'ആഢംബരം' വെറും വാക്കുകളില്‍ മാത്രമല്ല; 'അനുഭൂതി' കോച്ചുകളുമായി ഇന്ത്യന്‍ റെയില്‍വെ, അറിയേണ്ടതെല്ലാം

Written by: Dijo

ഓരോ കാലഘട്ടത്തിലും ഇന്ത്യന്‍ റെയില്‍വെയ്ക്ക് പരിണാമം സംഭവിച്ച് കൊണ്ടിരിക്കുകയാണ്. പഴമയുടെ പാരമ്പര്യം കാത്തുകൊണ്ട് തന്നെ നൂതന സാങ്കേതികത കൈവശപ്പെടുത്തിയ ഇന്ത്യന്‍ റെയില്‍വെ രാജ്യാന്തര ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ ഇതാ, ഇന്ത്യന്‍ റെയില്‍വെയ്ക്ക് പുതിയ മുഖം നല്‍കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവും സംഘവും.

ഹംസഫര്‍, അന്ധ്യോദയ എക്‌സ്പ്രസുകളുടെ അവതരണത്തിന് ശേഷം രാജ്യത്തെ ശതാബ്ധി ട്രെയിനുകളില്‍ ആഢംബര ചെയര്‍കാറായ 'അനുഭൂതി' കോച്ചുകളെ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലണ് ഇവര്‍.

ആഢംബരം വെറും വാക്കുകളില്‍ മാത്രം ഒതുക്കാനല്ല അനുഭൂതി കോച്ചുകളിലൂടെ ഇന്ത്യന്‍ റെയില്‍വെ ലക്ഷ്യം വെയ്ക്കുന്നത്.

ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ആയാസകരമായ സീറ്റിംഗ് സംവിധാനം, ട്രെയിന്‍ അറ്റന്റന്റുമാര്‍ ഉള്‍പ്പെടെയുളള ഒരുക്കങ്ങലാണ് അനുഭൂതി കോച്ചുകളിലുണ്ടാവുക.

ചെന്നൈയിലുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നുമാണ് അനുഭൂതി കോച്ചുകളെ ഇന്ത്യന്‍ റെയില്‍വെ ഒരുക്കിയിരിക്കുന്നത്. 2017 ന്റെ അവസാനത്തോടെ രാജ്യത്തെ ശതാബ്ധി എക്‌സ്പ്രസുകളില്‍ അനുഭൂതി കോച്ചുകള്‍ ഇടം കണ്ടെത്തും.

ഏകദേശം 10 ഓളം അനുഭൂതി കോച്ചുകളാണ് ആദ്യഘട്ടമായ ഈ വര്‍ഷം നിര്‍മ്മിക്കുന്നത്. ഒരോ കോച്ചിനും ശരാശരി 2.9 കോടി രൂപയാണ് ചെലവ് വരുന്നത്.

56 യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന സീറ്റിംഗ് കപ്പാസിറ്റിയാണ് അനുഭൂതി കോച്ചുകള്‍ക്കുണ്ടാവുക. മാത്രമല്ല, മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതിയില്‍ സഞ്ചരിക്കാന്‍ അനുഭൂതി ലക്ഷ്വറി ഹൈസ്പീഡ് ഇന്റര്‍സിറ്റി കോച്ചുകള്‍ക്ക് സാധിക്കും.

എല്‍ഇഡി ലൈറ്റിംഗ്, ജിപിഎസ് സംവിധാനം, എഫ്ആര്‍പി പാനലിംഗ്, ഓട്ടോമാറ്റിക് ഇന്റര്‍-കമ്മ്യൂണിക്കേഷന്‍ സ്ലൈഡിംഗ് ഡോറുകള്‍, മോഡ്യൂലാര്‍ ടോയ്‌ലറ്റുകള്‍, കോമ്പോസിറ്റ് മിനി പാന്‍ട്രി എന്നിങ്ങനെ നീളുന്നു അനുഭൂതി കോച്ചുകളിലെ സജ്ജീകരണങ്ങള്‍.

എല്‍എച്ച്ബി ടൈപിലുള്ള എയര്‍ കണ്ടീഷണ്‍ഡ് എക്‌സിക്യൂട്ടീവ് ചെയര്‍ കാറുകളില്‍ അടിസ്ഥാനപ്പെടുത്തിയാണ് അനുഭൂതി കോച്ചുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തേജസ് എക്‌സ്പ്രസിനെയും ആഢംബര ട്രെയിന്‍ സര്‍വീസായി അവതരിപ്പിക്കാനാണ് ഇന്ത്യന്‍ റെയില്‍വെ പദ്ധതിയിടുന്നത്.

മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലാണ് തേജസ് എക്‌സ്പ്രസ് ഓടുക. ഇന്ത്യന്‍ ട്രെയിന്‍ യാത്രയുടെ ഭാവിയായാണ് തേജസ് എക്‌സ്പ്രസിനെ സുരേഷ് പ്രഭു വിശേഷിപ്പിച്ചിരിക്കുന്നത്.

22 പുത്തന്‍ സജ്ജീകരണങ്ങളോട് വരുന്ന തേജസ് എക്‌സ്പ്രസില്‍, ഹെഡ്‌ഫോണ്‍ സോക്കറ്റോട് കൂടിയ എല്‍സിഡി എന്റര്‍ടെയിന്‍മെന്റ് സ്‌ക്രീനുകളാണ് ഒരോ ചെയറുകള്‍ക്കും നല്‍കിയിരിക്കുന്നത്.

ലെഗ് റെസ്റ്റ്-റിക്ലൈനര്‍സോട് കൂടിയ ചെയറുകള്‍, റീഡിംഗ് ലൈറ്റ്‌സ്, കൂടുതല്‍ മൊബൈല്‍-ലാപ്‌ടോപ് ചാര്‍ജ്ജിംഗ് സോക്കറ്റുകള്‍, അറ്റന്റന്റ് കോള്‍ ബട്ടണ്‍, ടോയ്‌ലറ്റ് ഒക്യുപന്‍സി ഇന്‍ഡിക്കേറ്ററുകള്‍, സ്‌മോക്ക് ഡിറ്റക്ടേര്‍സ്, മോഡ്യൂലാര്‍ ബയോ ടോയ്‌ലറ്റുകള്‍, ഓട്ടോമാറ്റിക് ഡോര്‍ ക്ലോസിംഗ് സംവിധാനം എന്നിങ്ങനെയുള്ള ഒരുപിടി ഫീച്ചറകളും തേജസ് എക്‌സ്പ്രസില്‍ ഇന്ത്യന്‍ റെയില്‍വെ തയ്യാറാക്കിയിട്ടുണ്ട്.

ഇതിന് പുറമെ, ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത ഇരട്ടിയായി വര്‍ധിപ്പിക്കാനുള്ള മിഷന്‍ റഫ്താര്‍ പദ്ധതിയിലും ഇന്ത്യന്‍ റെയില്‍വെ ശ്രദ്ധ ചെലുത്തുന്നുണ്ട്.

വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ ഫാസ്റ്റ് മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളുടെ ശരാശരി വേഗത 25 കിലോമീറ്റര്‍ വേഗതയായി ഉയര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നു.

Click to compare, buy, and renew Car Insurance online

Buy InsuranceBuy Now

കൂടുതല്‍... #ഓട്ടോ കൗതുകം #off beat
Story first published: Wednesday, March 15, 2017, 17:38 [IST]
English summary
Suresh Prabhu-led Indian Railways is looking to introduce luxury chair car 'Anubhuti' coaches in its Shatabdi trains.
Please Wait while comments are loading...

Latest Photos