മോഡിയുടെ പ്രിയപ്പെട്ട യുദ്ധവിമാനം തേജസ്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

By Santheep

ഫ്രാൻസിൽ നിന്ന് 36 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നീക്കം മോഡിയുടെ ഇടപെടൽ മുലം റദ്ദ് ചെയ്യേണ്ടിവന്നിരുന്നു ഇന്ത്യൻ വ്യോമസേനയ്ക്ക്. ഇന്ത്യയിൽതന്നെ നിർമിച്ച എയർക്രാഫ്റ്റുകൾ ഉഫയോഗിച്ചാൽ മതിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം ലഭിച്ചത്.

പറയാൻ എളുപ്പമാണെങ്കിലും പ്രാവർത്തികമാക്കാൻ കുറച്ച് പ്രയാസമുള്ള പരിപാടിയാണിത്. എങ്കിലും രാജ്യത്തെ യുദ്ധോപകരണ നിർമാണത്തിൽ സ്വയം പര്യാപ്തമാക്കുന്നതിന് ഇതുപകരിക്കുമെന്ന് കരുതാവുന്നതാണ്. ഇന്ത്യയുടെ തനത് യുദ്ധവിമാനമായ തേജസ്സിനെ പുതുക്കിയെടുക്കുകയാണ് വ്യോമസേന ചെയ്യുക. തേജസ്സിനെ അടുത്തറിയാം താഴെ.

'വ്യോമസേനയ്ക്ക് തേജസ്സ് മതി!'

നിലവിലുള്ള തേജസ് എയർക്രാഫ്റ്റുകളിൽ കൂടുതൽ സാങ്കേതിക സൗകര്യങ്ങൾ ഏർപെടുത്താനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

'വ്യോമസേനയ്ക്ക് തേജസ്സ് മതി!'

ആക്ടിവ് ഇലക്ട്രോണിക്കലി സ്കാൻഡ് അറേയ് അഥവാ എഇഎസ്എ റഡാൽ സംവിധാനം ഏർപെടുത്തണം തേജസ്സിലെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് വ്യോമസേന. പുതിയ ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് തുടങ്ങിയ സന്നാഹങ്ങളും ചേർക്കണം.

'വ്യോമസേനയ്ക്ക് തേജസ്സ് മതി!'

കാഴ്ചയ്ക്കപ്പുറത്തേക്ക് മിസ്സൈലുകളയയ്ക്കാനുള്ള സന്നാഹങ്ങളും ഏർപെടുത്തും. ഇത് നേരത്തെ തന്നെ പ്ലാൻ ചെയ്തിരുന്നതാണ്. തേജസ് എംകെ 2 എന്ന ഒരു പതിപ്പ് ആസൂത്രണം ചെയ്തിരുന്നു. പക്ഷെ, അത് പുറത്തുവരികയുണ്ടായില്ല.

'വ്യോമസേനയ്ക്ക് തേജസ്സ് മതി!'

ഇന്ത്യയുടെ മിഗ് 21 വിമാനങ്ങൾക്ക് പകരമായി എത്തിയതാണ് തേജസ് യുദ്ധവിമാനങ്ങൾ. 1980കളിലാണ് ഈ എയർക്രാഫ്റ്റിന്റെ അടിസ്ഥാന ആശയങ്ങൾ രൂപപ്പെടുന്നത്.

'വ്യോമസേനയ്ക്ക് തേജസ്സ് മതി!'

ആകാശത്ത് ഉയർന്ന കൈകാര്യക്ഷമത ഉറപ്പുവരുത്തുന്ന സാങ്കേതികതകൾ ഉപയോഗിച്ചാണ് തേജസ്സിന്റെ നിർമാണം. ഇതൊരു സൂപ്പർസോണിക് എയർക്രാഫ്റ്റാണ്.

'വ്യോമസേനയ്ക്ക് തേജസ്സ് മതി!'

ഈ വിഭാഗത്തിൽ ഇന്നുള്ള വിമാനങ്ങളെ അപേക്ഷിച്ച് വളരെ ഭാരം കുറഞ്ഞതും വലിപ്പക്കുറവുള്ളതുമാണ് തേജസ്സ് വിമാനങ്ങൾ.

'വ്യോമസേനയ്ക്ക് തേജസ്സ് മതി!'

തേജസ്സിന്റെ ആദ്യ പറക്കൽ നടന്നത് 2001ലായിരുന്നു. ഒരു തേജസ്സ് യുദ്ധവിമാനം നിർമിക്കാനുള്ള ചെലവ് 200 കോടിയാണ്.

'വ്യോമസേനയ്ക്ക് തേജസ്സ് മതി!'

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സാണ് തേജസ്സ് നിർമിച്ചെടുത്തത്. ഈ പൊതുമേഖലാ സ്ഥാപനം നിർമിച്ചെടുക്കുന്ന രണ്ടാമത്തെ സൂപ്പർസോണിക് ഫൈറ്ററാണിത്. നേരത്തെ വന്ന സൂപ്പർസോണിക് വിമാനം മാരുത് ആണ്.

'വ്യോമസേനയ്ക്ക് തേജസ്സ് മതി!'

ഇന്ത്യൻ എയർഫോഴ്സ് ഇതിനകം തന്നെ 40 തേജസ്സ് വിമാനങ്ങൾക്കായി ഓർഡറിട്ടിട്ടുണ്ട്. ഇപ്പോൾ പ്രധാനമന്ത്രിയുടെ നിർദ്ദേശം വന്നതോടെ ഇത് 120 യൂണിറ്റായി വർധിക്കുമെന്ന് അറിയുന്നു.

'വ്യോമസേനയ്ക്ക് തേജസ്സ് മതി!'

1969ൽ തുടങ്ങിയ വലിയ ശ്രമങ്ങളുടെ ഇപ്പോഴത്തെ നിലയാണ് നമ്മൾ തേജസ്സ് എയർക്രാഫ്റ്റിൽ കാണുന്നത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് മുമ്പോട്ടുവെച്ച ആശയമായിരുന്നു പുറത്തുനിന്ന് ഒരു നല്ല എൻജിൻ സംഘടിപ്പിച്ച് ബാക്കിയെല്ലാം സ്വയം ചെയ്ത് ഒരു വിമാനം നിർമിക്കുക എന്നത്. വർഷങ്ങളെടുത്തു ഈ സ്വപ്നം പ്രാവർത്തികമായിക്കാണാൻ.

കൂടുതൽ

കൂടുതൽ

ലോകത്തിലെ 10 അത്യാഡംബര സ്വകാര്യ വിമാനങ്ങള്‍

ലോകത്തില്‍ ഏറ്റവുമധികം നിര്‍മിക്കപെട്ട യുദ്ധവിമാനങ്ങള്‍

ആദ്യത്തെ പാസഞ്ചര്‍ വൈദ്യുതി വിമാനം ചൈനയില്‍ തയ്യാറായി

നേപ്പാള്‍ രക്ഷാപ്രവര്‍ത്തനം: വ്യോമസേന പുതിയ വിമാനം വാങ്ങുന്നു!

മോഡിക്കു വേണ്ടി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍' തയ്യാറാവുന്നു!

Most Read Articles

Malayalam
English summary
All You Want to Know About Tejas Jets.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X