ഇന്ത്യുടെ ജീവനാഡികളാണ് ദേശീയപാതകൾ; ചില നടുക്കുന്ന വസ്തുതകൾ!!!

Written By:

ഇന്ത്യയിൽ ദിനം പ്രതി വളർന്നുക്കൊണ്ടിരിക്കുന്നതും വളരെ മനോഹരവുമായ റോഡ് ശൃംഖലകളാണ് ദേശീയ പാതകൾ. 92,851.07 കിലോമീറ്റര്‍ ദൈർഘ്യമാണ് ഇന്ത്യയിലെ മൊത്തത്തിലുള്ള ദേശീയപാതകള്‍ക്ക് ഉള്ളത്. നിരന്തരമായി ദേശീയപാതകൾ വഴി കടന്നുപോകുന്നുണ്ടെങ്കിലും എത്രപേർക്കറിയാം രാജ്യത്തൊട്ടാകമായി വ്യാപിച്ച് കിടക്കുന്ന ഈ റോഡ് ശൃംഖലകളെ കുറിച്ച്?

ദേശീയ പാതകളെ കുറിച്ച് നിങ്ങൾക്ക് പ്രയോജനപ്പെടുന്ന ചില വസ്തുതകളാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഇന്ത്യയുടെ തന്നെ ജീവനാഡികളായ ദേശീയപാതകളെ കുറിച്ച് കൂടുതലറിയാം.

1. എക്സ്പ്രെസ്‌വേകളും മറ്റു റോഡുകളും അടക്കം 33 ലക്ഷം കിലോമീറ്റർ ദൈർഘ്യമാണ് മൊത്തമായി ഇന്ത്യൻ ഹൈവേയ്ക്കുള്ളത്.

ഏതാണ്ട് ഇരുനൂറിലധികം ദേശീയ പാതകളാണ് നമ്മുടെ രാജ്യത്തുള്ളത്. ഈ ദേശീയപാതകളുടെ മൊത്തത്തിലുള്ള നീളം എന്നുപറയുന്നത് 92,851.07 കിലോമീറ്ററാണ്. അതിൽ സംസ്ഥാന ഹൈവേകളുടെ മൊത്തത്തിലുള്ള നീളം 1,31,899കിലോമീറ്ററോളം വരും.

ഈ ഹൈവേകളിൽ മിക്കതും ഇരുവരി പാതകളാണ്. എന്നാൽ 22,900 കിലോമീറ്ററിലധികവും നാലുമുതൽ ആറു വരി പാതകളാണ്.

നാഷണല്‍ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യയാണ് (NHAI) റോഡുകൾ നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്.

റോഡ് ട്രാന്‍സ്‌പോര്‍ട് ആന്‍ഡ് ഹൈവേയ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലാണ് ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേ പ്രോജക്ടായ നാഷണൽ ഹൈവേസ് ഡവലപ്മെന്റ് പ്രോജക്ടിന്റെ (NHDP) ഭാഗവുമാണിത്.

എല്ലാ ഇന്ത്യൻ റോഡുകളുടേയും വലുപ്പം പരിഗണിക്കുകയാണെങ്കിൽ അതില്‍ വെറും 2 ശതമാനം മാത്രമാണ് ദേശീയപാതകള്‍. മറ്റൊരു രസകരമായ കാര്യമെന്നത് രാജ്യത്തെ മൊത്തം ഗതാഗതത്തില്‍ 40 ശതമാനവും നടക്കുന്നത് ഈ രണ്ടുശതമാനം ദേശീയപാത വഴിയാണെന്നുള്ളതാണ്.

എൻഎച്ച്ഐ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കെടുത്തു നോക്കുകയാണെങ്കിൽ 10.16 ശതമാനം വർധനവാണ് ഗതാഗതത്തിൽ തന്നെയുണ്ടായിരിക്കുന്നത്.

ആറു കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള എൻഎച്ച് 47എ ആണ് രാജ്യത്തെ ഏറ്റവും ചെറിയ ദേശീയപാത. അത് കേരളത്തിലാണെന്നുള്ള പ്രത്യേകതയുണ്ട്. എറണാകുളത്ത് നിന്നും കൊച്ചി പോർട്ട് വരെ നീളുന്ന ഹൈവേയാണിത്.

എൻഎച്ച് 7 ആണ് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ദേശീയപാത. വാരണസിയിൽ നിന്നു കന്യാകുമാരിയിലേക്ക് നീളുന്ന ഈ പാതയ്ക്ക് 2,369കിലോമീറ്റർ ദൈർഘ്യമാണുള്ളത്.

എൻഎച്ച്ഡിപിയുടെ ഭാഗമായിട്ടാണ് നോർത്ത്-സൗത്ത്-ഈസ്റ്റ്-വെസ്റ്റ് (എൻഎസ്-ഇഡബ്ല്യൂ) പാത നിർമ്മിക്കപ്പെട്ടത്. ഇതിന് 7,300 കിലോമീറ്ററാണ് ദൈർഘ്യം.

ശ്രീനഗറിൽ നിന്നാരംഭിച്ച് കന്യാകുമാരിയിലേക്ക് നീളുന്നതാണ് നോർത്ത്-സൗത്ത് പാത. ഗുജറാത്തിലെ പോർബന്ധറിനേയും ആസാമിനേയും ബന്ധിപ്പിക്കുന്നതാണ് ഈസ്റ്റ്-വെസ്റ്റ് പാത.

ഇതുകൂടാതെ ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ പ്രമുഖ നാല് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഗോൾഡൻ ക്വാഡ്രിലാറ്ററൽ പാതയും ഈ പ്രോജക്ടിന്റെ ഭാഗമാണ്. 5,846 കിലോമീറ്റർ ദൈർഘ്യമാണ് ഈ പാതയ്ക്കുള്ളത്.

പാതയ്ക്കരികിലായി സ്ഥാപിച്ച് കാണുന്ന മൈൽസ്റ്റോണുകൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. നാഷണൽ ഹൈവേ, സിറ്റി ഹൈവേ, സ്റ്റേറ്റ് ഹൈവേ ഇവ ഏതോക്കെയെന്ന് വേർതിരിച്ചറിയാൻ ഈ മൈൽസ്റ്റോണുകൾ സഹായകമാണ്.

നാഷണൽ ഹൈവേ: വെള്ളയും മഞ്ഞയുമുള്ള മൈൽസ്റ്റോണാണ് നാഷണൽ ഹൈവെ കുറിക്കാനായി സ്ഥാപിക്കുന്നത്.

സ്റ്റേറ്റ്: പച്ചയും വെള്ളയും നിറത്തിലുള്ള മൈൽസ്റ്റോണാണ് സ്റ്റേറ്റ് ഹൈവേയെ കുറിക്കുന്നത്.

സിറ്റി: വെള്ള നിറത്തിലുള്ള മൈൽസ്റ്റോണിൽ കറുപ്പക്ഷരമുള്ളതാണ് സിറ്റിയെ കുറിക്കുന്നത്.

2010ൽ ഇന്ത്യൻ ഗവൺമെന്റ് നടപ്പിലാക്കിയ നമ്പർ സിസ്റ്റം പ്രകാരം തെക്ക് നിന്ന് വടക്കോട്ടേക്ക് നീളുന്ന എല്ലാ ഹൈവേകൾക്കും ഒറ്റ സംഖ്യയും അതുപോലെ കിഴക്ക് നിന്നു പടിഞ്ഞാറോട്ടേക്കുള്ള എല്ലാ ഹൈവേകൾക്കും ഇരട്ട നമ്പറും നൽകി.

മൂന്നക്ക സംഖ്യകളുള്ള എല്ലാ ഹൈവേകളും ഏതെങ്കിലുമൊരു പ്രധാന ഹൈവേയുടെ ഒരു ശാഖയായിരിക്കാം. ഉദാഹരണത്തിന് 144 എന്ന നമ്പർ കാണുകയാണെങ്കിൽ അത് 44 നമ്പർ ഹൈവെയുടെ ഭാഗമായിരിക്കും. ഉപ ശാഖകളാണെങ്കിൽ അവയ്ക്ക് 144എ, 244എ എന്ന ക്രമത്തിലുള്ള നമ്പറുകളായിരിക്കുമുണ്ടാകുക.

ഇപ്പോഴത്തെ കണക്കുപ്രകാരം ഏതാണ്ട് 30,000ത്തിലധികം പുതിയ ഹൈവേകളാണ് നിർമ്മാണത്തിൻ കീഴിലായിട്ടുള്ളത്.

 

കൂടുതല്‍... #റോഡ് #road
English summary
13 Interesting Facts Everyone Should Know About Indian Highways
Please Wait while comments are loading...

Latest Photos