ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

By Praseetha

1969 ആഗസ്റ്റ് 15നാണ് ഇസ്രോ (ISRO) എന്നപേരിലറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനം നിലവിൽ വന്നത്. ബാംഗ്ലൂർ കേന്ദ്രീകരിച്ചാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ വിക്രം സാരാഭായിയെന്ന അതുല്യ പ്രതിഭയാണ് ഈ ബഹിരാകാശ ഗവേഷണ പ്രസ്ഥാനത്തിന് അടിത്തറയിട്ടത്. അറപതുകളിലാണ് വിക്രം സാരാഭായി ഗവേഷണരംഗത്തേക്ക് പ്രവേശിക്കുന്നത്. അതിനുശേഷം 1961-നാണ് ഇന്ത്യയിൽ ബഹിരാകാശ ഗവേഷണം ഔപചാരികമായി തുടക്കം കുറിച്ചത്.

ചരിത്രത്തിലാദ്യമായി റോക്കറ്റിന് കടലിൽ ലാന്റിംഗ്-വായിക്കൂ

അന്നത്തെ സർക്കാർ ബഹിരാകാശ ഗവേഷണങ്ങളെക്കുറിച്ച് പഠിക്കാനായി ആണവോർജ വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. അതിന്റെ ഫലമായാണ് 1963-ൽ തുമ്പയിൽ ഇൻകോസ്പാർ(INCOSPAR) രൂപം കൊണ്ടത്. പിന്നീട് തിരുവനന്തപുരം വിക്രം സാരാഭായിയുടെ കർമ്മ മണ്ഡലമായി തീരുകയായിരുന്നു. അതിനുശേഷം സാരാഭായി ഇസ്രോയ്ക്ക്(ISRO) തുടക്കമിട്ടു.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

ഇക്കാലത്താണ് ഡോ.എ.പി.ജെ. അബ്ദുൾ കലാം, യു.ആർ. റാവു, കസ്തൂരിരംഗൻ, ജി. മാധവൻ നായർ എന്നിവരെ വിക്രം സാരാഭായിക്ക് ശിഷ്യരായി ലഭിച്ചത്.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

ഈ കൂട്ടായ്മയിൽ ഇസ്രോ ഉന്നതങ്ങളിൽ എത്തുകയും ഇന്ത്യയെ ഒരു ബഹിരകാശ ഗവേഷണ ശക്തിയായി ഉയർത്തുകയും ചെയ്തു.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

2012 സെപ്റ്റംബർ 9 നാണ് ഇസ്രോയുടെ നൂറാമത്തെ ദൗത്യമായ പിഎസ്എൽവി -സി 21 ശ്രീഹരിക്കോട്ടയിലെ സതീശ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ചത്.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

എസ്എൽവി-3 ആണ് ഇന്ത്യയുടെ തദ്ദേശീയമായി നിർമിച്ചിട്ടുള്ള ആദ്യത്തെ ഉപഗ്രഹ വിക്ഷേപണ വാഹിനി. ഡോ. എപിജെ അബ്ദുൾ കലാമായിരുന്നു ഈ പ്രജെക്ടിന്റെ നേതാവ്. 1980ലാണ് ഇസ്റോ എസ്എൽവി-3 വിജയകരമായി വിക്ഷേപിച്ചത്.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

കഴിഞ്ഞ നാൽപത് വർഷത്തെ ഇസ്രോയുടെ മൂലധന ചിലവ് എടുക്കുകയാണെങ്കിൽ നാസയുടെ ഒരു വര്‍ഷത്തെ ബജറ്റിന്റെ നേർ പകുതിയാണ്.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

ഭൂവൻ എന്ന വെബ് ബേസ് ചെയ്തിട്ടുള്ള 3ഡി സാറ്റലൈറ്റിന് ഇസ്രോ രൂപം കൊടുത്തിരുന്നു. ഈ സാറ്റ്ലൈറ്റാണ് ഭൗമോതലത്തിന്റെ ത്രിമാന ചിത്രങ്ങൾ സാധ്യമാക്കുന്നത്.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

ഇന്ത്യയിലുടനീളമായി 13 കേന്ദ്രങ്ങളാണ് ഇസ്രോയ്ക്കുള്ളത്.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

കഴിഞ്ഞ വർഷം 14ബില്ല്യൻ ലാഭമായിരുന്നു ഇന്ത്യയുടെ ഈ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനം കൊയ്തത്.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

ചന്ദ്രയാൻ ആയിരുന്നു ഇസ്രോയുടെ ആദ്യത്തെ ലൂണാർ മിഷൻ. 390കോടിയായിരുന്നു ഇതിനുണ്ടായ ചിലവ്.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

2008-09ലായിരുന്നു ചന്ദ്രയാനെ ഭ്രമണപഥത്തിൽ എത്തിച്ചത്. ചന്ദ്രനിൽ ജലാംശയമുണ്ടെന്നുള്ള തെളിവും നൽകിയത് ചന്ദ്രയാൻ ആയിരുന്നു.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

ഇസ്രോ വികസിപ്പിക്കുന്ന ബഹിരാകാശ വാഹനങ്ങൾ, മറ്റ് സാങ്കേതികതകൾ എന്നിവ സബന്ധിച്ചുള്ള വാണിജ്യപരമായ നടപടികൾ കൈക്കൊള്ളുന്നത് ആൻട്രിക്സ് ആണ്.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

രത്തൻ ടാറ്റ, ജംഷിദ് ഗോദറേജ് എന്നിവരാണ് ആൻട്രിക്സിന്റെ ബോർഡ് ഡിറക്ടർമാർ.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

ചന്ദ്രനിലേക്കുള്ള പേടകം വിജയകരമായി എത്തിച്ച ഒരേയൊരു രാജ്യം ഇന്ത്യയാണ്. അമേരിക്ക അഞ്ച് തവണ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

അതുപോലെ എട്ട് തവണ പരിശ്രമിച്ച് സോവിയറ്റ് യൂണിയനും ആദ്യ ശ്രമത്തിൽ തന്നെ ചൈനയും റഷ്യയും പരാജയപ്പെട്ടിരുന്നു.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

ചന്ദ്രയാൻ വിക്ഷേപണത്തിനു ശേഷം ഇസ്രോ മംഗൽയാനേയും വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

ശാസ്ത്ര സാങ്കേതിക രംഗത്ത് ഏറ്റവും കൂടുതൽ ബാച്ചിലർമാരുള്ളത് ഇസ്രോയിലാണ്. ശാസ്ത്രമേഖലയ്ക്ക് ജീവിതം ഹോമിച്ച ശാസ്ത്രജ്ഞരാണ് മിക്കവരും.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

ഉപഗ്രഹങ്ങൾ നിർമ്മിക്കുകയും വിക്ഷേപിക്കുകയും ചെയ്യുന്നതിൽ പ്രാഗത്ഭ്യം കാണിച്ചിട്ടുള്ള ലോകത്തിലെ ആറാമത്തെ സ്പേസ് ഏജൻസിയാണ് ഇസ്രോ

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

ഇന്ന് മിക്ക രാജ്യങ്ങളും അമേരിക്കയുടെ ഗതാഗത സംവിധാനത്തെ ആശ്രയിക്കുമ്പോൾ ഇന്ത്യയ്ക്ക് അഭിമാനിക്കാനായി സ്വന്തമായൊരു ജിപിഎസ് സിസ്റ്റത്തിന് ഇസ്രോ തുടക്കമിട്ടു.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

ഇതുവരെ തുടർച്ചയായ 23 വിജയകരമായ പിഎസ്എൽവി വിക്ഷേപണങ്ങളാണ് ഇസ്രോ നടത്തിയിട്ടുള്ളത്.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

ഇന്ത്യയുടെ 65 ഉപഗ്രഹങ്ങൾക്ക് പുറമെ 29 വിദേശ ഉപഗ്രഹങ്ങളും ഇസ്രോ ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

ഇസ്രോയ്ക്ക് സുപാർകോ എന്ന മുതിർന്ന സഹോദരൻ കൂടിയുണ്ട്. 1969ൽ ഇസ്രോ സ്ഥാപിതമാകുന്നതിന് മുൻപ് 1961ൽ പാകിസ്ഥാൻ സുപാർകോ-ന് തുടക്കം കുറിച്ചു.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

മൊത്തത്തിൽ 77 ഉപഗ്രഹങ്ങളാണ് ഇസ്രോ വിക്ഷേപിച്ചിട്ടുള്ളത്. ആ സ്ഥാനത്ത് സുപാർകോയ്ക്ക് രണ്ടെണ്ണം മാത്രമേ വിക്ഷേപിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അതും വിദേശരാജ്യങ്ങളുടെ സഹായത്താൽ.

ISRO: ഓരോ ഭാരതീയനും പുളകിതരാകുന്ന നിമിഷങ്ങൾ

1981ലെ ആപ്പിൾ സാറ്റലൈറ്റിനെ കാളവണ്ടിയുപയോഗിച്ചാണ് നിർമാണ സ്ഥലത്ത് നിന്നും വഹിച്ചു കൊണ്ടുപോയിരുന്നത്. അവിടെനിന്നുമുള്ള കുതിച്ചേറ്റമാണ് ഇസ്രോ നടത്തിയിരിക്കുന്നത്. ഇന്ന് നാസയോളം വലുതായിരിക്കുന്നു ഇന്ത്യയുടെ സ്വന്തം ഇസ്രോ.

കൂടുതൽ വായിക്കൂ

അവസാനത്തെ ഉപഗ്രഹവും ഭ്രമണപഥത്തിൽ; ഇന്ത്യയിനി സ്വയം വഴികാട്ടിയാകും

കൂടുതൽ വായിക്കൂ

10 ടൺ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കുന്ന റോക്കറ്റുമായി ഐഎസ്ആർഒ

Most Read Articles

Malayalam
English summary
20 FACTS ABOUT ISRO EVERY INDIAN MUST KNOW
Story first published: Monday, May 30, 2016, 15:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X