പടക്കോപ്റ്റര്‍ നിര്‍മിക്കാന്‍ എയര്‍ബസ് ഇന്ത്യന്‍ സഖ്യം തെരയുന്നു

By Santheep

ഇന്ത്യയില്‍ യുദ്ധ ഹെലികോപ്റ്ററുകള്‍ നിര്‍മിക്കാന്‍ എയര്‍ബസ് ആലോചിക്കുന്നു. ഈ ആലോചന ഒറ്റയ്ക്കല്ല. ഇന്ത്യയിലെ ഏറ്റവും കരുത്തരായ കമ്പനികളില്‍ ഏതെങ്കിലുമൊന്നിനെ കൂടെക്കൂട്ടണമെന്നാണ് പ്ലാന്‍. ടാറ്റ, മഹീന്ദ്ര, റിലയന്‍സ് എന്നിവരുമായി എയര്‍ബസ് പ്രതിനിധികള്‍ വെള്ളിയാഴ്ച ഇതേ വിഷയത്തില്‍ ചര്‍ച്ച നടത്തി.

ഇന്ത്യയുടെ മിലിട്ടറി ആവശ്യങ്ങളെത്തന്നെയാണ് എര്‍ബസ് ലക്ഷ്യമിടുന്നത്. കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

പടക്കോപ്റ്റര്‍ നിര്‍മിക്കാന്‍ എയര്‍ബസ് ഇന്ത്യന്‍ സഖ്യം തെരയുന്നു

താളുകളിലൂടെ നീങ്ങുക.

പടക്കോപ്റ്റര്‍ നിര്‍മിക്കാന്‍ എയര്‍ബസ് ഇന്ത്യന്‍ സഖ്യം തെരയുന്നു

രാജ്യത്തെ മിലിട്ടറി ചെലവ് വര്‍ധിച്ചുവരുന്നത് മുന്നില്‍ കണ്ടാണ് എയര്‍ബസ് ഈ നീക്കം നടത്തുന്നത്. ഭാവിയില്‍ ഏറ്റവുമുയര്‍ന്ന മിലിട്ടറി ചെലവുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന എയര്‍ബസ് കരുതുന്നു.

പടക്കോപ്റ്റര്‍ നിര്‍മിക്കാന്‍ എയര്‍ബസ് ഇന്ത്യന്‍ സഖ്യം തെരയുന്നു

ഇന്ത്യന്‍ കമ്പനികളിലൊന്നിനെ സംയുക്ത സംരംഭത്തിന് പിടിക്കാനുള്ള നീക്കം ബുദ്ധിപൂര്‍വമാണ്. ഇന്ത്യന്‍ കമ്പനികള്‍ക്ക് അധികൃതരില്‍ സ്വാധീനം ചെലുത്താനുള്ള ശേഷി കൂടി കണക്കിലെടുത്താണ് എയര്‍ബസ് നീങ്ങുന്നത്.

പടക്കോപ്റ്റര്‍ നിര്‍മിക്കാന്‍ എയര്‍ബസ് ഇന്ത്യന്‍ സഖ്യം തെരയുന്നു

ഇന്ത്യയുടെ പട്ടാളത്തിനാവശ്യമായ തരത്തിലുള്ള ചില പടക്കോപ്റ്ററുകള്‍ നിര്‍മിക്കാനാണ് കമ്പനി ആലോചിക്കുന്നത്. എഎസ്550, ഇസി725 എന്നീ എയര്‍ബസ് മോഡലുകള്‍ രാജ്യത്തെ സേനകള്‍ക്ക് യോജിച്ചതാണ്.

പടക്കോപ്റ്റര്‍ നിര്‍മിക്കാന്‍ എയര്‍ബസ് ഇന്ത്യന്‍ സഖ്യം തെരയുന്നു

നിലവില്‍ ഇന്ത്യന്‍ പട്ടാളം ഉപയോഗിക്കുന്ന ചീറ്റ, ചേതക് എന്നീ പടക്കോപ്റ്ററുകള്‍ പഴക്കം ചെന്ന സാങ്കേതികതയാണ് ഉപയോഗിക്കുന്നത്. ഇവയില്‍ നിന്നൊരു മാറ്റം ആഗ്രഹിക്കുന്നുണ്ട് സേന.

പടക്കോപ്റ്റര്‍ നിര്‍മിക്കാന്‍ എയര്‍ബസ് ഇന്ത്യന്‍ സഖ്യം തെരയുന്നു

ബങ്കളുരുവില്‍ കഴിഞ്ഞയാഴ്ചയുടെ അവസാനം നടന്ന എയ്‌റോ ഇന്ത്യ എയര്‍ഷോയ്ക്കിടയിലാണ് എയര്‍ബസ്സിന്റെ ചര്‍ച്ചകള്‍ നടന്നത്.

പടക്കോപ്റ്റര്‍ നിര്‍മിക്കാന്‍ എയര്‍ബസ് ഇന്ത്യന്‍ സഖ്യം തെരയുന്നു

'മെയ്ക്ക് ഇന്‍ ഇന്ത്യ' എന്ന പേരില്‍ രാജ്യം ആവിഷ്‌കരിച്ചിട്ടുള്ള നയമാണ് എയര്‍ബസ്സിനെ വിപണിയില്‍ പ്രവേശിക്കാന്‍ പ്രേരിപ്പിക്കുന്നത്. വിദേശ കമ്പനികളില്‍ നിന്നുള്ള വാങ്ങലുകള്‍ പരമാവധി കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ട്. എന്നാല്‍, യുദ്ധവിമാനങ്ങള്‍ പോലുള്ള, അത്യുന്നത സാങ്കേതികതകള്‍ ആവശ്യമായി വരുന്നയിടങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഇതിനാവശ്യമായ വന്‍ നിക്ഷേപത്തിന് ഇന്ത്യയിലെ കമ്പനികള്‍ക്ക് ധൈര്യവും പോര. ഈ സാഹചര്യത്തെ മുതലെടുക്കുകയാണ് എയര്‍ബസ്സ് ചെയ്യുന്നത്.

പടക്കോപ്റ്റര്‍ നിര്‍മിക്കാന്‍ എയര്‍ബസ് ഇന്ത്യന്‍ സഖ്യം തെരയുന്നു

ഇരുന്നൂറോളം പുതിയ പടക്കോപ്റ്ററുകള്‍ വാങ്ങാനുള്ള ഇന്ത്യന്‍ പട്ടാളത്തിന്റെ ഒരു പദ്ധതി അടുത്തുതന്നെ നടപ്പാവാനിടയുണ്ട്. റഷ്യയില്‍ നിന്നുള്ളവടയക്കം നിരവധി കമ്പനികള്‍ ഇതിന്റെ കരാര്‍ പിടിക്കാനുള്ള ഓട്ടത്തിലാണ്. ഇവിടെ എയര്‍ബസ് ഒരു മുഴം നീട്ടിയെറിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ കമ്പനിയുമായുള്ള ചങ്ങാത്തം കാര്യങ്ങളെ എയര്‍ബസ്സിന് അനുകൂലമാക്കിയേക്കും.

Most Read Articles

Malayalam
English summary
Airbus in talks with Mahindra and Tata Group to make military helicopters.
Story first published: Monday, February 23, 2015, 11:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X