ഒരിക്കൽപോലും കപ്പൽ യാത്രികർ കേൾക്കാനിടയില്ലാത്ത ചില ഭീകരരഹസ്യങ്ങൾ!!!

കപ്പലുകളെ കുറിച്ച് നിങ്ങളറിയാത്ത ഒട്ടനവധി രഹസ്യങ്ങൾ ഇവിടെ വെളിപ്പെടുന്നു...

By Praseetha

വൻസമുദ്രങ്ങൾ താണ്ടിപോകാൻ മാത്രം ശേഷിയുള്ളതും വലിപ്പമേറിയതുമായ സമുദ്രയാനങ്ങളാണ് കപ്പലുകൾ. ലോകത്തിന്റെ സാമ്പത്തികവ്യവസ്ഥയിൽ കപ്പലുകൾക്ക് നിർണ്ണായക സ്ഥാനമാണുള്ളത്. വൻകരകൾക്കിടയിലുള്ള ചരക്ക് നീക്കത്തിന്റെ സിംഹഭാഗവും കപ്പൽ വഴിയാണ് നടക്കുന്നത്. ഇത് കൂടാതെ യാത്രയ്ക്കും യുദ്ധത്തിനും വൻ തോതിൽ ഇവയുപയോഗിച്ചു വരുന്നു. മത്സ്യബന്ധനത്തിനും സമുദ്രപര്യവേഷണങ്ങൾക്കും ഒഴിച്ചുകൂടാനാകാത്തവയാണ് കപ്പലുകൾ. അതുകൊണ്ട് തന്നെ കപ്പൽ മേഖലയുടെ പ്രാധാന്യവും ഏറിവരുന്നു.

നടുക്കടലിൽ ഭീതി പരത്തി 'ഗോസ്റ്റ് കപ്പലുകൾ'

ആദ്യകാലത്ത് മനുഷ്യശക്തി ഉപയോഗപ്പെടുത്തിയാണ് കപ്പലുകൾ ഓടിച്ചിരുന്നത്. കപ്പൽ തുഴയുന്നവരുടെ അദ്ധ്വാനമായിരുന്നു കപ്പലിന്റെ ഊർജ്ജം. തുടർന്ന് പായകപ്പലുകൾ പ്രചാരത്തിൽ വരുന്നു. കാറ്റിന്റെ ഗതിക്കനുസരിച്ചായിരുന്നു ഇവ മുന്നോട്ട് നീങ്ങിയിരുന്നത്. പിന്നീട് ആവിയന്ത്രങ്ങൾ ഉപയോഗിച്ചുള്ള ആവിക്കപ്പലുകൾ നിലവിൽ വന്നു. ഏറ്റവും ഒടുവിലായി വന്നതാണ് ആധുനിക കാലത്തെ പെട്രോളിയം ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള കപ്പലുകൾ. കപ്പലുകളെ കുറിച്ച് നിങ്ങളറിയാത്ത ഓട്ടനവധി കാര്യങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

25. മൊബൈൽ സർവീസുകൾ ലഭ്യമല്ല

25. മൊബൈൽ സർവീസുകൾ ലഭ്യമല്ല

ഉൾക്കടലിലൂടെ യാത്രകളിൽ മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്തതിനാൽ ആശയവിനിമയത്തിനുള്ള മറ്റൊരുപാധിയും ആരുടേയും പക്കലിലുണ്ടാവില്ല. മാസങ്ങളോളം കരയുമായി ഒരു സംബർക്കവുമില്ലാതെ കഴിയേണ്ടിവരുമെന്നതാണ് വാസ്തവം. ഇതിൽ ചിലപ്പോൾ പത്തിൽ ഒരു പേർക്ക് മാത്രമെ ഇന്റർസൗകര്യവും ലഭിക്കുകയുള്ളൂ. തിരിച്ചെത്തിയാൽ എത്തി എന്നലാതെ ജീവൻ പണപ്പെടുത്തിയുള്ള ഈ യാത്ര തീർത്തും ഭയാനകമാണ്.

24. കടൽക്കൊള്ളക്കാർ

24. കടൽക്കൊള്ളക്കാർ

2010ൽ ഏതാണ്ട് അഞ്ഞൂറിലധികം വരുന്ന കപ്പൽയാത്രക്കാരെയാണ് സോമാലി കടൽക്കൊള്ളക്കാർ ബന്ദികളാക്കി വച്ചത്. ഇവരുടെ ആക്രമണത്താൽ ഓരോ വർഷവും രണ്ടായിരത്തിലധികം ആളുകൾ നടുക്കടലിലിൽ മരണപ്പെടുന്നുണ്ട്. 2012 ആയപ്പോഴേക്കും ആക്രമണ നിരക്കുകൾ വൻതോതിൽ വർധിച്ചു. കടൽക്കൊള്ള ഇതാണ് കപ്പൽയാത്രക്കാർ അനുഭവിക്കുന്ന മറ്റൊരു വലിയ ഭീഷണി.

 23. നീണ്ട യാത്ര

23. നീണ്ട യാത്ര

ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മുക്കാൽഭാഗമാണ് ഒരു കണ്ടെയ്നർ ഷിപ്പ് ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരം.

22. ചിലവേറിയ കപ്പൽ

22. ചിലവേറിയ കപ്പൽ

200മില്ല്യൺ ഡോളർ ഏതാണ്ട് ആയിരം മുതൽ ആയിരത്തിയഞ്ഞൂറോളം കോടിയാകും വലിയൊരു കപ്പലിന്റെ നിർമ്മാണ ചിലവ്.

21. നാവികരുടെ കണക്ക്

21. നാവികരുടെ കണക്ക്

മൊത്തത്തിലുള്ള നാവികരുടെ കണക്ക് എടുത്ത് നോക്കുമ്പോൾ അതിൽ രണ്ട് ശതമാനം മാത്രമെ സ്ത്രീകളായിട്ടുള്ളൂ. ഫിലിപ്പേൻസിൽ നിന്നുള്ള ആളുകളാണ് ഭൂരിഭാഗം നാവികരും.

20. പഴങ്ങളുടെ വൻകൂമ്പാരം

20. പഴങ്ങളുടെ വൻകൂമ്പാരം

ഒരു വലിയ കപ്പലിൽ15,000ത്തോളം കണ്ടെയിനറിലായി ഏതാണ്ട് 745മില്ല്യനോളം വാഴപ്പഴങ്ങൾ ഉൾക്കൊള്ളിക്കാൻ കഴിയും. അതായത് യൂറോപ്പിലേയും അമേരിക്കയിലേയും ഓരോ ആളുകൾക്ക് ഓരോ പഴംവീതം എന്ന നിരക്കിൽ. കപ്പലിന്റെ വലുപ്പവും ചരക്കും വഹിക്കാനുള്ള ശേഷിയുടെ ശരാശരി കണക്കാണിത്.

19. ഒരു പ്രാചീന വ്യവസായം

19. ഒരു പ്രാചീന വ്യവസായം

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഒന്നാണ് കപ്പല്‍ വ്യാപാരം. വളരെ പ്രാചീനക്കാലം മുതൽ തന്നെ കപ്പൽ മാർഗം ചരക്കുകൾ എത്തിച്ചിരുന്നു. ഇന്നും കപ്പൽ വ്യാപാരത്തിന് അതിന്റേതായ പ്രാധാന്യം നിലനിൽക്കുന്നുണ്ട്.

18. കാർഗോ കപ്പൽ

18. കാർഗോ കപ്പൽ

ഏതാണ്ട് 55,000ത്തോളം മർച്ചെന്റ് ഷിപ്പുകളാണ് ചരക്കുകൾ കയറ്റി ലോകത്താകമാനം സഞ്ചരിക്കുന്നത്.

17. നാവികർ

17. നാവികർ

ഷിപ്പിംഗ് മേഖലയിൽ ഏതാണ്ട് 1.5മില്ല്യൻ നാവികരാണ് ജോലി ചെയ്യുന്നത്.

16. പുക മലിനീകരണം

16. പുക മലിനീകരണം

2009ലെ കണക്ക് പ്രകാരം ലോകത്തിലെ പതിനഞ്ച് കൂറ്റൻ കപ്പലുകളിൽ നിന്നു പുറന്തള്ളുന്ന പുക 760മില്ല്യൻ കാറുകളിൽ നിന്ന് പുറന്തള്ളുന്ന പുകയ്ക്ക് സമമാണെന്നാണ് സൂചിപ്പിക്കുന്നത്.

15. താരതമ്യേന കുറഞ്ഞ നിരക്കിലുള്ള മലിനീകരണം

15. താരതമ്യേന കുറഞ്ഞ നിരക്കിലുള്ള മലിനീകരണം

എന്നിരുന്നാലും ലോകത്താകമാനമുള്ള ട്രക്കുകളും വിമാനങ്ങളും നൽകുന്ന മലിനീകരണത്തേക്കാൾ താരതമ്യേന കുറഞ്ഞ മലിനീകരണമാണ് കപ്പലിനുള്ളത്.

14. ഒരു താരതമ്യം

14. ഒരു താരതമ്യം

മേൽ പറഞ്ഞ രണ്ട് പോയിന്റുകളേയും ബന്ധപ്പെടുത്തി കപ്പലിനെ ലോകത്തിലെ മലിനീകരണം കൂടിയൊരു രാജ്യമായി കണക്കുമ്പോൾ അതിന് ആറാം സ്ഥാനമായിരിക്കും ലഭിക്കുക.

13. കപ്പൽ പരിശോധന

13. കപ്പൽ പരിശോധന

ലോകത്താകമാനമായി 2 മുതൽ 10 ശതമാനം ചരക്കുകപ്പലുകൾ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അമേരിക്കൻ പോർട്ടുകളിൽ ഓരോ വർഷവും എത്തുന്ന 17മില്ല്യൻ കണ്ടെയിനറുകളിൽ 5 ശതമാനം മാത്രമായിരിക്കും പരിശോധിക്കപ്പെടുക. പരിശോധനയിൽ വരുത്തുന്ന വീഴ്ചയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

12. വലുപ്പം കൂടിയ കപ്പലുകൾ

12. വലുപ്പം കൂടിയ കപ്പലുകൾ

കപ്പലിന്റെ ഭാരം കണക്കിലെടുക്കുമ്പോൾ ജർമ്മനി, ജപ്പാൻ, ഗ്രീസ് എന്നീ മൂന്ന് രാജ്യങ്ങൽക്കാണ് ഏറ്റവും വലിയ കപ്പലുകൾ ഉള്ളത്.

11. രഹസ്യത

11. രഹസ്യത

ഷിപ്പിംഗ് കമ്പനികളെല്ലാം തന്നെ സ്വകാര്യത ഇഷ്ടപ്പെടുന്നവരാണെന്ന് തോന്നുന്നു. ഉദാഹരണത്തിന്, ഗ്രീക്കിലെ ഷിപ്പുടമകളുടെ അസോസിയേഷൻ എത്ര അംഗങ്ങൾ ഉണ്ടെന്നുള്ളത് തന്നെ വ്യക്തമാക്കാൻ മടികാണിക്കുന്നവരാണ്.

10. ചരക്ക് കപ്പലുകൾ

10. ചരക്ക് കപ്പലുകൾ

ഇതുവരെ 20മില്ല്യനോളം വരുന്ന കപ്പലുകളാണ് ലോകത്താകമാനമായി ചരക്കുകൾ വഹിച്ച് യാത്രചെയ്യുന്നത്.

09. കരുത്ത്

09. കരുത്ത്

ഒരു കണ്ടേനർ ഷിപ്പിന്റെ എൻജിന് കാർ എൻജിന്റെ കരുത്തിനേക്കാൾ ആയിരം മടങ്ങ് കരുത്താണുള്ളത്.

08. കയറ്റുമതി നിരക്ക്

08. കയറ്റുമതി നിരക്ക്

ഒരു സൈക്കിൾ കയറ്റി അയക്കണമെങ്കിൽ ഏതാണ്ട് പത്ത് ഡോളറെങ്കിലും ചിലവ് വരും എന്നാൽ ഇത്രയും വരില്ല സോഡ ക്യാനുകൾക്ക്.

07. കപ്പൽ ഉയർന്ന വരുമാനത്തിന്റെ സ്രോതസ്സ്

07. കപ്പൽ ഉയർന്ന വരുമാനത്തിന്റെ സ്രോതസ്സ്

അതിബൃഹത്തായൊരു വ്യാപാരമാണ് കപ്പൽ വ്യവസായം. യുകെയിലെ കപ്പൽ വ്യവസായം റെസ്റ്റോറന്റുകളിൽ നിന്നുമുള്ള ആഭ്യന്തര ഉല്പാപാദന നിരക്കിനേക്കാൾ എത്രയോ മടങ്ങ് വലുതാണ്.

06. കപ്പൽ വ്യാപാരം

06. കപ്പൽ വ്യാപാരം

ലോകത്തിൽ നടക്കുന്ന വ്യാപാരത്തിന്റെ 90 ശതമാനവും കപ്പൽ മാർഗമാണ് നടക്കുന്നത്.

05. ചരക്ക് കപ്പലുകളുടെ നിര

05. ചരക്ക് കപ്പലുകളുടെ നിര

മൊത്തത്തിലുള്ള ചരക്ക് കപ്പലുകളെ ഒന്നിനു പിറകിൽ മറ്റൊന്ന് എന്ന രീതിയിൽ നിരത്തുകയാണെങ്കിൽ ഭൂമിയിലുടനീളമുള്ള ഹൈവേകളുടെ വ്യാപ്തിക്ക് അടുത്ത് വരും. അതുപോലെ ഒന്നിന് മുകളിൽ മറ്റൊന്നായി കൂനകൂട്ടി വയ്ക്കുകയാണെങ്കിൽ ഈഫിൽ ടവറിനേക്കാൾ ഏഴായിരം മടങ്ങ് ഉയരമുണ്ടാകും. ചരക്കിറക്കുകയാണെങ്കിൽ 60 മൈൽ ദൂരത്തോളം ട്രാഫിക് ജാമാണ് ഇതുമൂലമുണ്ടാകുന്നത്.

04. സുരക്ഷാവിധികൾ പാലിക്കുന്ന മേഖല

04. സുരക്ഷാവിധികൾ പാലിക്കുന്ന മേഖല

അന്തർ ദേശീയ സുരക്ഷാമാനദണ്ഡങ്ങൾ വ്യാപകമായി പാലിക്കുന്ന ഒരേയൊരു മേഖലയാണ് ഷിപ്പിംഗ്.

03. എണ്ണ ഇറക്കുമതി

03. എണ്ണ ഇറക്കുമതി

അമേരിക്കയ്ക്ക് ആവശ്യമായിട്ടുള്ള എണ്ണകൾ എത്തിക്കുന്നതിനായി വൻതോതിൽ ചരക്കുകപ്പലിനെയാണ് ആശ്രയിക്കുന്നത്.

02. കപ്പലുകൾ പല വിധം

02. കപ്പലുകൾ പല വിധം

ആറു തരത്തിലുള്ള കപ്പലുകളാണ് ഈ ലോകത്തിലുള്ളത്. ജനറൽ കാർഗോ ഷിപ്പുകൾ, ബൾക്ക് കാരിയറുകൾ, ഫിഷിംഗ് ഷിപ്പുകൾ, കണ്ടെയിനർ ഷിപ്പുകൾ, പാസഞ്ചർ ഷിപ്പുകൾ, ടാങ്കറുകൾ എന്നിവയാണവ.

01. ചിലവ് കുറഞ്ഞ മത്സ്യബന്ധനം

01. ചിലവ് കുറഞ്ഞ മത്സ്യബന്ധനം

വളരെ ചിലവ് കുറഞ്ഞ രീതിയിൽ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് കപ്പൽ മാർഗം മത്സ്യങ്ങൾ എത്തിക്കുന്നു.

കൂടുതൽ വായിക്കൂ

മാസങ്ങളോളം കടലിൽ മുങ്ങികിടക്കാൻ കഴിയുന്ന ആളില്ലാകപ്പലുമായി ബോയിംഗ്

കൂടുതൽ വായിക്കൂ

ലോകം കണ്ട വലിയ റേസ് ട്രാക്കുമായി ക്രൂസ് കപ്പൽ

Most Read Articles

Malayalam
കൂടുതല്‍... #കപ്പൽ #ship
English summary
25 Mind Blowing Facts About The Shipping Industry
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X