21,477 കി.മി, 17 രാജ്യങ്ങൾ, 97 ദിവസം, ഒരൊറ്റ കാർ; മൂന്നുപേരാൽ തെളിയിക്കപ്പെട്ട പെൺകരുത്ത്

Written By:

സാഹസിക യാത്രകൾക്ക് മുൻകൈയെടുക്കുക പലപ്പോഴും പുരുഷന്മാരാണെങ്കിലും മുപ്പത് വയസിന് മധ്യേയുള്ള ഒരുകൂട്ടം സ്ത്രീകൾ മാത്രം നടത്തിയ ഈ യാത്രയോ ശരിക്കും അഭിനന്ദനീയമല്ലെ? സാഹസിക യാത്രകളൊന്നും തന്നെ പ്ലെയിനിലോ, ട്രെയിനിലോ ആയിരിക്കില്ലെന്നുള്ളത് കൊണ്ട് തന്നെ ഇവരുടെ യാത്ര കാറിലായിരുന്നു.

അതും ചില്ലറ ദൂരമല്ല ദില്ലിയിൽ നിന്നും ലണ്ടൻ വരെ ഒറ്റയ്ക്ക് ഒരാൾ മാത്രമാണ് കാറോടിച്ചതെന്നോർക്കണം. ഇത്രദൂരം കാറോടിച്ച് പോയിട്ടുള്ള പുരുഷ സംഘങ്ങളെ കുറിച്ച് അധികമൊന്നും കേട്ടറിവില്ല. ദില്ലിയിൽ നിന്നും ലണ്ടൻ വരെ കാറിൽ സഞ്ചരിച്ച് ലോകത്തിന് മാതൃകയായി തീർന്നിരിക്കുന്നു ഈ മൂന്ന് ഇന്ത്യൻ സ്ത്രീകൾ.

എല്ലാ മേഖലയിലും പുരുഷനോടൊപ്പം ഒരുപക്ഷെ അതിനും മുകളിലായി സ്ത്രീകളും സ്വയംപര്യാപ്തത നേടി കഴിഞ്ഞു എന്നതിനുള്ള തെളിവായി ഇതിനെ കണക്കാക്കാം.

ദീർഘക്കാലമായി മനസിൽ കൊണ്ടു നടന്ന ആഗ്രഹമായിരുന്നു ഈ മൂന്ന് ഉറ്റ സുഹൃത്തുക്കളുംകൂടി നടപ്പിലാക്കിയത്. രശ്മി കോപ്പാർ, ഡോ. സൗമ്യ ഗോപിനാഥ്, നിധി തിവാരി എന്നിവരാണ് സ്ത്രീ കരുത്ത് തെളിയിച്ചുള്ള ഈ ലോക യാത്രയിൽ പങ്കാളികളായത്.

97 ദിവസം കൊണ്ട് 21,477 കിലോമീറ്റർ താണ്ടി, 17 രാജ്യങ്ങളും കടന്നാണ് ഇവരുടെ ലക്ഷ്യസ്ഥാനമായ ലണ്ടനിലെത്തിയത്. കാർ ഒഴിവാക്കി പ്ലെയിനിൽ വേണമെങ്കിൽ യാത്ര ചെയ്യാമായിരുന്നു എന്നാൽ അതായിരുന്നില്ലല്ലോ ഈ മൂന്നംഗ സംഘത്തിന്റെ ലക്ഷ്യം.

സാഹസിക യാത്രയിൽ സ്ത്രീകളും ഒട്ടും പിറകിലല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഇവർ. ഇതിനു മുൻപെ ദീർഘദൂരം ജീപ്പിൽ ഓഫ് റോഡ് ഡ്രൈവിംഗ് നടത്തി പരിചയമുള്ള നിധി തിവാരിയായിരുന്നു മുഴുനീളം കാർ ഡ്രൈവ് ചെയ്തത്.

ലണ്ടൻ വരെ കാറോടിച്ച് പോകാനുള്ള ആശയം കൂട്ടുകാരികളുമായി പങ്ക്‌വച്ചതും നിധിയായിരുന്നു. നിധിയുടെ ഈ ആഗ്രഹത്തെ പിൻതുണച്ച് മറ്റ് രണ്ട് സുഹൃത്തുക്കളും ഒപ്പംച്ചേർന്നു.

ജോലിയിൽ നിന്നും കുറച്ച്ദിവസത്തേക്കുള്ള അവധിയെടുത്താണ് മൂന്നു സുഹൃത്തുക്കളും യാത്ര പുറപ്പെട്ടത്. ജൂണിൽ ആരംഭിച്ച ഇവരുടെ യാത്ര ഓക്ടോബറിലായിരുന്നു അവസാനിച്ചത്.

മഹീന്ദ്ര സ്പോൺസർ ചെയ്ത എസ്‌യുവിയായിരുന്നു ഇവർ യാത്രയ്ക്ക് ഉപയോഗിച്ചത്. പത്ത് വർഷം മുൻപെ സ്വന്തമായിട്ടൊരു വാഹനം നിർമിച്ച തനിക്ക് ഏതു സാഹചര്യത്തിലും വാഹനമോടിക്കാനുള്ള ധൈര്യവും തന്റേടവും ഉണ്ടെന്നാണ് നിധി വ്യക്തമാക്കിയത്.

വുമൺ ബിയോഡ് ബൗൺണ്ടറീസ് എന്ന നിധി തന്നെ ആരംഭിച്ച കമ്മ്യൂണിറ്റിയുടെ ഭാഗമാണ് മൂവരും. സ്ത്രീകളെ ദീർഘദൂരം വണ്ടിയോടിക്കുന്നതിന് പ്രേരണയേകുന്ന ഒരു കമ്മ്യൂണിറ്റിയായി 2015 മാർച്ചിലായിരുന്നു ഇത് പ്രവർത്തനമാരംഭിച്ചത്.

നിരവധി യാത്രകൾ ഇതിനകം പൂർത്തീകരിച്ച ഈ കമ്മ്യൂണിറ്റിയിലെ സ്ത്രീകൾ വുമൺ ബിയോഡ് ബൗൺണ്ടറീസ് എന്ന ഫേസ്ബുക്ക് പേജിലും ഫോട്ടോകളും മറ്റും പങ്കുവെച്ചിട്ടുണ്ട്.

ദിവസം 600 കിലോമീറ്റർ ദൂരമെങ്കിലും കവർചെയ്യാൻ ഇവർ ശ്രമിച്ചിരുന്നു. അങ്ങനെ ഇന്ത്യ, ചൈന, ഉസ്ബെകിസ്ഥാൻ, കാസാക്സ്ഥാൻ, റഷ്യ, ഫിൻലാന്റ്, ചെക്ക് റിപ്പബ്ലിക്, ജർമ്മനി, യുകെ എന്നിങ്ങനെ പതിനേഴോളം വരുന്ന രാജ്യങ്ങൾ താണ്ടിയായിരുന്നു ഇവരുടെ ലണ്ടനിലേക്കുള്ള യാത്ര.

ഏതൊരു രാജ്യത്ത് എത്തിയാലും ആദ്യം ചെയ്യുക അവിടുത്തെ ലോക്കൽ സിം എടുക്കുക എന്നായിരുന്നു യാത്രയെ കുറിച്ച് പറയുന്നവേളയിൽ അവർ പങ്കുവെച്ച മറ്റൊരു കാര്യം.

വഴി മദ്ധ്യേ കുന്നും മലകളും വനങ്ങളും പൊട്ടി പൊളിഞ്ഞ റോഡുകളും എല്ലാംമുണ്ടായിരിന്നിട്ടും ഒരു തടസങ്ങളേയും കൂസാതെയായിരുന്നു മുന്നോട്ടുള്ള യാത്ര എന്നായിരുന്നു മൂന്നുപേർക്കും ഒരേസ്വരത്തിൽ പറയാനുണ്ടായത്.

മ്യാൻമാറിൽ മണ്ണിടിച്ചലിനെ തുടർന്ന് മാർഗതടസമുണ്ടായിരുന്നു. അതിനാൽ ഇംഫാലിൽ നിന്നു മ്യാൻമാറിലേക്കുള്ള 200 കിലോമീറ്റർ താണ്ടാൻ അഞ്ച് ദിവസത്തോളം വേണ്ടിവന്നുവെന്നുനത്രെ ഇവർക്ക്.

ആ സമയങ്ങളിലോക്കെ ഒരിക്കൽപോലും യാത്ര നിർത്തിപോകാൻ തോന്നിയില്ലെന്ന് മാത്രമല്ല ലണ്ടനിലെത്തുക എന്നരൊറ്റ ചിന്തമാത്രമെ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ എന്നാണ് ഇവർ പങ്കുവച്ചത്. വഴി മദ്ധ്യേ നിരവധി നല്ലവരായ ജനങ്ങളുടെ സഹായവും ലഭിക്കുകയുണ്ടായി എന്നവർ പറഞ്ഞു.

ചിലർ അവരുടെ കുംടുബത്തോടൊപ്പമുള്ള താമസം ഒരുക്കിതന്നു കൂട്ടത്തിൽ വീടുകളിൽ പാകംചെയ്ത ഭക്ഷണത്തിന്റെ വിവിധ രുചികളും അറിയാൻ സാധിച്ചു. മനുഷത്വം എന്ന വാക്കിൽ വിശ്വസിച്ചുപോകുന്ന സന്ദർഭങ്ങളായിരുന്നു ഇതൊക്കെയെന്ന് നിധി കൂട്ടിച്ചേർത്തു.

ഹോട്ടൽ മാനേജ്മെന്റ് പ്രോഫസറും ഒരു കുട്ടിയുടെ അമ്മയുമായ രശ്മി കോപ്പാർ സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നതും സാഹസികപരമായിട്ടുള്ള നിരവധി കായിക ഇനങ്ങളിൽ തല്പരയുമാണ്.

എംഎസ് രാമയ്യ ഹോസ്പിറ്റലിൽ ഫിസിക്കൾ തെറാപ്പിസ്റ്റായി പ്രവർത്തിക്കുന്ന ഡോ. സൗമ്യ ഗോപീനാഥ് രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്.

സ്വന്തം ഭർത്താക്കന്മാരുടേയും മറ്റ് കുടുംബാഗങ്ങളുടെയും ഉയർന്ന പിൻതുണയില്ലെങ്കിൽ ഈ ആഗ്രഹം ഒരിക്കലും സാധിപ്പിക്കാൻ കഴിയില്ലായിരുന്നു എന്നാണ് മൂന്നുപേരും അഭിപ്രായപ്പെട്ടത്.

ഇത്തരത്തിലുള്ള യാത്രകൾ ആർക്കും സാധിക്കുന്ന ഒന്നാണ് ഇതിൽ യാതൊന്നും ഭയപ്പെടാനില്ല. എന്തും നേരിടാനുള്ള ചങ്കൂറ്റം മാത്രംമുണ്ടായാൽ മതിയെന്നാണ് തനിക്ക് ഈ ലോകത്തിലുള്ള സ്ത്രീകളോട് പറയാനുള്ളതെന്ന് നിധി വ്യക്തമാക്കി.

രാത്രിക്കാലങ്ങളിലുള്ള ഡ്രൈവ് ഞങ്ങൾ പൂർണമായും ഒഴിവാക്കിയിരുന്നു ആ സമയം ഞങ്ങൾ ചില ഗ്രാമ-നഗര കാഴ്ചകൾ കാണുന്നതിനായി ചിലവിട്ടു.

യൂറോപ്പിൽ എത്തുന്നതു വരെ വാസ്തവത്തിൽ ഒറ്റൊരു സ്ത്രീപോലും ഹൈവെയിൽ കൂടി വാഹനമോടിക്കുന്നതായിട്ട് കണ്ടില്ലെന്നാണ് ഡോ. ഗോപിനാഥ് പറയുന്നത്.

പൊതുവെ സ്ത്രീകളെ കൊണ്ട് ചെയ്യാൻ പറ്റാത്തതായി യൊതോന്നുമില്ലെന്നാണ് ദില്ലിയിൽ നിന്നു ലണ്ടനിലേക്ക് യാത്ര പുറപ്പെട്ട മൂന്നംഗ സ്ത്രീകൾ തെളിയിച്ചത്.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #യാത്ര #journey
Story first published: Saturday, October 29, 2016, 12:46 [IST]
English summary
21,477 Km, 17 Countries, 97 Days, 1 Car – Meet the 3 Indian Women Who Accomplished This!
Please Wait while comments are loading...

Latest Photos