യുദ്ധകാഹളം മുഴക്കി യുഎസ് എഫ്35 പോർവിമാനം

By Praseetha

അമേരിക്കൻ എയർഫോസ് വിഭാഗത്തിന്റെ യുദ്ധവിമാനമായ ലോക്ഹീഡ് മാർട്ടിൻ എഫ് 35 നിർമാണത്തിലുണ്ടായ കാലതാമസത്തിനും നിരവധി സാങ്കേതികത തകരാറുകൾക്കും ഒടുവിൽ യുദ്ധസന്നാഹത്തിനൊരുങ്ങിയതായി അമേരിക്കൻ സേനാമേധാവി അറിയിച്ചു. അമേരിക്കൻ ഐക്യനാടുകളുടെ സൈനിക വിഭാഗത്തിൽ പെടുന്ന ഇതുവരെ നിർമിച്ചതിൽ ഏറ്റവും വിലമതിക്കുന്നൊരു യുദ്ധവിമാനമായിരിക്കും എഫ് 35.

യുഎസിന്റെ 'താഡ് ' മിസൈൽ സംവിധാനത്തിന് മറുപടിയായി ചൈന

പതിനഞ്ച് വർഷത്തോളമായി ഈ യുദ്ധവിമാനത്തിന്റെ നിർമാണത്തിന് തുടക്കമിട്ടതെങ്കിലും പല സാങ്കേതിക തകരാറുകൾമൂലം നീണ്ടുപോവുകയായിരുന്നു. ആഗസ്ത് ഒന്നോടുകൂടി യുദ്ധത്തിന് സന്നദ്ധമാകും എന്ന മുൻപ്രഖ്യാപനത്തിന് വിരുദ്ധമായി ഈ വർഷമവസാനത്തോടെയായിരിക്കും എഫ് 35 ഫൈറ്റർ ജെറ്റ് നിറസാന്നിധ്യമറിയിക്കുക.

യുദ്ധകാഹളം മുഴക്കി യുഎസ് എഫ്35 പോർവിമാനം

ലോക്ഹീഡ് മാർടിനാണ് അമേരിക്കൻ സൈന്യത്തിന് വേണ്ടി ഒറ്റ എൻജിനും ഒറ്റ സീറ്റുമുള്ള വിവിധോദ്ദേശ്യ യുദ്ധവിമാനത്തെ വികസിപ്പിച്ചത്.

യുദ്ധകാഹളം മുഴക്കി യുഎസ് എഫ്35 പോർവിമാനം

ആക്രമണ രംഗത്തും പ്രതിരോധ മേഖലയിലും ഒരുപോലെ ഉപയോഗിക്കാമെന്നുള്ള ദൗത്യമാണ് എഫ്35 ജെറ്റിൽ നിക്ഷിപ്തമായിട്ടുള്ളത്.

യുദ്ധകാഹളം മുഴക്കി യുഎസ് എഫ്35 പോർവിമാനം

ബോംബ് വർഷിക്കാനും മറ്റ് യുദ്ധവിമാനങ്ങളെ വെടിയുതിർത്ത് വീഴ്ത്താനുമാണ് എഫ് 35 ഉപയോഗിക്കുക.

യുദ്ധകാഹളം മുഴക്കി യുഎസ് എഫ്35 പോർവിമാനം

പ്രാഥമിക ഉദ്യമങ്ങളുടെ കാര്യക്ഷമതാ പരിശോധനകള്‍ക്കു ശേഷം ബോംബ് വർഷിക്കുന്നതായിട്ടുള്ള പരീക്ഷണങ്ങളും വിജയകരമായി നടത്തിയിരുന്നു.

യുദ്ധകാഹളം മുഴക്കി യുഎസ് എഫ്35 പോർവിമാനം

സാധാരണയിത് യുദ്ധത്തിന് തൊട്ടുമുൻപായിട്ടാണ് പരിശോധിക്കാറുള്ളത്. പരീക്ഷണം വിജയകരമായി പൂർത്തിയായതോടെ അമേരിക്ക യുദ്ധസന്നദ്ധതയിലേയ്ക്കുള്ള ഒരുപടികൂടി കടന്നിരിക്കുന്നു.

യുദ്ധകാഹളം മുഴക്കി യുഎസ് എഫ്35 പോർവിമാനം

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു എഫ്35 ന്റെ സമുദ്ര സേനാവിഭാഗം യുദ്ധസജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയത്. 2012ഓടുകൂടി പൂർത്തീകരിക്കേണ്ടതായിരുന്നു എന്നാൽ പലകാരണങ്ങളാലും നീണ്ടുപോവുകയായിരുന്നു.

യുദ്ധകാഹളം മുഴക്കി യുഎസ് എഫ്35 പോർവിമാനം

400 ബില്യണ്‍ ഡോളര്‍ ആണ് ഇതിന്റെ മൊത്തത്തിലുള്ള നിർമാണചിലവായി കണക്കാക്കപ്പെട്ടിട്ടുള്ളത്. എന്നാൽ എല്ലാ സന്നാഹങ്ങളും പൂര്‍ത്തിയാവുന്നതോടെ ചിലവ് ഒരു ട്രില്ല്യന്‍ ഡോളര്‍ കവിയും.

യുദ്ധകാഹളം മുഴക്കി യുഎസ് എഫ്35 പോർവിമാനം

ലോകത്തിൽ വച്ചേറ്റവും മികച്ച സാങ്കേതികത ഉപയോഗപ്പെടുത്തിയാണ് എഫ്35 യുദ്ധവിമാനം അമേരിക്കൻ സൈന്യത്തിന്റെ ഭാഗമാകാൻ പോകുന്നത്.

യുദ്ധകാഹളം മുഴക്കി യുഎസ് എഫ്35 പോർവിമാനം

വായുമാർഗ യുദ്ധമായാലും ഭൂമിയിലേയ്ക്കുള്ള ആക്രമണമായാലും ഇന്റലിജന്‍സ്, സര്‍വലിയന്‍സ്, രംഗനിരീക്ഷണ മേഖലകളിൽ ആണെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിവുള്ള യുദ്ധവിമാനമാണിത്.

യുദ്ധകാഹളം മുഴക്കി യുഎസ് എഫ്35 പോർവിമാനം

അടിയന്തരഘട്ടത്തിൽ പൈലറ്റുമാര്‍ക്ക് സന്ദേശങ്ങളും വിവരങ്ങളും കൈമാറാനുള്ള സംവിധാനവും ഈ യുദ്ധവിമാനത്തിലുണ്ട്.

യുദ്ധകാഹളം മുഴക്കി യുഎസ് എഫ്35 പോർവിമാനം

മാത്രമല്ല ശത്രുപാളയത്തില്‍ റഡാറിന്റെ കണ്ണില്‍പ്പെടാതെ അക്രമണം നടത്താനും ഈ എഫ് 35 പോർവിമാനത്തിന് സാധിക്കും.

യുദ്ധകാഹളം മുഴക്കി യുഎസ് എഫ്35 പോർവിമാനം

ഇതുകൂടാതെ ഈ യുദ്ധവിമാനത്തിലുള്ള പ്രത്യേക ഹെല്‍മറ്റ് സംവിധാനം പൈലറ്റിന് ചുറ്റുവട്ടമുള്ള 360ഡിഗ്രിയിലുള്ള കാഴ്ചകള്‍ കാണാനും സഹായകമാകും.

യുദ്ധകാഹളം മുഴക്കി യുഎസ് എഫ്35 പോർവിമാനം

എയര്‍ഫോഴ്‌സിന് പുറമേ നാവികസേനയും മറ്റു ചില രാജ്യങ്ങളും എഫ്35 യുദ്ധവിമാനത്തെ ഉപയോഗപ്പെടുത്തുന്നതാണ്.

കൂടുതൽ വായിക്കൂ

ജെറ്റ് വിമാനത്തിൽ നൂതനാവിഷ്ക്കാരവുമായി ബൊംബാഡിയാർ

കൂടുതൽ വായിക്കൂ

ഒന്നര വർഷത്തെ ചരിത്രദൗത്യം പൂർത്തിയാക്കി സോളാർ ഇംപൾസ്

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
F-35 jet may soon be combat ready for USAF
Story first published: Monday, August 1, 2016, 13:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X