണ് അറിയപ്പെടുക. ഇന്ത്യന്‍ നാവികസേനയുടെ കൊല്‍ക്കത്ത ക്ലാസ് ഡിസൈനിനെ പിന്‍പറ്റി നിര്‍മിക്കുന്ന ഐഎന്‍എസ് വിശാഖപട്ടണത്തെ 'വിശാഖപട്ടണം ക്ലാസ്' എന്നും വിളിക്കുന്നു.

പടക്കോപ്റ്റര്‍ നിര്‍മിക്കാന്‍ എയര്‍ബസ് ഇന്ത്യന്‍ സഖ്യം തെരയുന്നു

രാജ്യത്തിന്റെ അഭിമാനമായി മാറിയ ഐഎന്‍എസ് വിശാഖപട്ടണത്തെക്കുറിച്ച് ചില കൗതുകകരമായ വസ്തുതകളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

10. വിശാഖപട്ടണം ക്ലാസ്

10. വിശാഖപട്ടണം ക്ലാസ്

ഏപ്രില്‍ 20ന് ലോഞ്ച് ചെയ്ത ഈ യുദ്ധക്കപ്പല്‍ 2018ല്‍ കമ്മീഷന്‍ ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. കൊല്‍ക്കത്ത ക്ലാസ് ഗൈഡഡ് മിസ്സൈല്‍ ഡിസ്‌ട്രോയറിന്റെ ആധുനികീകരിച്ച പതിപ്പാണ് വിശാഖപട്ടണം ക്ലാസ്. 2011നാണ് ഈ കപ്പലിനു വേണ്ടി ഇന്ത്യന്‍ നാവികസേന ഓര്‍ഡര്‍ ചെയ്തത്.

09. മസ്ഗാവ് ഡോക്ക് ലിമിറ്റഡ്

09. മസ്ഗാവ് ഡോക്ക് ലിമിറ്റഡ്

ഇന്ത്യയുടെ പ്രമുഖ കപ്പല്‍നിര്‍മാണ ശാലയായ മസ്ഗാവ് ഡോക്ക് ലിമിറ്റഡാണ് ഐഎന്‍എസ് വിശാഖപട്ടണം നിര്‍മിക്കുന്നത്. ഇന്ത്യന്‍ നേവിക്കാവശ്യമായ കപ്പലുകള്‍ നിര്‍മിക്കുന്നത് ഈ പൊതുമേഖലാസ്ഥാപനമാണ്.

08. 1934

08. 1934

1934ല്‍ സ്ഥാപിക്കപെട്ട ഈ കപ്പല്‍നിര്‍മാണ ശാലയില്‍ ടാങ്കറുകള്‍ നിര്‍മിച്ചു വരുന്നുണ്ട്. പാസഞ്ചര്‍ കപ്പലുകളും ഇവിടെ നിര്‍മിക്കുന്നു. മുങ്ങിക്കപ്പലുകള്‍, മെര്‍ച്ചന്റ് ഷിപ്പുകള്‍, യുദ്ധക്കപ്പലുകള്‍ എന്നിവ നിര്‍മിക്കുന്നതില്‍ വിഖ്യാതമാണ് ഈ കമ്പനി. മുംബൈയിലാണ് മസ്ഗാവ് ഡോക്ക് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്.

07. ബ്രഹ്മോസ്

07. ബ്രഹ്മോസ്

സര്‍വസന്നാഹപ്പെട്ട ഐഎന്‍എസ് വിശാഖപട്ടണം യുദ്ധക്കപ്പലില്‍ എട്ട് ബ്രഹ്മോസ് കപ്പല്‍വേധ മിസൈലുകള്‍ സ്ഥാപിക്കാന്‍ കഴിയും. റഷ്യയുമായി സഖ്യത്തിലേര്‍പെട്ട് ഇന്ത്യ നിര്‍മിച്ചെടുത്ത സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്.

06. ബാരക്ക് 8

06. ബാരക്ക് 8

ഇസ്രായേലുമായി ചേര്‍ന്ന് ഇന്ത്യ നിര്‍മിച്ച ബാരക്ക് 8 മിസൈലുകളെയും ഈ കപ്പലില്‍ സ്ഥാപിക്കാം. 32 ബാരക്ക് മിസൈലുകള്‍ പേറാന്‍ ഐഎന്‍എസ് വിശാഖപട്ടണത്തിന് സാധിക്കും.

05. ഇസ്രായേല്‍

05. ഇസ്രായേല്‍

163 മീറ്റര്‍ നീളമുണ്ട് ഐഎന്‍എസ് വിശാഖപട്ടണത്തിന്. ഈ കപ്പലില്‍ ഇസ്രായേലില്‍ നിന്നും വാങ്ങിയ എംഎഫ്-സ്റ്റാര്‍ (മള്‍ടി ഫങ്ഷന്‍ സര്‍വൈലന്‍സ് ത്രട്ട് അലര്‍ട്ട് റഡാര്‍) എന്ന സാങ്കേതികതയും ചേര്‍ത്തിട്ടുണ്ട്. ബരാക് 8 മിസ്സൈലുകള്‍ക്ക് ലക്ഷ്യം നിര്‍ണയിക്കാന്‍ ഈ റഡാര്‍ സഹായിക്കുന്നു.

04. ആണവപ്രതിരോധം

04. ആണവപ്രതിരോധം

അണുവികിരണങ്ങളുള്ളതോ രാസ-ജൈവായുധ പ്രയോഗങ്ങള്‍ നടന്നതോ ആയ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള രക്ഷാകവചവും ഐഎന്‍എസ് വിശാഖപട്ടണത്തിലുണ്ട്. ടോട്ടല്‍ അറ്റ്‌മോസ്ഫിയര്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നറിയപ്പെടുന്ന ഈ കവചത്തിനകത്താണ് കപ്പലിന്റെ മെഷിനറി ഭാഗങ്ങളൊഴികെയുള്ള ഇടങ്ങളെല്ലാം. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ കപ്പലിനകത്തുള്ളവര്‍ പ്രത്യേക സ്യൂട്ടുകള്‍ ധരിക്കേണ്ടതുണ്ട്.

03. ടോര്‍പിഡോ

03. ടോര്‍പിഡോ

ഇന്ത്യയില്‍ തന്നെ നിര്‍മിച്ചെടുത്ത ടോര്‍പിഡോ ലോഞ്ചറുകളും റോക്കറ്റ് ലോഞ്ചറുകളുമാണ് ഈ കപ്പലില്‍ ചേര്‍ത്തിട്ടുള്ളത്. മുങ്ങിക്കപ്പലുകളെ തകര്‍ക്കാനുള്ള സംവിധാനങ്ങളും കപ്പലിലുണ്ട്.

02. റഡാറുകൾ

02. റഡാറുകൾ

ഐഎന്‍എസ് വിശാഖപട്ടണത്തില്‍ ഘടിപ്പിച്ചിരിക്കുന്നത് ഉക്രൈനില്‍ നിര്‍മിച്ച ടര്‍ബൈനുകളാണ്. ഡിസൈനിലും മറ്റ് സന്നാഹങ്ങളിലും റഡാറുകളെ അതിവിദഗ്ധമായി കബളിപ്പിക്കാനുള്ള ശേഷിയുണ്ട് ഐഎന്‍എസ് വിശാഖപട്ടണത്തിന്.

01. തനത്

01. തനത്

ഐഎന്‍എസ് വിശാഖപട്ടണത്തിന്റെ നിര്‍മാണം 65 ശതമാനവും തനതാണ്. ഇന്ത്യയില്‍തന്നെ നിര്‍മിച്ചെടുത്ത പതിനൊന്ന് ആയുധങ്ങളായിരിക്കും ഈ കപ്പലിന്റെ പ്രധാന വേധോപാധികള്‍. ഇന്ത്യയുടെ തനത് സെന്‍സറിങ് സംവിധാനമാണ് ഐഎന്‍എസ് വിശാഖപട്ടണത്തിലുള്ളത്. 1000 ടണ്‍ ഇന്ധനം സംഭരിച്ചു വെക്കാനുള്ള ശേഷി ഈ കപ്പലിനുണ്ട്. 4000 നോട്ടിക്കല്‍ മൈല്‍ ദുരം മറികടക്കാന്‍ ഈ ഇന്ധനം കൊണ്ട് സാധിക്കും.

Most Read Articles

Malayalam
English summary
10 Amazing Facts About INS Visakhapatnam.
Story first published: Monday, April 27, 2015, 16:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X