ദില്ലി പൊലീസിന് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ലഭിച്ചോ? — ചിത്രത്തിന് പിന്നിലെ രഹസ്യം എന്ത്

Written By:

ദില്ലി പൊലീസിന് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ലഭിച്ചോ? ഇതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ നിരന്തരം അന്വേഷിച്ച് കൊണ്ടിരുന്നത്.

ദുബായ് പൊലീസിന്റെ ബുഗാറ്റി വെയ്‌റോണും, ഇറ്റാലിയന്‍ പൊലീസിന്റെ ലംബോര്‍ഗിനി ഉറാക്കാനും പോലെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇന്ത്യന്‍ പൊലീസിന്റെ മുഖമുദ്രയാകുമെന്ന പ്രതീക്ഷയാണ് വാഹനപ്രേമികള്‍ക്ക് ഇടയില്‍ പൊട്ടിമുളച്ചത്.

ഏകദേശം 4.1 കോടി രൂപ വില വരുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്‍, ദില്ലി പൊലീസിന്റെ ഔദ്യോഗിക പരിവേഷത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. 

അടിയന്തര സാഹചര്യങ്ങള്‍ക്കായുള്ള 'ഡയല്‍ 100' സന്ദേശവും ആസ്റ്റണ്‍ മാര്‍ട്ടിനില്‍ പതിപ്പിച്ചത് ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചു.

പട്രോളിംഗിനായി ദില്ലി പൊലീസ് ആസ്റ്റണ്‍ മാര്‍ട്ടിനെ വാങ്ങുകയോ? ആസ്റ്റണ്‍ മാര്‍ട്ടിന് പിന്നിലുള്ള രഹസ്യം ഒടുവില്‍ പുറത്ത് വന്നിരിക്കുകയാണ്. 

നിര്‍ഭാഗ്യവശാല്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ദില്ലി പൊലീസിന്റെ മുഖമുദ്രയാകില്ല. ബോളിവുഡ് സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായാണ് ആസ്റ്റണ്‍ മാര്‍ട്ടിന് ദില്ലി പൊലീസിന്റെ പരിവേഷം ലഭിച്ചത്.

സുഷാന്ത് സിംഗ് രജ്പൂത് നായകനായെത്തുന്ന ഡ്രൈവ് സിനിമ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമാണ് ഔദ്യോഗിക വാഹനമെന്ന പേരില്‍ വൈറലായത്. 

സിനിമയുടെ നിര്‍മ്മാതാവ് കരണ്‍ ജോഹര്‍ ഇത് സംബന്ധിച്ച കാര്യം വ്യക്തമാക്കി.

5.9 ലിറ്റര്‍ V12 എഞ്ചിനില്‍ ഒരുങ്ങിയ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപീഡ് ഒരു സുപ്രഭാതത്തില്‍ ദില്ലി പൊലീസിന്റെ പട്രോളിംഗ് വാഹനമായി മാറിയതില്‍ അമ്പരന്നവരും നിരവധിയാണ്. 

470 bhp കരുത്തും 600 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ആസ്റ്റണ്‍ റാപീഡ് എഞ്ചിന്‍. ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപീഡിന് പുറമെ, ലംബോര്‍ഗിനി മുര്‍സിലാഗൊയും സിനിമയില്‍ ദില്ലി പൊലീസ് പരിവേഷത്തില്‍ എത്തുന്നുണ്ട്.

എന്തായാലും കാലത്തിനൊത്ത മാറ്റം ഇന്ത്യയില്‍ കണ്ട് തുടങ്ങിയെന്നാണ് ട്വിറ്റര്‍ ഉപഭോക്താക്കള്‍ പ്രതികരിക്കുന്നത്. 

ജിപ്‌സിയും ഇന്നോവയും സിനിമയില്‍ മുഖമുദ്രയായ ഇന്ത്യന്‍ പൊലീസിന് ഇന്ന് ലഭിക്കുന്നത് ആസ്റ്റണ്‍ മാര്‍ട്ടിന്‍. ഇന്ത്യന്‍ വികസനം സിനിമകളിലും ദൃശ്യമായി തുടങ്ങിയെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
Did The Delhi Police Force Just Get An Aston Martin Rapide? Read in Malayalam.
Please Wait while comments are loading...

Latest Photos