നിങ്ങളറിയാതെ നിങ്ങളുടെ കാറുകളിൽ ഒളിഞ്ഞിരിപ്പുള്ള ചില രഹസ്യങ്ങൾ!!

Posted By: Staff

ഒരു കാർ സ്വന്തമായി ഇല്ലാത്തവർ ഇന്ന് വളരെ വിരളമാണ്. ആഡംബരം എന്നതിലുപരി കാറുകളിന്ന് നിത്യജീവിതത്തിന്റെ അഭിവാജ്യഘടകമായി മാറിയിരിക്കുകയാണ്. വെറുതെ കാർ ഓടിക്കാൻ അറിയുന്നവരിൽ തുടങ്ങി ഒരു കാർ കണ്ടാൽ അതിന്റെ എ ടു സെഡ് പറയുന്നവർ വരെ നമ്മുടെ കൂട്ടത്തിലുണ്ട്.

കാറുകൾ ഇഷ്ടപ്പെടുന്നവരാണെങ്കിലും നിത്യവും കാറിൽ കയറിപോവുകയും അതെകുറിച്ച് സംസാരിക്കുന്നവരാണെങ്കിലും നിങ്ങളറിയാത്ത ചില കാർ രഹസ്യങ്ങൾ ഉണ്ട് അതിലെക്കൊന്ന് കടന്നാലോ?

1. ഡാഷ് ബോർഡ് എന്ന വാക്ക് എവിടെ നിന്നുമുണ്ടായിയെന്നറിയാമോ? കുതിരവണ്ടിയിൽ പിന്നിലേക്ക് ചളിയും മണ്ണും തെറിക്കുന്നത് തടയാനായി കുതിരകൾക്ക് തൊട്ട് പിന്നിലായി വണ്ടിയുടെ മുൻഭാഗത്തുമായി സ്ഥാപിച്ചിരുന്ന മരപലകയായിരുന്നു യഥാർത്ഥത്തിൽ ഡാഷ് ബോർഡ്.

2. കാർ റിമോട്ട് കീ തലയ്ക്കടുത്തായി പിടിച്ചാൽ റെയ്ഞ്ച് ഇരട്ടിക്കുമത്രെ!! മനുഷ്യ മസ്തിഷ്കം ഒരു ആംപ്ലിഫയർ ആയി പ്രവർത്തിക്കുന്നത് കൊണ്ടാണിത് സംഭവിക്കുന്നത്. തമാശയായി തോന്നുവല്ലെ ഒന്ന് ശ്രമിച്ചുനോക്കിക്കോള്ളൂ!!

3. ലോകത്തിൽ ഏറ്റവും കൂടുതലായി പുനരുല്പാദിപ്പിക്കൊന്നൊരു ഉല്പന്നമാണത്രെ കാറുകൾ. ഏതാണ്ട് 95ശതമാനം കാറുകളും പുനരുല്പാദിപ്പിക്കുന്നവയാണ്. ഓരോ വർഷവും 27 മില്ല്യൺ കാറുകൾ പുനരുല്പാദിപ്പിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

4. ഒരു കാറിന് 30,000 പാർട്സുകളുണ്ട്. അതിൽ മിക്കതും റീസൈക്കിൾ ചെയ്യാവുന്നതാണ്.

5. ഒരു കാർ സ്വന്തമായി വയ്ക്കാനും ഓടിക്കാനുമുള്ള ഏറ്റവും ദൈർഘ്യമേറിയ കാലം എന്നത് 82 വർഷമാണ്.

6. ഭൂമുഖത്ത് ഇന്ന് ഏതാണ്ട് ഒരു ലക്ഷം കോടി കാറുകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

7. 2013-ലെ കണക്ക് പ്രകാരമാണെങ്കിൽ 65,140,268 കാറുകൾ ഉല്പാദിപ്പിച്ചിരുന്നു. അതിൽ 178,466 കാറുകളാണ് ഓരോ ദിവസവും ഉല്പാദിപ്പിച്ചിരുന്നത്.

8. ലോക ജനസംഖ്യയേക്കാൾ കൂടുതലാണത്രെ കാറുകളുടെ എണ്ണം. എന്നാൽ ഉല്പാദിപ്പിക്കപ്പെട്ട കാറുകളെല്ലാം വിൽക്കപ്പെട്ടിരുന്നുവെന്നും ഉറപ്പുപറയാൻ സാധിക്കില്ല.

9. ഏവരും ഇഷ്ടപ്പെടുന്നതാണ് പുത്തൻ കാറിന്റെ മണം. എന്നാൽ എളുപ്പം ബാഷ്പീകരിക്കുന്നൊരു മിശ്രതമാണ് ഈ മണത്തിന് കാരണമാകുന്നത്. ഇത് അധികം ശ്വസിക്കുന്നതും അപകടകരമാണ്.

10. ക്രൂസ് കൺട്രോൾ കണ്ടുപിടിച്ചത് 1948-ൽ റാൽഫ് ടീടോർ എന്ന വ്യക്തിയായിരുന്നു. ഡ്രൈവിനിടെ കാർ വേഗത കുറയ്ക്കുകയും പെട്ടെന്ന് കൂട്ടുകയും ചെയ്യുന്ന തന്റെ സുഹൃത്തിനൊപ്പം യാത്രചെയ്ത് മടുത്തിട്ടാണ് ക്രൂസ് കൺട്രോൾ ഇദ്ദേഹം കണ്ടുപിടിക്കാനിടയായത്.

11. ഇർവ് ഗോർഡോൺ എന്ന വ്യക്തി തന്റെ വോൾവോ പി1800 എന്ന ഒരേയൊരു കാർ 47 വർഷത്തിലധികം ഉപയോഗിച്ചുവെന്നാണ് പറയപ്പെടുന്നത്. 3 ദശലക്ഷം മൈലായിരുന്നു ഓടിയിരുന്നത്.

12. ഫോഡ് തങ്ങളുടെ പ്ലാന്റിൽ വച്ച് 6 മണിക്കൂർ കൊണ്ടാണ് എഫ്-150 ട്രക്കുകൾ നിർമിച്ചത്. ബംബർ, ബ്ലിങ്കർ എന്ന റോബോട്ടുകളായിരുന്നു ട്രക്ക് നിർമാണത്തിൽ ഏർപ്പെട്ടിരുന്നത്.

13. ഒഹായോ സിറ്റിയിൽ ക്ലീവ്‌ലാന്റിന് സമീപത്തായി നടന്ന വാഹനാപകടമായിരുന്നു ആദ്യത്തെ വാഹനാപകടമായി കണക്കാക്കുന്നത്. 1891ൽ ജെയിംസ് വില്ല്യം ലാംബോർട്ട് ഓടിച്ചിരുന്ന കാർ ഒരു മരത്തിന്റെ വേരുകാരണം നിയന്ത്രണംവിട്ട് ഒരു പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. എന്നാൽ നിസാര പരിക്കുകൾ മാത്രമേ പറ്റിയിരുന്നുള്ളൂ.

14. ഇലക്ട്രിക് കാറുകൾക്ക് ശബ്ദം കുറവാണ് എന്നുള്ളതുകൊണ്ട് തന്നെ കുട്ടികളും കാഴ്ചശക്തിയില്ലാവരുമാണ് അപകടത്തിൽ പെടുന്നതിൽ കൂടുതലും. സാധാരണ എൻജിനിൽ പ്രവർത്തിക്കുന്ന കാറുകൾക്ക് ശബ്ദം ഉള്ളതിനാൽ വാഹനത്തിന്റെ സാമീപ്യം മനസിലാക്കാൻ സാധിക്കും. ഇതിനായി ബ്ലേഡ് റണ്ണർ എന്ന സംവിധാനം അവതരിപ്പിക്കുകയാണ് നിസാൻ. മറ്റ് നിർമാതാക്കളും ഇലക്ട്രിക് കാറുകളിൽ ഇതെ സംവിധാനം ഉപയോഗിക്കുന്നതായിരിക്കും.

15. കാറിൽ റേഡിയോ നിരോധിച്ചിരുന്നു. കാറുകളിൽ റോഡിയോ ഉൾപ്പെടുത്തിയപ്പോൾ ഡ്രൈവിംഗിന് തടസം സൃഷ്ടിക്കും എന്ന പേരിൽ ചില രാജ്യങ്ങളിൽ റേഡിയോ നിരോധിച്ചിരുന്നു.

16. 1937ൽ ഹിറ്റ്ലറായിരുന്നു 'പീപ്പിൾസ് കാർ' എന്ന പേരിൽ ഫോക്സ്‌വാഗൺ എന്ന ബ്രാന്റ് അവതരിപ്പിച്ചത്.

17. 2013 ൽ സിഡ്നിയിൽ പെട്രോൾ എകെഎ ഗ്യാസോലൈൻ സൗജന്യമായി നൽകിയിരുന്നു. ഈ ക്യാപേൻ ഭാഗമായി ഓസ്ട്രേലിയയിൽ ഇ10 എന്ന പേരിലുള്ള ഗ്യാസോലൈനും പ്രചരിപ്പിച്ചിരുന്നു.

കൂടുതല്‍... #കാർ #car
Story first published: Friday, November 25, 2016, 13:45 [IST]
English summary
17 Interesting Facts about Cars
Please Wait while comments are loading...

Latest Photos