ദുബൈ പൊലീസ് ഇനി 'ക്വാഡ്‌സ്‌കി'യില്‍ വരും

കരയിലെ ഒട്ടുമിക്ക അതിവേഗ അത്യാഡംബരങ്ങളും ദുബൈ പൊലീസിന്റെ പക്കലെത്തിക്കഴിഞ്ഞു ഇതിനകം തന്നെ. ഇനി കടലിലേക്കാണ് അവരുടെ നോട്ടം. കരയിലും കടലിലും പായാന്‍ കഴിവുള്ള ആള്‍ ടെറൈന്‍ വാഹനമായ ക്വാഡ്‌സ്‌കി ആംഫിബിയസ് വാഹനമാണ് അറബിപ്പോലീസ് ഏറ്റവും പുതിയതായി തങ്ങളുടെ സന്നാഹങ്ങളോടു ചേര്‍ത്തിരിക്കുന്നത്.

ദുബൈ പൊലീസിന്‍റെ പട്രോളിംഗ് കാറുകള്‍

കരയില്‍ നിന്നും കടലിലേക്കിറങ്ങുന്നത് ഒട്ടും പ്രയാസമുള്ള ജോലിയല്ല ക്വാഡ്‌സ്‌കികള്‍ക്ക്. വെറും അഞ്ച് നിമിഷത്തിനകം ജലയാനമായി മാറാന്‍ കഴിയും ഈ വാഹനങ്ങള്‍ക്ക്. അറബിപ്പോലീസ് വാങ്ങിയ ക്വാഡ്‌സ്‌കിയെപ്പറ്റിയും ആംഫിബിയസ് വാഹനങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നു താഴെയുള്ള താളുകളില്‍.

ദുബൈ പൊലീസ് ഇനി 'ക്വാഡ്‌സ്‌കി'യില്‍ വരും

ചിത്രങ്ങളിലൂടെ നീങ്ങുക.

എന്‍ജിന്‍

എന്‍ജിന്‍

ബിഎംഡബ്ല്യു കെ1300എസ് സൂപ്പര്‍ബൈക്കില്‍ കാണുന്ന ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ക്വാഡ്‌സ്‌കിയിലുള്ളത്. വെള്ളത്തില്‍ 140 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കാന്‍ ഈ വാഹനത്തിന് സാധിക്കും. പരമാവധി ചക്രവീര്യം 118 എന്‍എം.

വേഗത

വേഗത

കരയിലും കിടിലന്‍ പ്രകടനമാണ് ഈ വാഹനത്തിന്റേത്. മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ക്വാഡ്‌സ്‌കിക്ക് സാധിക്കും. ഈ വാഹനത്തിന് 40,000 അമേരിക്കന്‍ ഡോളറിന്റെ പരിസരത്തില്‍ വിലവരും. ദുബൈ പൊലീസിനായി വരുത്തിയ സാങ്കേതികമാറ്റങ്ങള്‍ വില ഇനിയും ഉയര്‍ത്തിയിരിക്കാനും സാധ്യതയുണ്ട്.

ആംഫിബിയസ് (amphibious vehicle)

ആംഫിബിയസ് (amphibious vehicle)

ആംഫിബിയസ് (amphibious vehicle) വാഹനങ്ങള്‍ എന്നാല്‍ കരയിലും വെള്ളത്തിലും ഒരുപേലെ സഞ്ചരിക്കാന്‍ ശേഷിയുള്ള വാഹനങ്ങളാണെന്ന് പറഞ്ഞുവല്ലോ. സൈക്കിള്‍, ബസ്സ്, കാര്‍, എടിവി, ട്രക്കുകള്‍ തുടങ്ങിയ മിക്ക വാഹനവിഭാഗങ്ങളിലും ഇന്ന് ഇത്തരം 'ഉഭയജീവി'കളുണ്ട്. പട്ടാള ആവശ്യങ്ങള്‍ക്കായി ഇത്തരം വാഹനങ്ങള്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്നു. പ്രകൃതിക്ഷോഭങ്ങളില്‍ ആംഫിബിയസ് വാഹനങ്ങള്‍ വലിയ സഹായമായി മാറാറുണ്ട്.

രണ്ടുതരം ആംഫിബിയസ് വാഹനം

രണ്ടുതരം ആംഫിബിയസ് വാഹനം

രണ്ടുതരം ആംഫിബിയസ് വാഹനങ്ങളാണ് പ്രധാനമായും നിലവിലുള്ളത്. ഒരു സാധാരണ വാഹനം പോലെ കരയില്‍ ചക്രങ്ങളില്‍ സഞ്ചരിക്കുകയും വെള്ളത്തില്‍ സാങ്കേതികമായി ഒരു ബോട്ട് പോലെത്തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവ. മറ്റൊന്ന് വെള്ളത്തില്‍ വലിയ എയര്‍ കുഷ്യനില്‍ കിടന്ന് നീങ്ങുന്നവയാണ്. പ്രകടനശേഷിയുടെ കാര്യത്തില്‍ രണ്ടാമത് പറഞ്ഞതരം വാഹനങ്ങള്‍ താരതമ്യേന പിന്നിലാണ്. ദുബൈ പൊലീസ് സ്വന്തമാക്കിയിരിക്കുന്നത് ആദ്യത്തെ വിഭാഗത്തില്‍ പെട്ട വാഹനമാണ്.

സോവിയറ്റ് യൂണിയന്‍

സോവിയറ്റ് യൂണിയന്‍

ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്‍ മിലിട്ടറി ആവശ്യങ്ങള്‍ക്കായി വന്‍തോതില്‍ ആംഫിബിയസ് വാഹനങ്ങള്‍ നിര്‍മിക്കുകയുണ്ടായി. അന്നു നടന്ന ഗവേഷണങ്ങള്‍ ഈ മേഖലയില്‍ വലിയ വളര്‍ച്ചയാണ് കൊണ്ടുവന്നത്.

വീഡിയോ

Most Read Articles

Malayalam
കൂടുതല്‍... #auto facts #off beat
English summary
After being super celebrity personnel with their Ferraris and Lamborghinis and various other supercars as police vehicles, Dubai Police now added Quadskis to their fleet.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X