അവിശ്വസനീയം; മഹീന്ദ്രയില്‍ നിന്നും അറിയപ്പെടാതെ പോയ 10 വാഹനങ്ങള്‍

മഹീന്ദ്ര ഒരുക്കാലത്ത് നിരത്തിലിറക്കിയതും എന്നാൽ ഉടനെ നിരത്തിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്ത ചില വാഹനങ്ങളെ നിങ്ങളുടെ അറിവിലേക്കായി ഇവിടെ പരിചയപ്പെടുത്തുന്നു.

By Super Admin

വാഹന നിർമ്മാണം ,ട്രാക്റ്റർ നിർമ്മാണം, വിവരസാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ്, വ്യാപാരം, ധനകാര്യ സേവനങ്ങൾ എന്നീ രംഗങ്ങളിലെ അതികായന്മാരായി അറിയപ്പെടുന്ന മഹീന്ദ്ര ഗ്രൂപ്പിന്റെ ഒരു അനുബന്ധ സ്ഥാപനമാണ്‌ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്. ഇന്ന് എസ്‌യുവി വാഹന നിർമ്മാതാക്കാളിൽ ഇന്ത്യയിൽ ഒന്നാമതു നിൽക്കുന്ന സ്ഥാപനം കൂടിയാണ് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്. 1945 ൽ ലുധിയാനയിൽ മഹീന്ദ്ര & മുഹമ്മദ് എന്ന പേരിലായിരുന്നു ഈ സ്ഥാപനം ആദ്യമായി ആരംഭിച്ചത്. ഇന്ത്യാ വിഭജനത്തെ തുടർന്ന് ഗുലാം മുഹമ്മദ് പാകിസ്താനിലേക്ക് പോവുകയും അവിടുത്തെ ആദ്യത്തെ ധനകാര്യ മന്ത്രിയാവുകയും ചെയ്തു. ഇതേതുടർന്ന് 1948 ൽ ഈ സ്ഥാപനത്തിന്റെ പേര്‌ മഹീന്ദ്ര & മുഹമ്മദ് എന്നതിൽ നിന്ന് മഹീന്ദ്ര & മഹീന്ദ്ര എന്നായി തീർന്നു.

ഇന്ത്യൻ വാഹനലോകത്തെ അതികായൻ മഹീന്ദ്രയുടെ ലോകമറിയാത്ത ചില വാഹനങ്ങൾ

ആദ്യഘട്ടത്തിൽ വിവിധോദ്ദേശ്യ വാഹനങ്ങളുടെ നിർമ്മാണം ലക്ഷ്യമിട്ട മഹീന്ദ്ര & മഹീന്ദ്ര ഇന്ത്യയിലെ വില്ലി ജീപ്പിന്റെ ലൈസൻസിൽ വാഹനങ്ങളുടെ അസംബ്ലിംഗിലൂടെയാണ്‌ അറിയപ്പെട്ടു തുടങ്ങിയത്. സൈനിക വാഹനങ്ങളും ട്രാക്ടറുകളും നിർമ്മിക്കുന്ന സ്ഥാപനത്തിൽ നിന്ന് ആഗോള വിപണിയിലെ വമ്പൻ വാഹന നിർമ്മാതാക്കളായി മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്റെ വളർച്ച ദ്രുധഗതിയിലായിരുന്നു.

ഇന്ത്യൻ വാഹനലോകത്തെ അതികായൻ മഹീന്ദ്രയുടെ ലോകമറിയാത്ത ചില വാഹനങ്ങൾ

സ്‌കോർപിയോ പോലുള്ള വാഹനങ്ങൾ മഹീന്ദ്ര & മഹീന്ദ്രയെ യൂറ്റിലിറ്റി വാഹന നിർമ്മാതാക്കളൂടെ മുൻനിരയിൽ എത്തിച്ചു. ഇന്ന് ഇന്ത്യയിലെ മുൻനിര വാഹനനിർമാതാവായി അറിയപ്പെടുന്ന മഹീന്ദ്ര ഒരുക്കാലത്ത് നിർമിച്ച് നിരത്തിലിറക്കി അധികക്കാലം ആകുന്നതിന് മുൻപെ വിടചചൊല്ലിയ നിങ്ങൾ ഇതുവരെ കേട്ടറിവില്ലാത്ത മഹീന്ദ്ര വാഹനങ്ങളാണ് നിങ്ങൾക്കായി അണിനിരത്തിയിരിക്കുന്നത്.

01. ലെജന്റ്

01. ലെജന്റ്

വളരെ പേരുകേട്ട ഒരു മഹീന്ദ്ര എസ്‌യുവിയായിരുന്നു ലെജന്റ്. വില്ലീസ് ജീപ്പിനെ ആരാധപ്പെടുത്തി എംഎം-540യ550 പ്ലാറ്റ്ഫോമിൽ നിർമാണം നടത്തിയിട്ടുള്ളതാണ് ഈ വാഹനം. ഇതിനു പകരക്കാരനായി എത്തിയ വാഹനമാണ് താർ.

ഇന്ത്യൻ വാഹനലോകത്തെ അതികായൻ മഹീന്ദ്രയുടെ ലോകമറിയാത്ത ചില വാഹനങ്ങൾ

വളരെ കുറവെന്നു പറയാവുന്ന 58 കുതിരശക്തിയുല്പാദിപ്പിക്കുന്ന 2.5ലിറ്റർ ടർബോ ഡീസൽ എൻജിനാണ് ഈ വാഹനത്തിന്റെ കരുത്ത്. അക്കാലത്ത് ആറുലക്ഷം എന്നത് വലിയൊരു തുകയായതുകാരണമായിരിക്കാം ഈ വാഹനത്തിന് ആവശ്യക്കാർ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആരുമറിയപ്പെടാത്ത മഹീന്ദ്ര വാഹനത്തിന്റെ പട്ടികയിൽ ലജെന്റും ഇടംതേടി.

02. അർമാഡ ഗ്രാന്റ്

02. അർമാഡ ഗ്രാന്റ്

ഓഫ് റോഡിനുവേണ്ടി പരുക്കൻ രൂപഭാവമുള്ളതും അതേസമയം ആഡംബരം ആഗ്രഹിക്കുന്നവർക്കായി പ്രീമിയം ലുക്കോടെയുള്ളതുമായ രണ്ട് മോഡലുകളായിട്ടായിരുന്നു അർമാഡ ഗ്രാന്റ് അവതരിച്ചത്.

ഇന്ത്യൻ വാഹനലോകത്തെ അതികായൻ മഹീന്ദ്രയുടെ ലോകമറിയാത്ത ചില വാഹനങ്ങൾ

പതിവ് അർമാഡ മോഡലുകളിൽ കാണപ്പെടുന്ന ചതുരാകൃതിയിലുള്ള ഹെ‌ഡ്‌ലൈറ്റുകൾക്ക് പകരമായി വൃത്താകൃതിയിലുള്ള ഹെ‌ഡ്‌ലൈറ്റായിരുന്നു ഈ വാഹനത്തിൽ ഉപയോഗിച്ചിരുന്നത്. ഫോർ വീൽ ഡ്രൈവ് ഓപ്ഷനും ഇതിലുൾപ്പെടുത്തിയിരുന്നു. വിപണിയിൽ അധികകാലം പിടിച്ചുനിൽക്കാൻ സാധിച്ചില്ല എന്നതുകൊണ്ടു തന്നെ അർമാഡ ഗ്രാന്റ് എന്ന വാഹനവും അറിയപ്പെടാതെപ്പോയി.

വോയേജർ

വോയേജർ

തൊണ്ണൂറുകളിൽ മിത്സുബിഷിയുമായുള്ള കൂട്ടുകെട്ടിൽ മഹീന്ദ്ര രൂപംനൽകിയൊരു വാഹനമാണ് വോയേജർ. തികഞ്ഞ ആഡംബരത തന്നെയൊരുക്കിയിരുന്ന ഒരു വാഹനമായിരുന്നുവിത്. ഇന്ത്യൻ വിപണിയിൽ ലഭ്യമല്ലാത്ത ചിലതരം പ്രത്യേക ഫീച്ചറുകളും ഈ വാഹനത്തിന്റെ പ്രത്യേകതയായിരുന്നു.

ഇന്ത്യൻ വാഹനലോകത്തെ അതികായൻ മഹീന്ദ്രയുടെ ലോകമറിയാത്ത ചില വാഹനങ്ങൾ

വലിയൊരു കുടുംബത്തിനു ഒന്നാകെ സഞ്ചരിക്കുന്നതായി രുപകല്പന ചെയ്തതാണെങ്കിൽ കൂടിയും മഹീന്ദ്രയ്ക്ക് പിഴവ് സംഭവിച്ചുതന്നെ പറയാം. ആഡംബരതയും ഫീച്ചറുകളും ഉണ്ടായിരുന്നിട്ടുകൂടി വലിയൊരു സംഘം ആളുകൾക്ക് യാത്രചെയ്യാൻ അക്കാലെത്ത ആളുകൾ ഈ വാഹനം തിരഞ്ഞെടുക്കാത്തതാണോ എന്തോ വിപണിയിൽ പിടിച്ചുനിൽക്കാൻ വോയേജറിന് സാധിച്ചില്ല.

കമാന്റർ

കമാന്റർ

ഒരു ജീപ്പിന്റെ പരിവേഷമായിരുന്നു കമാന്ററിന്. അത്യാവശ്യം വേണ്ട സീറ്റുകളുടെ എണ്ണത്തെ ആശ്രയിച്ച് വ്യത്യസ്ത ലേഔട്ടുകളിലായിരുന്നു ഈ വാഹനം ലഭ്യമായിരുന്നത്. ഇന്നു കാണുന്ന ജീപ്പുകളിലേതുപോലെ വശങ്ങളിൽ ഡോറുകളൊന്നും ഇല്ലാതെയായിരുന്നു കമാന്റർ അവതരിച്ചത്.

ഇന്ത്യൻ വാഹനലോകത്തെ അതികായൻ മഹീന്ദ്രയുടെ ലോകമറിയാത്ത ചില വാഹനങ്ങൾ

50 ബിഎച്ച്പിയും 147എൻഎം ടോർക്കും നൽകുന്ന 2.5ലിറ്റർ എൻജിനായിരുന്നു കമാന്ററിന് കരുത്തേകിയിരുന്നത്. ടൂവീൽ ഡ്രൈവ്, ഫോർവീൽ ഡ്രൈവ് ഓപ്ഷനുകളിൽ ലഭ്യമായിരുന്ന ഈ വാഹനത്തിന്റെ ചക്രങ്ങളിലേക്ക് പവർ എത്തിക്കാൻ 4 സ്പീഡ് മാനുവൽ ഗിയർബോക്സും ഉപയോഗിച്ചിരുന്നു.

ഇൻവാഡർ

ഇൻവാഡർ

കണ്ടാൽ ബോലെറോയുമായി രൂപ സാമ്യത തോന്നുന്നൊരു വാഹനമായിരുന്നുവിത്. ജിപ്സി മോഡലുകളിൽ ഉള്ളതുപോലെ തുറന്ന പിൻഭാഗവും അതുപോലെ രണ്ട് ഡോറുകളുമായിരുന്നു ഈ വാഹനത്തിലുണ്ടായിരുന്നത്.

ഇന്ത്യൻ വാഹനലോകത്തെ അതികായൻ മഹീന്ദ്രയുടെ ലോകമറിയാത്ത ചില വാഹനങ്ങൾ

63ബിഎച്ച്പിയും 117എൻഎം ടോർക്കും നൽകുന്ന 2.5ലിറ്റർ എൻജിനായിരുന്നു ഈ വാഹനത്തിന്റെ കരുത്ത്. മഹീന്ദ്ര തന്നെ കസ്റ്റമൈസ് ചെയ്ത ഇൻവാഡറിന്റെ പ്രത്യേക പതിപ്പുകളും ഇറക്കിയിരുന്നു.

ആക്സ്

ആക്സ്

ഇന്ത്യൻ കരസേനയ്ക്ക് വേണ്ടി പ്രത്യേകം രൂപപ്പെടുത്തിയിരുന്ന വാഹനമായിരുന്നു ആക്സ്. നിരവധി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും വേണ്ടത്ര ശ്രദ്ധ ഇിതനു ലഭിച്ചിരുന്നില്ല.

ഇന്ത്യൻ വാഹനലോകത്തെ അതികായൻ മഹീന്ദ്രയുടെ ലോകമറിയാത്ത ചില വാഹനങ്ങൾ

ഇന്ത്യൻ സൈന്യത്തിലും മികവുപുലർത്താൻ കഴിയാത്തതിന്റെ പേരിൽ ഈ വാഹനം എന്നന്നേക്കുമായി പിൻവാങ്ങപ്പെട്ടു. 2.7ലിറ്റർ ഡീസൽ, 4.0ലിറ്റർ പെട്രോൾ എന്നീ എൻജിനുകളായിരുന്നു ആക്സിന്റെ കരുത്ത്.

മഹീന്ദ്ര ബോട്ട്

മഹീന്ദ്ര ബോട്ട്

കാറുകൾ മാത്രമായിരുന്നില്ല ബോട്ടുകളും മഹീന്ദ്ര ഒരുക്കാലത്ത് നിർമിച്ചുപോന്നിരുന്നു. ഒഡീസിയ 23,33,35 എന്നീ പേരുകളിൽ വ്യത്യസ്ത വലുപ്പങ്ങളിലുള്ള ബോട്ടുകൾ മഹീന്ദ്രയ്ക്കുണ്ടായിരുന്നു.

ഇന്ത്യൻ വാഹനലോകത്തെ അതികായൻ മഹീന്ദ്രയുടെ ലോകമറിയാത്ത ചില വാഹനങ്ങൾ

പോലീസ് പട്രോളിംഗിനും, സൈനിക ഉപയോഗത്തിനും, വിനോദയാത്രകൾക്കായും ഒരുകാലത്ത് ഈ ബോട്ടുകൾ ഉപയോഗിച്ചിരുന്നു. ഉപയോക്താക്കളുടെ ആഗ്രഹപ്രകാരം കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനും മഹീന്ദ്ര നൽകിയിരുന്നു.

എടിവി

എടിവി

ഓൾ ടെറൈൻ വെഹിക്കിൾ (എടിവി) എന്ന പേരിൽ വാഹനങ്ങൾ നിർമിച്ചു നൽകാൻ എംപാക്ട് എന്ന പേരിൽ മഹീന്ദ്രയ്ക്ക് വേറെതന്നെ ഒരു കമ്പനി ഉണ്ടായിരുന്നു എന്നകാര്യവും അധികമാരും തന്നെ അറിയില്ല. ഇന്ത്യയിലായിരുന്നില്ല അമേരിക്കൻ വിപണികളിലായിരുന്നു ഈ വാഹനങ്ങൾ വിറ്റഴിച്ചിരുന്നത്.

ഇന്ത്യൻ വാഹനലോകത്തെ അതികായൻ മഹീന്ദ്രയുടെ ലോകമറിയാത്ത ചില വാഹനങ്ങൾ

750സിസി, 1000സിസി എൻജിനുകളായിരുന്നു എടിവികൾക്ക് കരുത്തേകിയിരുന്നത്. മൊത്തത്തിൽ 11 മോഡലുകളായിരുന്നു മഹീന്ദ്ര നിർമിച്ചിരുന്നത്.

മഹീന്ദ്ര എംജിപി30

മഹീന്ദ്ര എംജിപി30

2016 ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു മോട്ടോ3 റേസ് ബൈക്കുകളെ ആദ്യമായി പ്രദർശിപ്പിച്ചത്. എന്നാൽ മഹീന്ദ്ര റേസ് ബൈക്ക് ഇറക്കിയതിനെ കുറിച്ച് പലർക്കും അറിവില്ല.

ഇന്ത്യൻ വാഹനലോകത്തെ അതികായൻ മഹീന്ദ്രയുടെ ലോകമറിയാത്ത ചില വാഹനങ്ങൾ

50ബിഎച്ച്പിയുള്ള 250സിസി സിങ്കിൽ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് ഈ ബൈക്കിന്റെ കരുത്ത്. യൂറോപ്പിലുള്ള മഹീന്ദ്രയുടെ റേസിംഗ് ഹെ‌ഡ് ക്വാർട്ടേഴ്സിലായിരുന്നു ഈ ബൈക്കിന്റെ നിർമാണം.

ജെൻസ്

ജെൻസ്

യു എസിൽ പ്രവർത്തിക്കുന്ന മഹീന്ദ്ര ഗ്രൂപ് കമ്പനിയായ ജെൻസ് പുറത്തിറക്കിയ ഇലക്ട്രിക് സ്കൂട്ടറുകളാണിത്. ഇന്ത്യയിൽ ഈ സ്കൂട്ടറുകളുടെ വിപണനം നടക്കുന്നില്ല എന്നക്കാരണത്താൽ തന്നെ ഈ സ്കൂട്ടർ ഇന്നിവിടെ അജ്ഞാതമാണ്.

ഇന്ത്യൻ വാഹനലോകത്തെ അതികായൻ മഹീന്ദ്രയുടെ ലോകമറിയാത്ത ചില വാഹനങ്ങൾ

രണ്ടര മണിക്കൂർ ചാർജ്ജിംഗ് ആവശ്യമായിട്ടുള്ള ഈ സ്കൂട്ടറിന് മണിക്കൂറിൽ 48 കിലോമീറ്ററാണ് ഉയർന്ന വേഗത. ഒറ്റ ചാർജിൽ 48 കിലോമീറ്ററ്‍ സഞ്ചരിക്കാനും സാധിക്കും.

ഇന്ത്യൻ വാഹനലോകത്തെ അതികായൻ മഹീന്ദ്രയുടെ ലോകമറിയാത്ത ചില വാഹനങ്ങൾ

ഹിറ്റ്‌ലറിന്റെ കള്ളി വെളിച്ചത്ത്; 70 വർഷം പഴക്കമുള്ള രഹസ്യ കാർശേഖരം വെളിപ്പെട്ടു

അതിർത്തിയിൽ പാക്‌നീക്കം ശക്തം; എങ്ങും വലിഞ്ഞുകേറുന്ന ജിപ്സി ഒഴിവാക്കാൻ കരസേനയ്ക്കാകുമോ

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
10 Mahindra vehicles you DON’T know about
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X