ജൂനിയര്‍ അംബാനിമാര്‍ മത്സരിക്കുകയാണോ? 'ചേട്ടന്റെ കാറിന് 5 കോടി എങ്കില്‍ അനിയന്റെ കാറിന് 9 കോടി രൂപ'

Written By: Dijo

ലോകത്തെ അതിസമ്പന്ന കുടുംബത്തില്‍ ഒരാളായി ജനിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഏത് കാറാകും വാങ്ങുക? ചോദ്യം ഒരല്‍പം ഫാന്റസിയാണെങ്കിലും അങ്ങനെ ഒന്ന് ചിന്തിച്ചാല്‍ നമ്മള്‍ ആകെ ആശയക്കുഴപ്പത്തില്‍ ആയേക്കാം.

ഇതിന്റെ ഉത്തരത്തിലേക്കുള്ള ഏറ്റവും നല്ല സൂചന ജൂനിയര്‍ അംബാനിമാരാകും. അടുത്തിടെ അവര്‍ ഇതിനുള്ള ഉത്തരം യഥാര്‍ത്ഥത്തില്‍ കണ്ടെത്തുകയായിരുന്നു. ജൂനിയര്‍ അംബാനിമാരുടെ സെലക്ഷന്‍ ഒട്ടും മോശമായില്ലെന്നാണ് നവമാധ്യമങ്ങള്‍ പറയുന്നത്.

ഏതാണ് ആ കാറുകളെന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്? ജൂനിയര്‍ അംബാനിമാരില്‍ മൂത്ത സഹോദരനായ ആകാശ് അംബാനി തെരഞ്ഞെടുത്തത് ബെന്റ്‌ലി ബെന്‍ഡെയ്ഗയാണ്. ഒരുപക്ഷെ, ഇന്ത്യന്‍ നിരത്തുകളില്‍ ബെന്‍ഡെയ്ഗ അത്ര സുപരിചിതനല്ല.

ബെന്‍ഡെയ്ഗയെ പരിചയപ്പെടാം-

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ വില്‍ക്കപ്പെടുന്ന എസ്‌യുവിയാണ് ബെന്‍ഡെയ്ഗ. 3.85 കോടി രൂപയാണ് ബെന്‍ഡയ്ഗയുടെ ദില്ലി എക്‌സ്‌ഷോറൂം വില.

വിലയ്ക്ക് ഒത്ത ആഢംബരവും പ്രൗഢിയും ബെന്‍ഡെയ്ഗ കാഴ്ച വെക്കുന്നുണ്ട്. ബെന്‍ഡെയ്ഗയ്ക്ക് ഒപ്പം, കമ്പനി നല്‍കുന്ന ആക്‌സസറീസ് പോലും അതിന്റെ മാഹാത്മ്യം വര്‍ധിപ്പിക്കുന്നു.

ആകാശ് അംബാനി തെരഞ്ഞെടുത്ത ബെന്‍ഡെയ്ഗയില്‍ ബെന്റ്‌ലി നല്‍കിയിരിക്കുന്ന ബ്രെയ്റ്റ്‌ലിംഗ് മുള്ളിനര്‍ ടൂര്‍ബില്ലന്‍ വാച്ചിന്റെ വില മാത്രം വരുന്നത് 1.95 കോടി രൂപയാണ്! ഇപ്പോള്‍ മനസിലായിട്ടുണ്ടാകുമല്ലോ എന്തേ ജൂനിയര്‍ അംബാനി ഇത് തെരഞ്ഞെടുത്തതെന്ന്.

ബെന്‍ഡെയ്ഗയ്ക്ക് ഒപ്പം ഒരുപിടി ഓപ്ഷനല്‍ ആക്‌സസറി ഫീച്ചറുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 12 ഗ്രീന്‍ ഷെയ്ഡുകളിലാണ് ബെന്‍ഡെയ്ഗ ലഭ്യമായിട്ടുള്ളത്.

ഇതില്‍ അകാശ് അംബാനി തെരഞ്ഞെടുത്തത് ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ നിറത്തിലുള്ള ബെന്‍ഡെയ്ഗയെയാണ്. കൂടാതെ, സൈഡ് വിന്‍ഡോകളില്‍ കാര്‍ബണ്‍ ഫൈബര്‍ ഫിനിഷും ആകാശ് അംബാനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പവര്‍:

ഇത്രയധികം ആഢംബരം തുളുമ്പുന്ന മറ്റൊരു മോഡലിനെ ബെന്റ്‌ലി നിര്‍മ്മിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. 600 bhp കരുത്തും, 900 Nm torque ഉം പുറപ്പെടുവിക്കുന്ന 6.0 ലിറ്റര്‍ W12 എഞ്ചിനാണ് ബെന്‍ഡെയ്ഗയുടെ പവര്‍ഹൗസ്.

രാജ്യത്ത് വില്‍പനയിലുള്ള ഏറ്റവും വേഗതയേറിയ എസ്‌യുവി എന്ന പട്ടവും ബെന്‍ഡെയ്ഗയ്ക്ക് സ്വന്തമാണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബെന്‍ഡെയ്ഗയ്ക്ക് ആവശ്യം കേവലം 4.1 സെക്കന്റ് മാത്രമാണ്.

ഏകദേശം 5 കോടിയോളം രൂപയാണ് ബെന്‍ഡെയ്ഗയെ സ്വന്തമാക്കാന്‍ ആകാശ് അംബാനിക്ക് ചെലവിടേണ്ടി വന്നത്.

ഇനി അനിയനും അത്ര മോശക്കാരന്‍ അല്ല. ചേട്ടന്‍ രാജ്യത്തെ ഏറ്റവും വില കൂടിയ എസ് യുവി സ്വന്തമാക്കിയപ്പോള്‍, അനിയനായ അനന്ത് അംബാനി സ്വന്തമാക്കിയത് രാജ്യത്തെ ഏറ്റവും വില കൂടിയ കാറായ റോള്‍സ് റോയ്‌സ് ഫാന്റം ഡ്രോപ് ഹെഡ് കൂപ്പിനെയാണ്.

റോള്‍സ് റോയ്‌സ് നിരയിലെ ഏറ്റവും ഉയര്‍ന്ന മോഡലാണ് ഡ്രോപ് ഹെഡ് കൂപ്പ്. 8.84 കോടി രൂപയാണ് ഡ്രോപ് ഹെഡ് കൂപ്പിന്റെ എക്‌സ് ഷോറൂം വില.

റോള്‍സ് റോയ്‌സ് നിരയിലെ ഉയര്‍ന്ന മോഡല്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആഢംബരം എത്രമാത്രമുണ്ടാകുമെന്ന് പറയാമല്ലോ. വൈറ്റ് നിറത്തിലെത്തുന്ന ഡ്രോപ് ഹെഡ് കൂപ്പിന്റെ റൂഫ് വരുന്നത് റെഡിലാണ്. കൂടാതെ ബ്ലാക്ക് റിമ്മാണ് ഡ്രോപ് ഹെഡ് കൂപ്പിന് അനന്ത് അംബാനി തെരഞ്ഞെടുത്തത്.

454 bhp കരുത്തും 720 Nm torque ഉം പുറപ്പെടുവിക്കുന്ന 6.75 ലിറ്റര്‍ v12 എഞ്ചിനാണ് ഡ്രോപ് ഹെഡ് കൂപ്പിന്റെ പവര്‍. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഭീമന് വേണ്ടത് വെറും 5.8 സെക്കന്റ് മാത്രം.

വാര്‍ത്തകളിലേക്ക് ഒരു എത്തിനോട്ടം:

പുത്തന്‍ ട്രെന്‍ഡിന് ഒപ്പം അണിഞ്ഞൊരുങ്ങിയ 2017 മാരുതി സ്വിഫ്റ്റ്

ഏറെ പ്രതീക്ഷയോടെ വിപണി കാത്തിരിക്കുന്ന ടാറ്റ ടിഗോര്‍ സെഡാന്റെ ചിത്രങ്ങള്‍

റോയല്‍ എന്‍ഫീല്‍ഡിന് ഭീഷണി ഉയര്‍ത്തുന്ന ബജാജ് ഡോമിനാര്‍ 400 ന്റെ ഫോട്ടോ ഗാലറി

ടാറ്റയില്‍ നിന്നുള്ള മാറ്റൊരു തകര്‍പ്പന്‍ മോഡല്‍ ഹെക്‌സയുടെ ഫോട്ടോ ഗാലറി

കൂടുതല്‍... #ഓട്ടോ കൗതുകം #off beat
English summary
Akash Ambani buys India’s most EXPENSIVE SUV, and his brother The costliest Rolls Royce, read in Malayalam.
Please Wait while comments are loading...

Latest Photos